ശരീരത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ട ഭാഗങ്ങളിലൊന്നാണ് കണ്ണ്. കണ്ണിലാണ് പലരും മേക്കപ്പ് കൂടു തലും ഉപയോഗിക്കുക. എന്നാല്‍ കണ്ണിലുപയോഗിക്കുന്ന മേക്കപ്പ മാറ്റാന്‍ കുറച്ചധികം ശ്രദ്ധിക്കേണ്ടതുണ്ട്. കണ്ണിലെ മേക്ക്പ്പ മാറ്റുന്നത് എങ്ങിനെയെന്ന് നോക്കാം.
കൃത്രിമ കണ്‍പീലികള്‍ ഉണ്ടെങ്കില്‍ മാറ്റിയ ശേഷമേ ഐലൈനറും മസ്‌കാരയും ഐഷാഡോ യും കളയാവു.
തുണിയോ ടിഷ്യു വോ കണ്ണിനുചുറ്റും അമര്‍ത്തി തുടകരുത്. കണ്ണിനു ചുറ്റും കറുപ്പ് വീഴും. കണ്‍പീലി കൊഴിയാനും സാധ്യതയുണ്ട്. ഐ മേക്കപ്പ് റിമൂവ്‌റുകള്‍ മാത്രമേ ഈ ഭാഗത്ത് ഉപയോഗിക്കാവൂ. കുറച്ചു കുറച്ചായി എടുത്ത് രണ്ടോ മൂന്നോ തവണയായി തുടച്ചു കളയാം.
ബേബി ഓയില്‍ കോട്ടന്‍ ബോളില്‍ എടുത്ത് പതിയെ തടവുക. ആദ്യം തുടയ്ക്കുമ്പോള്‍ മുഴുവന്‍ പോകണമെന്നില്ല. അതുകൊണ്ട് ഒരിക്കല്‍ കൂടി ക്ലീന്‍ ചെയ്യുക.
വെള്ളരിക്ക ജ്യൂസും വെളിച്ചെണ്ണയും കലര്‍ത്തി മുഖത്ത് ആകെ തേച്ചുപിടിപ്പിച്ച് കുറച്ചു കഴിഞ്ഞാല്‍ കഴുകി നോക്കൂ.