വസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നത് നിസ്സാരമായി കരുതേണ്ട ഒരു കാര്യമല്ല.വസ്ത്രങ്ങളെ പ്രധാനമായും അലട്ടുന്ന ഒരു പ്രശ്നമാണ് കരിമ്പൻ. വസ്ത്രങ്ങളുടെ ഒരു ഭാഗം മുഴുവനും കറുത്ത നിറത്തിലെ ചെറിയ കുത്തുകള്‍ പടര്‍ന്നു പിടിക്കപ്പെടുന്നു. വസ്ത്രങ്ങളെ ബാധിക്കുന്ന ഒരു തരം ഫങ്കസ്സാണ് ഇത് എന്ന് തന്നെ പറയാം. പലപ്പോഴും ഇതിന് കാരണമാകുന്നത് തുണിയുടെ നനവാണ്. . ഈര്‍പ്പം തുണികളില്‍ തങ്ങി നില്‍ക്കുന്നത് ഇത്തരം ഫങ്കസ് ഉണ്ടാക്കുകയും തുണികൾ ഉപയോഗ ശൂന്യമാക്കി മാറ്റുകയും ചെയ്യും.
വിയര്‍പ്പും ഇതിന് ഒരു പരുതി വരെ കാരണമാകുന്നു. എന്നാൽ ഇത്തരം പ്രതിസന്ധിയെ മറികടക്കാനായി ലരും ബ്ലീച്ച്, ക്ലോറിന്‍ പോലുള്ള വസ്തുക്കളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇവ രിമ്ബന്‍ കളയുന്നതോടൊപ്പം വസ്ത്രം തന്നെയും മുഴുവനായും കേടാകുകയും ചെയ്യുന്നു. ഒരു പക്ഷേ ചിലർക്ക് ചർമ്മങ്ങളിൽ അലര്‍ജിക്ക് കാരണമാകും. വസ്ത്രത്തിന്റെ നിറവും ഗുണവുമെല്ലാം കരിമ്ബന്‍ പോയിക്കിട്ടിയാലും പോകും.
അതേസമയം അല്‍പം വൈറ്റ് വിനെഗറും ബേക്കിംഗ് സോഡയുമാണ് ഇതിന് പ്രശ്നപരിഹാരം . ഇവ രണ്ടും അടുക്കളയിലെ ചേരുവകളുമാണ്. ഒപ്പം ഒരു ബ്രഷും വേണം. ആദ്യം തുല്യ അളവില്‍, അതായത് ഒരു ടീസ്പൂണ്‍ വെള്ളമെങ്കില്‍ ഒരു ടീസ്പൂണ്‍ വൈറ്റ് വിനെഗര്‍ എടുക്കുക. ഇവ രണ്ടും കൂട്ടിക്കലര്‍ത്തുക.
ഒരു ബ്രഷ് ഇതില്‍ മുക്കി കരിമ്ബനായി ഭാഗത്ത് പുരട്ടി അല്‍പനേരം നല്ലതു പോലെ ഉരയ്ക്കുക. ഇത് പത്തു മിനിററു നേരം തുണിയില്‍ വച്ചിരിയ്ക്കണം. ഇതു പോലെ പത്തു മിനിറ്റ് ശേഷം ബേക്കിംഗ് സോഡയില്‍ ബ്രഷ് മുക്കി ഇതേ പോലെ കരിമ്ബന് മുകളില്‍ പുരട്ടുക. അല്‍പം ബേക്കിംഗ് സോഡ കുടഞ്ഞിട്ട ശേഷം ബ്രഷ് കൊണ്ട് ഉരച്ചാലും മതി. ഇതും അല്‍പനേരം ചെയ്യുക. പിന്നീട് അല്‍പ നേരം ഇത് തുണിയില്‍ വച്ചിരിയ്ക്കുക.പിന്നീട് ഈ വസ്ത്രം സാധാരണ രീതിയില്‍ കഴുകാവുന്നതാണ്.