മുഖ ചര്‍മത്തിനെന്ന പോലെ ചുണ്ടുകള്‍ക്കും ഏറെ പരിചരണം ആവശ്യമാണ്. മൃതകോശങ്ങളെ നീക്കം ചെയ്യുന്നതോടൊപ്പം ചുണ്ടുകളുടെ സൗന്ദര്യം നിലനിര്‍ത്താനാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് സ്‌ക്രബ്. ചുണ്ടുകള്‍ക്ക് വേണ്ടി പലരും ചെയുന്ന ഒന്നാണ് ലിപ് ബാം പുരട്ടുക എന്നത്. എന്നാല്‍ വീട്ടില്‍ തന്നെ മനോഹരമായ ചുണ്ടുകള്‍ക്ക് തയ്യറാക്കാന്‍ കഴിയുന്ന ചില ലിപ് സ്ക്രബുകള്‍ നോക്കാം.
ഷുഗര്‍ ലിപ് സ്ക്രബ്…
ഒരു ടീസ്പൂണ്‍ തേനും അതോടൊപ്പം രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. പിന്നലെ അഞ്ച് മിനിറ്റ് ചുണ്ടില്‍ നന്നായി ഇവ തേച്ചു പിടിപ്പിക്കുക. അതിനുശേഷം ഇളംചൂടുവെള്ളത്തില്‍ ചുണ്ട് നന്നായി കഴുകുക.
കൊക്കോ ലിപ് സ്‌ക്രബ്…
അല്പം വെളിച്ചെണ്ണയും ആവശ്യത്തിന് തേനും പഞ്ചസാരയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തത് എടുക്കുക. ഈ ഈ സ്ക്രബ് ചുണ്ടില്‍ പുരട്ടി 10 മിനിറ്റ് മസാജ് ചെയ്യുക.പിന്നാലെ ഇളം ചൂടുവെള്ളത്തില്‍ കഴുകി കുറച്ചു സമയത്തിനുശേഷം ചുണ്ടിൽ ലിപ് ബാം പുരട്ടുക.
കോഫി ലിപ് സ്‌ക്രബ്…
അല്‍പം കാപ്പിപ്പൊടിയും തേനും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ചുണ്ടില്‍ പുരട്ടി 10 മിനിറ്റ് നേരം നന്നായി മസാജ് ചെയ്യുക. പിന്നാലെ ചെറുചൂടുവെള്ളത്തില്‍ കഴുകാവുന്നതാണ്.