Latest News

നഖങ്ങള്‍ ആരോഗ്യത്തോടെ വളരെ ഇത്രയും മതി..!

Malayalilife
നഖങ്ങള്‍ ആരോഗ്യത്തോടെ വളരെ ഇത്രയും മതി..!

സ്ത്രീ സൗന്ദര്യത്തില്‍ വലിയ സ്ഥാനമാണ് നഖങ്ങള്‍ക്കുളളത്. നഖങ്ങള്‍ക്ക് വളരെയെറെ പരിചരണവും ആവശ്യമാണ്. നഖങ്ങള് പൊട്ടിപോകാതെയും നിറം മാറാതെയുമൊക്കെ സൂക്ഷിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. 

  • രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് ഒലിവെണ്ണയില്‍ നഖങ്ങള്‍ മുക്കുക. ഇതു നഖം പൊട്ടിപ്പോകുന്നതു തടയും.
  • ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനകം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ടു തുടച്ചു കളയുക. നഖങ്ങള്‍ക്കും തിളക്കം കൂടും.
  • നന്നായി പുഴുങ്ങിയ ഉരുളക്കിഴഞ്ഞ് ഉടച്ചെടുത്ത് നഖങ്ങളും കൈപ്പത്തിയും കവര്‍ ചെയ്ത് അരമണിക്കൂര്‍ വിശ്രമിക്കുക. നഖങ്ങളുടെ കാന്തി നിലനിര്‍ത്താന്‍ സഹായിക്കും.
  • വിരലുകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പുവെള്ളത്തില്‍ മുക്കുന്നത് നഖങ്ങള്‍ പെട്ടെന്നു പൊട്ടിപ്പോകുന്നതു തടയും.
  • നഖങ്ങളില്‍ പാടുകള്‍ വീണിട്ടുണ്ടെങ്കിലോ നിറം മങ്ങിയിട്ടുണ്ടെങ്കിലോ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരല്‍പം നാരങ്ങാ നീരോ ഹൈഡ്രജന്‍ പൈറോക്‌സൈഡോ ചേര്‍ത്ത് തുടച്ചതിനു ശേഷം കഴുകിക്കളയുക.
  • നഖങ്ങളില്‍ എല്ലായിപ്പോഴും എണ്ണപുരട്ടാന്‍ ശ്രദ്ധിക്കുക. ചെറു ചൂടുള്ള എണ്ണ ഉപയോഗിക്കുന്നത് കൂടുല്‍ പ്രയോജം ചെയ്യും.
Read more topics: # tricks,# Nail,# protection,# Beautiful nails
simple ways to protect nails

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES