ഒക്ടോബര്‍ മാസഫലം

Malayalilife
ഒക്ടോബര്‍ മാസഫലം

മാസത്തിന്റെ ആദ്യ ദിവസം തന്നെ പൂര്‍ണ ചന്ദ്രന്‍ നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതം ഈ മാസം മുഴുവന്‍ ശക്തമായ മാറ്റങ്ങളിലൂടെ കടന്നു പോകും. കടന്നു പോയ ജീവിതത്തെ കുറിച്ചുള്ള ചിന്തകള്‍ ശക്തമായി ഉണ്ടാകുന്നതാണ്. ആരോഗ്യം, ബന്ധങ്ങള്‍ എന്നിവയും ഈ മാസം വളരെ പ്രധാനമായിരിക്കും.പഴയ സുഹൃത്തുക്കള്‍, പ്രേമിച്ചിരിന്നവര്‍ എന്നിവരെ കാണാന്‍ ഉള്ള അവസരവും ഉണ്ടാകും. ഈ മാസം പുതിയ തുടക്കങ്ങള്‍ക്ക് അനുയോജ്യം അല്ല. ശുക്രന്‍ ഈ മാസം മുഴുവന്‍ നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിക്കുന്നതാണ്. ജോലിസ്ഥലത് പുതിയ തുടക്കങ്ങള്‍ ഉണ്ടാകാം. പുതിയ ആരോഗ്യ പാലന പദ്ധതികള്‍ ഏറ്റെടുക്കും. നിങ്ങളുടെ ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഈ മാസം മനസിലാകുന്നതാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ഡൊണേഷന്‍ എന്നിവയും ഈ മാസം ഉണ്ടാകും.ഈ മാസം പതിനാലാം തീയതി ബുധന്‍ വക്ര ഗതിയില്‍ ഉള്ള തന്റെ സഞ്ചാരം തുടങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെസാമ്പത്തിക വിഷയങ്ങളില്‍ ആശങ്കകള്‍ കൊണ്ട് വരുന്നതാണ്. അതിനാല്‍ സാമ്പത്തിക വിഷയങ്ങള്‍ ഈ മാസ്സം മുഴുവന്‍ അല്പം അസ്ഥിരത നേടും. ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ല എങ്കില്‍, പല വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും ഈ മാസം ഉണ്ടാകുന്നതാണ്. . ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന ദീര്‍ഘ നാളേക്കുള്ള ജോലികളില്‍ നിന്നുള്ള പല തരം വെല്ലു വിളികള്‍ ഉണ്ടാകുന്നതാണ്. തല്ക്കാലം മൗനം പാലിക്കുന്നതാണ് ബുദ്ധി. ഭാവി പദ്ധതികളെ കുറിച്ചുള്ള തിരക്കുള്ള കണക്ക് കൂട്ടലുകള്‍ ഈ മാസം ഉണ്ടാകും. സൂര്യന്‍ ഈ മാസത്തിന്റെ അധിക ദിവസവും നിങ്ങളുടെ ബന്ധങ്ങളെ സ്വാധീനിക്കും. പുതിയ ബന്ധങ്ങളിലേക്ക് പോകാന്‍ ഉള്ള ആഗ്രഹം ഉണ്ടാകും എങ്കിലും, തല്‍ക്കാലം ' ഹോള്‍ഡ് ' ചെയ്തു വാക്കുകയാവും നല്ലത്. ഈ നവംബര്‍ വരെ നിങ്ങളുടെ ജ്ജീവിതം അത്ര സുഖകരം ആണ് മുന്നോട്ട് പോകുകയില്ല.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

ഈ മാസം മുഴുവന്‍, നിങ്ങളുടെ വൈകാരികമായ സമ്മര്‍ദ്ദങ്ങളെ പ്രപഞ്ചം എടുത്തു കാണിക്കും. വൈകാരികമായ വിഷയങ്ങള്‍ സൂചിപ്പിക്കുന്ന പന്ത്രണ്ടാം ഭാവത്തില്‍ ചൊവ്വ വക്ര ഗതിയില്‍ നീങ്ങുന്നു. മാസത്തിന്റെ ആദ്യ ആഴ്ച തന്നെ പൂര്‍ണ ചന്ദ്രന്‍ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ എത്തുന്നതാണ്. നിങ്ങളുടെ അരക്ഷിത മനോഭാവം, ഭയങ്ങള്‍ എന്നിവ ഈ മാസം തെളിഞ്ഞു നില്‍ക്കും. അതിനാല്‍ യാതൊരു വിധത്തില്‍ ഉള്ള റിസ്‌കുകളും ഏറ്റെടുക്കാന്‍ പാടുള്ളതല്ല. നവംബര്‍ വരെ ഏതാണ്ട് ഇതേ അവസ്ഥയില്‍ തന്നെ ആയിരിക്കുകയും ചെയ്യും.ഇത്രയും നാള്‍ അല്പം സൈലന്റ് മോദില്‍ ഇരിക്കുകയായിരിക്കും സെയ്ഫ്. ആദ്യ ആഴ്ച തന്നെ ശുക്രന്‍ നിങ്ങളുടെ ക്രിയേറ്റിവ് ജോലികളില്‍ നിന്നുള്ള കൂടുതല്‍ അവസരങ്ങള്‍ കൊണ്ട് വരുന്നതാണ്. പുതിയ ടീം ബന്ധങ്ങള്‍, ക്രിയേറ്റിവ് ജോലികള്‍, കുട്ടികള്‍ക്ക് വേണ്ടി ഉള്ള പ്രോജെക്ട്കട്ടുകള്‍ എന്നിവയും ഉണ്ടാകും. നെറ്റ് വര്‍ക്കിങ് അവസരങ്ങളും ഈ സമയം ഉണ്ടാകുന്ന അവസരമാണ്. എന്നാലും ഇവയില്‍ എല്ലാം മിതത്വം പാലിക്കേണ്ട അവസ്ഥയാണ്. ഈ മാസം രണ്ടു ഗ്രഹങ്ങള്‍ ആണ് വക്ര ഗതിയില്‍ സഞ്ചരിക്കുക. ബുധനും ചൊവ്വയും വക്ര ഗതിയില്‍ ഉള്ള സഞ്ചാരം നവംബര്‍ വരെ തുടരുകയും ചെയ്യുന്നതാണ്. പതിനാലാം തീയതി ബുധന്‍ വക്രഗതിയില്‍ ഉള്ള നീക്കം തുടങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെ വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ മാസം പ്രാധാന്യം നേടും. എന്നാല്‍ ഈ വിഷയങ്ങള്‍ ഒന്നും തന്നെ അത്ര സുഖകരം ആയിരിക്കുകയില്ല. പുതിയ ബിസിനസ് ബന്ധം ഔദ്യോഗിക ബന്ധം എന്നിവയ്ക്കായി അല്‍പ നാളുകള്‍ കൂടി കാത്തിരിക്കുക .പഴയ സുഹൃത്തുക്കള്‍ ടീം അംഗങ്ങള്‍, നിങ്ങളുടെ പഴയ പാര്‍ട്ണര്‍ എന്നിവരെ ഇനിയും കാണാന്‍ ഉള്ള അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്തും, ഈ മാസം പുതിയ തുടക്കങ്ങള്‍ ഉണ്ടാകുന്നതാണ്. സഹ പ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങള്‍, ചര്‍ച്ചക എന്നിവയും പ്രതീക്ഷിക്കുക


ജമിനി (മെയ് 21 - ജൂണ്‍ 20)

ഈ മാസം മുഴുവനും നിങ്ങളുടെ ലോങ്ങ് ടെം ബന്ധങ്ങള്‍ക്ക് മേല്‍ വളരെ അധികം പ്രാധാന്യം ഉണ്ടാകുന്നതാണ്. മാസത്തിന്റെ ആദ്യ ദിവസം തന്നെ പൂര്‍ണ ചന്ദ്രന്‍ നിങ്ങളുടെ ബിസിനസ് ബന്ധങ്ങളെയും വ്യക്തി ബന്ധങ്ങളെയും സ്വാധീനിക്കും. ചൊവ്വ ഈ വിഷയങ്ങളെ വക്ര ഗതിയില്‍ നേരത്തെ തന്നെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. അതിനാല്‍ ഈ ബന്ധങ്ങളില്‍ നിന്ന് പല തരത്തില്‍ ഉള്ള അസംതൃപ്തി ഉണ്ടാകുന്നതാണ്. അതിനാല്‍ ഈ ബന്ധങ്ങളില്‍ നിന്ന് അനാവശ്യമായ ഭാരങ്ങള്‍ ഏറ്റെടുക്കാന്‍ പാടുള്ളതല്ല. പല പ്രോജെക്ട്കട്ടുകളിലും തിരുത്തലുകളും ഉണ്ടാകുന്നതാണ്. കൂടുതല്‍ ശ്രദ്ധ ഈ ജോലികളില്‍ ആവശ്യമാകും. പുതിയ ടീമുകളില്‍ ജോലി ചെയ്യാനുള്ള അവസരങ്ങളില്‍ ശ്രദ്ധ നേടണം. നിലവില്‍ ഉള്ള ടീം ഉപേക്ഷിക്കാന്‍ ഉള്ള തീരുമാനം ഉണ്ടെങ്കില്‍ നവംബര്‍ വരെ ആ തീരുമാനം മാറ്റി വയ്ക്കുകയായിരിക്കും ഉചിതം. അല്ലെങ്കില്‍ ആ തീരുമാനത്തില്‍ നിന്നുള്ള ബുദ്ധിമുട്ടുകള്‍ അനവധിയായി നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്നതാണ്. ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത് നിന്നുള്ള ജോലികള്‍, ഫിനാന്‍സ് രംഗത് നിന്നുള്ള ജോലികള്‍ എന്നിവയും ഈ മാസം ഉണ്ടാകും, പതിനാലാം തിയതി, ബുധന്‍ നിങ്ങളുടെ ജോലി സ്ഥലത്തെ വക്ര ഗതിയില്‍ സ്വാധീനിച്ചു തുടങ്ങും. ജോലി സ്ഥലത്തു പല തരത്തില്‍ ഉള്ള നീക്കങ്ങള്‍ ഉണ്ടാകും എന്നാണു ഇതില്‍ നിന്ന് മനസിലാക്കാന്‍ കഴിയുക.സഹ പ്രവര്‍ത്തകരും ആയുള്ള ചര്‍ച്ചകള്‍ പ്രതീക്ഷിക്കുക. ആരോഗ്യം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധന്യം ഈ മാസം മനസിലാകുന്നതാണ്. ശുക്രന്‍ നിങ്ങളുടെ കുടുംബ ജീവിതത്തെ ഈ മാസം സ്വാധീനിക്കുമ്പോള്‍ പല വിധത്തില്‍ ഉള്ള റിയല്‍ സ്റ്റേറ് ഡീലുകള്‍ നിങ്ങള്‍ പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങള്‍ എന്നിവ എല്ലാം തന്നെ ഈ മാസം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആകുന്നതാണ്.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)

ഈ മാസം മുഴുവന്‍ നിങ്ങളുടെ ജോലിക്ക് വാന്‍ പ്രാധാന്യം ആണ് ഉള്ളത്. പക്ഷെ വെല്ലുവിളികള്‍ ആണ് . മാസത്തിന്റെ ആദ്യ ആഴ്ച തന്നെ പൂര്‍ണ ചന്ദ്രന്‍ ജോലി സ്ഥലത്തെ സ്വാധീനിക്കുന്നു,കഴിഞ്ഞ മാസം മുതല്‍ ചൊവ്വ ജോലി സ്ഥലത്തെ വക്ര ഗതിയില്‍ സ്വാധീനിക്കുകയും ചെയ്യുന്നു. അതിനാല്‍ പുതിയ ജോലി, പ്രൊജക്ക്റ്റ് എന്നിവ ഏറ്റെടുക്കുന്നവര്‍ ആ തീരുമാനം നവംബര്‍ വരെ നീട്ടി വയ്ക്കാന്‍ സാധിക്കുമോ എന്ന് ആലോചിക്കുക . ജോലി സ്ഥലത്തു അല്പം സൈലന്റ് മോദില്‍ നില്‍ക്കുന്നതായിരിക്കും നല്ലത്. പല ജോലികളും പെട്ടാണ് തന്നെ പൂര്‍ത്തീകരിക്കേണ്ടതായി വരുന്നതാണ്. നിങ്ങളുടെ അധികാരികളില്‍ നിന്നുള്ള പുതിയ നിര്‍ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. പ്രത്യേകിച്ച് ഒന്നും പറയാതെ അവ നിറവേറ്റുകയാണ് ഈ മാസം നിങ്ങള്‍ക്ക് ഉചിതം. അല്ലെങ്കില്‍ പല തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. ശുക്രന്‍ നിങ്ങളുടെ മൂന്നാം ഭാവത്തില്‍ ഈ മാസം മുഴുവന്‍ തന്റെ സ്വാധീനം ചെലുത്തും. നിരവധി ചെറു പ്രോജെക്ട്കട്ടുകള്‍ ഈ മാസം ഉണ്ടാകുന്നതാണ്. മീഡിയ, കമ്യൂണിക്കേഷന്‍, സെയ്ല്‍സ്,എന്ന മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ മാസം വളരെ പ്രധാനം ആണ്. സഹോദരങ്ങളുടെ ജീവിതത്തില്‍ ആക്ക്റ്റീവ് ആയി ഇടപെടാന്‍ ഉള്ള അവസരം ഉണ്ടാകുന്നതാണ്. നിരവധി ചെറു യാത്രകളും പ്രതീക്ഷിക്കുക. പതിനാലാം തീയതി ബുധന്‍ വക്ര ഗതിയില്‍ ഈ മാസം മുഴുവന്‍ നീങ്ങും. ഈ നീക്കം നിങ്ങളുടെ ക്രിയേറ്റിവ് ജോലികളില്‍ നിന്നുള്ള വെല്ലുവിളികളെ കാണിക്കുന്നു. അതിനാല്‍ ഈ ജോലികളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. പുതിയ ടീമുകളില്‍ ചേരാനുള്ള തീരുമാന ങ്ങള്‍ ഉണ്ടാകും. ഇവയില്‍ സാവധാനം പാലിക്കണം. ടീം ചര്‍ച്ചകളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

ഈ മാസം മുഴുവന്‍ നിങ്ങളുടെ കൂടുതല്‍ ശ്രദ്ധ ദൂര യാത്രകള്‍, ഉപരി പഠനം എന്നിവയില്‍ ആയിരിക്കും. മാസത്തി ന്റെ ആദ്യ ആഴ്ച തന്നെ പൂര്‍ണ ചന്ദ്രന്‍ നിങ്ങളുടെ ദൂരയാത്രകള്‍, ഉപരി പഠനം എന്നിവയെ സ്വാധീനിക്കും. ചൊവ്വ ഈ വിഷയങ്ങളെ കഴിഞ്ഞ മാസം മുതല്‍ വക്ര ഗതിയില്‍ സ്വാധീനിക്കുന്നു. അതിനാല്‍ ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകളില്‍ തടസങ്ങളും പല തരം വെല്ലു വിളികളും പ്രതീക്ഷിക്കുക. നിങ്ങളുടെ യാത്രകള്‍ നവംബര്‍ വരെ തടസപ്പെടുന്ന അവസ്ഥയാണ്. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം ഈ മാസം വര്‍ധിക്കുന്നതാണ്. ഉപരി പഠനവും ഈ മാസം കൂടുതല്‍ ശ്രദ്ധ നേടുന്നതാണ്. ഈ വിഷയങ്ങളിലും തടസങ്ങള്‍ ഉണ്ടാകും. വിദേശത്തു നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. ശുക്രന്‍ ഈ മാസം നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കും. പല തരത്തില്‍ ഉള്ള ചെലവ് വന്നു ചേരുന്നതാണ്.ജോലിയില്‍ മാറ്റങ്ങള്‍, പുതിയ പ്രോജെക്ട്കട്ടുകള്‍ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ മൂല്യ വര്‍ധനയ്ക്ക് വേണ്ടി ഉള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതാണ്. പെട്ടന്നുള്ള സാമ്പത്തിക ലാഭവും ഈ ആഴ്ച പ്രതീക്ഷിക്കുക. പതിനാലാം തീയതി ബുധന്‍ തന്റെ വക്ര ഗതിയില്‍ ഉള്ള നീക്കം തുടങ്ങും. ഈ നീക്കം നിങ്ങളുടെ കുടുംബ ജീവിതത്തില്‍ ശക്തമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. റിയല്‍ എസ്റ്റേറ് സംബന്ധമായ ചര്‍ച്ചകള്‍ ഉണ്ടാകുന്നതാണ്. ഉള്ള തീരുമാനം അല്പം വൈകിപ്പിക്കാന്‍ സാധിക്കും എങ്കില്‍ നല്ലതാണ്. ബന്ധുക്കളുമായുള്ള തര്‍ക്കങ്ങള്‍ പ്രതീക്ഷിക്കുക. വീടിനുള്ളില്‍ സീരിയസ് ചര്‍ച്ചകളും തര്‍ക്കങ്ങളും പ്രതീക്ഷിക്കുക, വീട്ടില്‍ നിന്നുള്ള യാത്രകള്‍, മുതിര്‍ന്നവരുടെ ആരോഗ്യത്തില്‍ ഉള്ള ആശങ്ക എന്നിവയും ഉണ്ടാകും. 

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ഈ മാസം മുഴുവന്‍ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങള്‍ അല്പം സെന്സിറ്റിവ് മോദില്‍ ആയിരിക്കും. കഴിഞ്ഞ മാസം മുതല്‍ക്ക് തന്നെ ചൊവ്വ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ നെഗറ്റിവ് ആയി സ്വാധീനിക്കുന്നു. ഈ സ്വാധീനം നവംബര്‍ വരെ ഉണ്ടാകുന്നതാണ്. അതിനാല്‍ സാമ്പത്തിക വിഷയങ്ങളെ ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യാന്‍. അല്ലെങ്കില്‍ ദീര്‍ഘ നാളേക്ക് ഉള്ള സാമ്പത്തിക പരാധീനത ഉണ്ടാകുന്നതാണ്. പല തരത്തില്‍ ഉള്ള സാമ്പത്തിക ഒത്തു തീര്‍പ്പുകളും ഉണ്ടാകും., സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങളും ഉണ്ടാകുന്നതാണ്. ശുക്രന്‍ ഈ മാസം നിങ്ങളുടെ രാശിയിലേക്ക് എത്തുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതത്തില്‍ വളരെ അധികം മാറ്റങ്ങള്‍ വരുന്ന ഒരു അവസരവും ആണ് . നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സമാധാനം സന്തോഷം എന്നിവ പ്രധാനം ആകുന്നതാണ്. പുതിയ ആരോഗ്യം, സുന്ദര്യം എന്നിവ ഈ മാസം വളരെ ശ്രദ്ധ നേടുന്നതാണ്. ഈ മാസം പതിനാലാം തീയതി മുതല്‍ ബുധന്‍ നിങ്ങളുടെ മൂന്നാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങളില്‍ വക്ര ഗതിയില്‍ ഉള്ള സഞ്ചാരം തുടരുന്നതാണ് . അതിനാല്‍ യാത്രകളില്‍ ഉള്ള തടസം പ്രതീക്ഷിക്കുക, പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരുന്നതാണ്. സഹോദരങ്ങളുമായുള്ള തര്‍ക്കങ്ങളും ഈ മാസം മുഴുവന്‍ ഉണ്ടാകുന്നതാണ്. നിരവധി ചെറു യാത്രകളും പ്രതീക്ഷിക്കുക. എഴുത്തു, മീഡിയ എന്ന മേഖലയില്‍ നിന്നുള്ള പല ജോലികളും ഉണ്ടാകുന്നതാണ്. ഇവയെല്ലാം തന്നെ തടസം നേരിടും. 

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ഈ മാസം മുഴുവന്‍ നിങ്ങളുടെ വ്യക്തി ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും കൂടുതല്‍ ശ്രദ്ധ നേടുന്നതാണ്. മാസത്തിന്റെ ആദ്യ ദിവസം തന്നെ പൂര്‍ണ ചന്ദ്രന്‍ നിങ്ങളുടെ ബന്ധങ്ങളില്‍ പൂര്‍ത്തീകരണം കൊണ്ട് വരുന്നതാണ്. ചൊവ്വ കഴിഞ്ഞ മാസം തൊട്ടേ ഈ മേഖലയില്‍ വക്ര ഗതിയില്‍ നീങ്ങുന്നു. അതിനാല്‍, ഈ മാസവും, അടുത്ത മാസവും ബന്ധങ്ങളില്‍ നിന്നുള്ള പല നീക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ബന്ധങ്ങള്‍ക്ക് ഈ മാസം അത്ര യോജ്യം അല്ല. അതിനാല്‍ ബന്ധങ്ങള്‍ രൂപീകരിക്കാന്‍ ഉള്ള ശ്രമങ്ങളില്‍ ശ്രദ്ധ വേണ്ടി വരും. പഴയ ബന്ധങ്ങളുടെ ഓര്മ പ്പെടുത്തലുകളും ഈ മാസം ഉണ്ടാകുന്നതാണ്. ബിസിനസ് ബന്ധങ്ങളില്‍ തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. പതിനാലാം തീയതി, ബുധന്‍ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ വളരെ നെഗറ്റിവ് ആയി സ്വാധീനിച്ച തുടങ്ങും. ബുധന്‍ തന്റെ ഗതി വക്ര രീതില്‍ തുടങ്ങുന്നത് നവംബറിലെ അവസാനിക്കൂ. അതിനാല്‍ ദീര്‍ഘ കാലം സാമ്പത്തികമായ വെല്ലുവിളികള്‍ ഉണ്ടാകും . നിങ്ങളുടെ സാമ്പത്തിക പ്ലാനിങ്ങുകള്‍ ഉടച്ചു വാര്‍ക്കേണ്ട അവസ്ഥയാണ്. പക്ഷെ അശ്രദ്ധമായ പ്ലാനുകള്‍ നടപ്പിലാക്കുന്ന അവസ്ഥയാണ് താനും. ജോലിയിലും പ്രകടമായ വ്യത്യാസങ്ങള്‍ ഈ മാസം ഉണ്ടാകും. രണ്ടാം ഭാവം ഏതെങ്കിലും രീതില്‍ സ്വാധീനിക്കപ്പെടുമ്പോള്‍ ജോലിയില്‍ ആ നീക്കം മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. എന്നിരുന്നാലും നവംബര്‍ വരെ ഈ സെന്സിറ്റിവ് ആയ അവസ്ഥ ഉണ്ടാകുന്നതാണ്. അതിനാല്‍ ശ്രദ്ധ വളരെ അതികം വേണ്ടി വരും. ശുക്രന്‍ ആദ്യ ആഴ്ച തന്നെ നിങ്ങളുടെ വൈകാരികമായ സമ്മര്ദദങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതാണു . പ്രാര്‍ത്ഥന, ധ്യാനം എന്ന വിഷയങ്ങളിലും ഈ മാസം താല്പര്യം വര്‍ധിക്കുന്നതാണ്.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)


കഴിഞ്ഞ മാസം മുതല്‍ക്ക് തന്നെ നിങ്ങളുടെ ജോലി സ്ഥലം, സഹ പ്രവര്‍ത്തകര്‍ എന്ന വിഷയങ്ങള്‍ ഈ അവസരം പ്രധാനമാകും. കഴിഞ്ഞ മാസം മുതല്‍ക്ക് തന്നെ ചൊവ്വ നിങ്ങളുടെ ജോലി സ്ഥലത്തെ നെഗേറ്റിവ് ആയി സ്വാധീനിച്ചു തുടങ്ങിയിരുന്നു. ഈ സ്വാധീനം നവംബര്‍ വരെ തുടരുന്നതാണ്. അതിനാല്‍ ജോലി സ്ഥലത്തു പല വിധ സമ്മര്ദദങ്ങളും നിങ്ങള്‍ക്ക് ഉണ്ടാകുന്നതാണ്. ജോലിയില്‍ യാതൊരു റിസ്‌കുകളും ഏറ്റെടുക്കാന്‍ പാടുള്ളതല്ല. ശ്രദ്ധിച്ചില്ല എങ്കില്‍ ജോലി സ്ഥലത്തു നിന്നുള്ള നിരവധി വെല്ലു വിളികള്‍ ഉണ്ടാകുകയും ചെയ്യു0. ജോലി സ്ഥലത്തു പല വിധ തര്‍ക്കങ്ങളും ഉണ്ടാകാം, ആരോഗ്യ കാര്യത്തിലും ഇതേ ശ്രദ്ധ ആവശ്യമാകും. മാസത്തിന്റെ ആദ്യ ആഴ്ച തന്നെ ജോലിയില്‍ പൂര്‍ത്തീകരണം വേണ്ടി വരും.ശുക്രന്‍ ഈ മാസം നിങ്ങളുടെ ലോങ്ങ് ടെം ജോലികളെ സ്വാധീനിക്കുന്നതാണ്. പുതിയ പ്രോജെക്ട്കട്ടുകള്‍ ഉണ്ടാകാം. ടെക്ക്നിക്കല്‍ രംഗത് നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്. വിദേശത്തു നിന്നുള്ള ചില ജോലികളും ഉണ്ടാകും. പുതിയ സുഹൃദ് ബന്ധങ്ങളും, ഔദ്യോഗിക ബന്ധങ്ങളും ഉണ്ടാകുന്നതാണ്. ബുധന്‍ പതിനാലാം തീയതി മുതല്‍ നിങ്ങളുടെ വ്യക്തി ജീവിതം സൂചിപ്പിക്കുന്ന വിഷയങ്ങളെ വക്ര ഗതിയില്‍ സ്വാധീനിക്കുന്നതാണ്. ആരോഗ്യം വ്യക്തി ജീവിതം ശ്രദ്ധേയമാകും. ഭൂതകാലത് നിന്നുള്ള വ്യക്തികളെ കാണാന്‍ കഴിയുന്നതാണ്. പക്ഷെ അവരില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട ആവശ്യ0 ഇല്ല. പല കാരണങ്ങള്‍ കൊണ്ടും ഈ മാസം എല്ലാ രാശിക്കാര്‍ക്കും സങ്കീര്‍ണമാണ്. 

