മുഖസൗന്ദര്യത്തിന്റെ കാര്യത്തിൽ ഏവരും അതീവ ശ്രദ്ധാലുക്കളാണ്. ചര്‍മ്മത്തിലെ പാടുകള്‍, മറ്റ് സൗന്ദര്യ സംരക്ഷണ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം സൗന്തര്യ സംരക്ഷണ കാര്യത്തിൽ ഏറെ വെല്ലുവിളികൾ നടത്തുന്നുണ്ട്. എന്നാൽ ചർമ്മത്തിന് ഉണ്ടാകുന്ന പ്രശനങ്ങൾക്ക് ഒരു പരിഹാരമാർഗ്ഗമാണ് തൈര് കൊണ്ടുള്ള പാക്കുകൾ. ദിവസവും അല്‍പം തൈരും ഒപ്പം തേനും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടി പതിനഞ്ച് ഇരുപത് മിനിട്ട് ശേഷം കഴുകിക്കളയുന്നത് ചർമ്മത്തിന് ഏറെ ഗുണമാണ്.
ചര്‍മ്മത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും മുഖം നല്ല പളുങ്ക് പോലെ തിളങ്ങുന്നതിനും തൈര് നല്ല പ്രയോജനമാണ്. തൈരും അല്‍പം തേനും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും എല്ലാ ദിവസവും കിടക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് തേക്കാവുന്നതാണ്. 20 മിനിട്ടിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തിലെ വാര്‍ദ്ധക്യത്തെ ഇതിലൂടെ ഇല്ലാതാക്കാൻ ഏറെ സഹായിക്കും. ഇത് വളരെയധികം ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റുന്നതിനു വേണ്ടി സഹായിക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് പരിഹാരം കാണാവുന്നതാണ്.
ഇത് കൂടാതെ ചർമ്മ സംരക്ഷണത്തിനായി നാരങ്ങയും തേനും മുഖത്ത് പുരട്ടുന്നതും ഏറെ ഗുണകരമാണ് . നാരങ്ങ നീരില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് മുഖത്തും കഴുത്തിലും നല്ലതു പോലെ പുരട്ടുന്നത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായകരവുമാകും.