Latest News

ചര്‍മ്മത്തിന് ഏറ്റവും ഇണങ്ങുന്ന നിറത്തിലുള്ള ഫൗണ്ടേഷന്‍, ലിപ് കളര്‍, ഐ കളര്‍ എന്നിവ തെരെഞ്ഞടുക്കുക; മേക്കപ്പ് ശരിയല്ലെന്ന് ആരും പറയില്ല

Malayalilife
 ചര്‍മ്മത്തിന് ഏറ്റവും ഇണങ്ങുന്ന നിറത്തിലുള്ള ഫൗണ്ടേഷന്‍, ലിപ് കളര്‍, ഐ കളര്‍ എന്നിവ തെരെഞ്ഞടുക്കുക; മേക്കപ്പ് ശരിയല്ലെന്ന് ആരും പറയില്ല

ര്‍മത്തിന്റെ നിറത്തിന് യോജിച്ച ഫൗണ്ടേഷന്‍, പാടുകള്‍ മറയ്ക്കാന്‍ കണ്‍സീലര്‍, കണ്ണിനു വലുപ്പം തോന്നാന്‍ ഐഷാഡോ സുന്ദരിയാവാന്‍ എന്തെല്ലാം വഴികളാണുള്ളത്. എന്നാല്‍ മേക്കപ്പില്‍ ഇത്തിരി കരുതല്‍ വേണം.ചര്‍മ്മത്തിന്റെ നിറം, മുഖത്തിന്റെ ആകൃതി എന്നിവയ്ക്കനുസരിച്ചാവണം മേക്കപ്പ്. കണ്ണ്, ചുണ്ടുകള്‍, കവിളുകള്‍ അങ്ങനെ ഓരോന്നിനും പ്രത്യേക ടച്ച് അപ്പ് വേണം. ലൈറ്റ് മേക്കപ്പാണ് ഏറ്റവും അനുയോജ്യം. മേക്കപ്പ് സാധനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മാറ്റങ്ങള്‍ കൊണ്ടുവരാം.

മിക്കവരും ഫൗണ്ടേഷന്‍ തെരഞ്ഞെടുക്കുക കൈയിലും താടിയിലും പുരട്ടി നോക്കിയാണ്. ഈ രീതി ശരിയല്ല. ചര്‍മ്മത്തിന് ചേരുന്ന ഫൗണ്ടേഷന്‍ ആണോ എന്ന് തിരിച്ചറിയാന്‍ കണ്ണുകള്‍ക്ക് താഴെയോ കഴുത്തിലോ താടിയിലോ പുരട്ടി പരിശോധിച്ച ശേഷം വേണം വാങ്ങാന്‍.ഓരോ ചര്‍മത്തിനും ഓരോ തരത്തിലുള്ള ഫൗണ്ടേഷനാണ് തെരഞ്ഞെടുക്കേണ്ടത്. മുഖക്കുരുവും മറ്റും എളുപ്പത്തില്‍ ഉണ്ടാവുന്ന ചര്‍മ്മ സ്വഭാവമുള്ളവര്‍ ചര്‍മ്മ ത്തിലെ സുഷിരങ്ങള്‍ അടയ്ക്കാത്ത നോണ്‍ കോമഡോജെനിക് എന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുള്ള ഫൗണ്ടേഷനുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.

നല്ല വെളുപ്പ് നിറമുള്ളവര്‍ക്ക് പിങ്ക് കളര്‍ അടിസ്ഥാനമാക്കിയുള്ള ഫൗണ്ടേഷനാണ് ഇണങ്ങുക. ഇരുണ്ട നിറമുള്ളവര്‍ക്ക് യെല്ലോ കളര്‍ അടിസ്ഥാനമാക്കിയുള്ള ഫൗണ്ടേഷനാണ് കൂടുതല്‍ നല്ലത്. പകലും രാത്രിയിലും ഉപയോഗിക്കാന്‍ രണ്ടു ഫൗണ്ടേഷന്‍ മേക്കപ്പ് ബോക്‌സില്‍ കരുതണം. പകല്‍ സമയത്ത് നാച്ചുറല്‍ കളര്‍ ഫൗണ്ടേഷന്‍ ഉപയോഗിക്കാം. രാത്രിയില്‍ അല്‍പ്പം തിളക്കം കൂടിയതുമാവാം.കണ്‍സീലര്‍ ഇട്ടതിന് ശേഷം ഫൗണ്ടേഷന്‍ ഇടരുത്. ഇത് കണ്‍സീലര്‍ മങ്ങുന്നതിന് കാരണമാകും. അതിനാല്‍ ആദ്യം ഫൗണ്ടേഷന്‍ ഇട്ടതിന് ശേഷം മുഖത്ത് കടുപ്പമുള്ള പാടുകളോ മുഖക്കുരുവോ ഉള്ളിടത്ത് കണ്‍സീലര്‍ ഇടുന്നതാകും ഉചിതം.എണ്ണമയമുള്ള ചര്‍മ്മമാണെങ്കിലും വരണ്ടചര്‍മ്മമായാലും ഫൗണ്ടേഷന്‍ ഇടും മുന്‍പ് ചര്‍മ്മം നന്നായി മോയ്‌സ്ചര്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. മുഖത്ത് ഫൗണ്ടേഷന്‍ കട്ട പിടിക്കാതെയും പാടുകളില്ലാതെയുമിരിക്കാന്‍ നല്ല രീതിയില്‍ മോയ്‌സ്ചര്‍ ചെയ്യണം. 

എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് ലൈറ്റ് വെയിറ്റ് ആയ വാട്ടര്‍ ബേസ്ഡ് മോയ്‌സ്ചറൈസറും വരണ്ട ചര്‍മക്കാര്‍ക്ക് ഹൈഡ്രേറ്റിങ് മോയ്‌സ്ചറൈസറും തെരഞ്ഞെടുക്കാം.മുഖത്ത് മാത്രമല്ല ഫൗണ്ടേഷന്‍ ഇടേണ്ടത്. എത്ര തന്നെ സ്‌കിന്‍ കളര്‍ ആണെന്ന് പറഞ്ഞാലും ഫൗണ്ടേഷന്‍ ഇടുമ്പോ ള്‍ മുഖത്തിന് തിളക്കം വരും. ആ സമയം കഴുത്തുമാത്രം ഇരുണ്ടിരിക്കുന്നത് അപാകതയാണ്. മാത്രമല്ല മേക്കപ്പ് ചെയ്തത് എടുത്ത് കാണിക്കുകയും ചെയ്യും. അതിനാല്‍ ഫൗണ്ടേഷന്‍ ഇടുമ്പോള്‍ കഴുത്തിലും കാതിലും കൂടി ഇടാന്‍ മറക്കരുത്.ചുണ്ടിന്റെ സ്വഭാവവും നിറവും അറിഞ്ഞ് വേണം ലിപ്സ്റ്റിക്കുകള്‍ തെരഞ്ഞെടുക്കാന്‍. പരുക്കന്‍ ലിപ്സ്റ്റിക്കുകള്‍ ചുണ്ടിനെ വരണ്ടതായി തോന്നിക്കും, മിനുസമുള്ളവ അധിക നേരം നീണ്ടുനില്‍ക്കില്ല. അതിനാല്‍ ലിപ്സ്റ്റിക് തെരഞ്ഞെടുക്കുമ്പോള്‍ ലാസ്റ്റിങ്ങ് ആയവ എടുക്കുക.ലിപ് കളര്‍ വാങ്ങും മുമ്പ് വിരലില്‍ തൊട്ടെടുത്ത് ചുണ്ടില്‍ പുരട്ടിനോക്കാം. ചുണ്ടിന്റെ അതേ നിറമുള്ള ലിപ് കളറിനേക്കാള്‍ ചുണ്ടിന്റെ നിറത്തേക്കാള്‍ ഒന്നോ രണ്ടോ പടി ഡാര്‍ക്കായ ഷേഡുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

വെളുത്ത നിറമുള്ളവര്‍ക്ക് പിങ്ക്, ലൈറ്റ് കോറല്‍, ന്യൂഡ്, ആപ്രിക്കോട്ട് ഷേഡുകള്‍ എന്നിവ നന്നായി ഇണങ്ങും. മോവ്, ബേജ്, കാരമല്‍, ബെറി തുടങ്ങിയ ഷേഡുകള്‍ ഇന്ത്യന്‍ ചര്‍മ്മത്തിന് ചേരും. അല്‍പം ഇരുണ്ട നിറമുള്ളവര്‍ക്ക് ഡീപ് കളറുകളായ വൈന്‍, പ്ലം, ചെസ് നട്ട്, ചോക്ലേറ്റ് എന്നിവ തെരഞ്ഞെടുക്കാം.ഗുണമേന്മയുള്ള മേക്കപ്പ് സാധനങ്ങള്‍ മാത്രം കണ്ണിന്റെ മേക്കപ്പിന് ഉപയോഗിക്കുക. രാത്രി കിടക്കുന്നതിനു മുമ്പ് മേക്കപ്പ് റിമൂവര്‍ കൊണ്ട് മുഖം വൃത്തിയാക്കണം.

വളരെയധികം ശ്രദ്ധയോടെ വേണം ഐഷാഡോ ഉപയോഗിക്കാന്‍. കാരണം കണ്‍പോളകളുടെ പുറത്താണ് ഇത് പുരട്ടുന്നത്. ഐഷാഡോ ഉപയോഗിക്കുന്നതിന്റെ ലക്ഷ്യം തന്നെ കണ്ണിന് കൂടുതല്‍ തിളക്കവും ആകര്‍ഷണവും നല്കുക എന്നതാണ്. കണ്ണിനുള്ളില്‍ പോകാതെ വേണം ഐഷാഡോ പുരട്ടാന്‍. കൂടാതെ, മെറ്റാലിക് ഐഷാഡോ ഉപയോഗിക്കുന്നവര്‍ ദീര്‍ഘനേരം അതുമായി നടക്കാതെ ആവശ്യം കഴിഞ്ഞാല്‍ ഉടന്‍ കഴുകിക്കളയണം.മസ്‌കാര ഉപയോഗിക്കുമ്പോള്‍ കണ്ണിനുള്ളില്‍ പോകാതെ വേണം മസ്‌കാര ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. കണ്ണുകള്‍ക്ക് വലുപ്പം തോന്നിക്കാനും കണ്‍പീലികള്‍ കൂടുതല്‍ കറുപ്പു നിറമുള്ളതാക്കാനും മസ്‌കാര സഹായിക്കും. കെമിക്കലുകള്‍ ചേരാത്ത മസ്‌കാര വേണം ഉപയോഗിക്കാന്‍. കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ മസ്‌കാര ബ്രഷ് ലെന്‍സില്‍ കൊള്ളാതെ സൂക്ഷിക്കണം. 

Read more topics: # beauty- makeup-for-face
beauty- makeup-for-face

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES