അതിന് വേണ്ടി സമയം കണ്ടെത്താനും ഇക്കൂട്ടർ മടിക്കാറില്ല. എന്നാൽ ഇപ്പോൾ അടുക്കളയിലെ ചില വസ്തുക്കള്‍ ഉപയോഗിച്ച് എങ്ങനെ സൗന്ദര്യം സംരക്ഷിക്കാം എന്ന് നോക്കാം.
നന്നായി തന്നെ ചര്‍മത്തിലെ എണ്ണമയം വലിച്ചെടുക്കാനുള്ള ശേഷി കടലമാവിനുണ്ട്. നന്നായി തന്നെ പനിനീരും കടലമാവും യോജിപ്പിച്ച ശേഷം അതില്‍ ഒരു സ്പൂണ്‍ തക്കാളിനീരുകൂടി ചേര്‍ക്കുക. ഈ മിശ്രിതം നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കി വരുമ്പോൾ തന്നെ നമുക്ക് മുഖത്ത് പുരട്ടാം. ചെറുചൂടുവെള്ളമുപയോഗിച്ച് ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയാം. കടലമാവ് ചര്‍മത്തിലെ എണ്ണമയത്തെ വലിച്ചെടുക്കുമ്പോൾ പനിനീര് ചര്‍മത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു.
കടലമാവിനൊപ്പം തൈരും തേനും മിക്സ് ചെയ്തുവേണം വരണ്ട ചര്‍മമുള്ളവര്‍ ഉപയോഗിക്കാന്‍. ഫാറ്റി ആസിഡ് തൈരിലും തേനിലും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഏറെ സഹായിക്കും. തേനും തൈരും ചേര്‍ത്ത് ഒരു സ്പൂണ്‍ കടലമാവില്‍ നന്നായി ഇളക്കുക. മൃദുവായ പേസ്റ്റ് കിട്ടുമ്പോൾ തന്നെ അത് മുഖത്തു പുരട്ടി 15 മിനിറ്റ് കാത്തിരിക്കുക. ശേഷം നല്ല തണുത്ത വെള്ളം കൊണ്ട് മുഖം കഴുകാവുന്നതാണ്.
ആര്യവേപ്പില പറിച്ചെടുത്ത് നന്നായി അരച്ചെടുത്ത ശേഷം . അതിനൊപ്പം കറ്റാര്‍വാഴയുടെ ജെല്ലും കടലമാവും ചേര്‍ത്ത് മിശ്രിതം നന്നായി ഇളക്കണം. മൃദുവായ പേസ്റ്റ് ആകുമ്ബോള്‍ മുഖത്ത് പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ഇത് മുഖക്കുരുവും അതുണ്ടാക്കുന്ന പാടുകളും മാറാൻ സഹായകരമാണ്.