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
ഈ മാസം മുഴുവന്‍ നിങ്ങളുടെ ക്രിയേറ്റിവ് ജോലികള്‍ക്ക് ഉള്ള പ്രാധാന്യം വര്‍ധിക്കുന്നതാണ്. ചൊവ്വ നിങ്ങളുടെ ക്രിയേറ്റിവ് കഴിവുകളെ കഴിഞ്ഞ മാസം മുതലേ നെഗറ്റിവ് ആയി സ്വാധീനിക്കുന്നതാണ്. അതിനാല്‍ ഈ ജോലികളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാകും. ഈ മാസം ഈ ജോലികളില്‍ പൂര്‍ത്തീകരണം ആവശ്യമാകും. നിങ്ങളുടെ പ്രേമ ബന്ധങ്ങളില്‍ നിന്നുള്ള പല തടസങ്ങളും ഈ അവസരം ഉണ്ടാകുന്നതാണ്. ടീം ജോലികളില്‍ നിന്നുള്ള പല തരം വെല്ലു വിളികള്‍ ഈ മാസം മാത്രമല്ല നവംബര്‍ വരെ ഉണ്ടാകുന്നതാണ്. ബുധന്‍ നിങ്ങളുടെ മാനസികമായ വെല്ലു വിളികളെ ബുധന്‍ വിപരീത രീതിയില്‍ ഈ അവസരം സ്വാധീനിക്കുന്നതാണ്. ഈ സ്വാധീനം നിങ്ങളുടെ ജോലി സ്ഥലത്തും ദൃശ്യമാകും. ജോലിയില്‍ പല തരത്തില്‍ ഉള്ള തടസങ്ങള്‍ ഉണ്ടാകാം. പ്രാര്‍ത്ഥന, ധ്യാനം എന്ന വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരുന്നതാണ്. റിസേര്‍ച് രംഗത് നിന്നുള്ള ജോലിയില്‍ താല്പര്യം വര്‍ധിക്കുന്നതാണ്. ജോലി സ്ഥലത്തു യാതൊരു റിസ്‌കും എടുക്കാന്‍ പാടുള്ളതല്ല .ശുക്രന്‍ നിങ്ങളുടെ ജോലി സ്ഥലത്തെ ഈ മാസം മുതല്‍ സ്വാധീനിക്കുന്നതാണ്. ക്രിയേറ്റിവ് ജോലികളില്‍ നിന്നുള്ള അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. പല രീതിയില്‍ ഉള്ള പ്രോജെക്ട്കട്ടുകള്‍ ഉണ്ടാകുന്നതാണ്. പുതിയ പ്രോജെക്ട്കട്ടുകളില്‍ നിന്നുള്ള അവസരങ്ങള്‍ ഉണ്ടാകും, പക്ഷേ അവയില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. 

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
ഈ മാസം മുഴുവന്‍ നിങ്ങളുടെ കുടുംബ ജീവിതം വളരെ ശ്രദ്ധ നേടുന്നതാണ് മാസത്തിന്റെ ആദ്യ ആഴ്ച തന്നെ പൂര്‍ണ ചന്ദ്രന്‍ ഉദിക്കും, നിങ്ങളുടെ കുടുംബ ജീവിതം, വീട് എന്നിവയെ കഴിഞ്ഞ മാസം മുതലേ ചെവ്വ വക്ര ഗതിയില്‍ സ്വാധീനിച്ചു തുടങ്ങിരിയിരുന്നു, ഈ സ്വാധീനം അടുത്ത മാസം വരെ ഉണ്ടാകും. വക്ര ഗതിയില്‍ ഒരു ഗ്രഹാം നീങ്ങുക എന്നാല്‍ തടസങ്ങള്‍ എന്നാണ് അര്‍ഥം, അതിനാല്‍ പല വിധത്തിലുള്ള റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ ഉണ്ടാകും. എന്നാല്‍ ഇവയില്‍ എല്ലാം തന്നെ തടസങ്ങളും പ്രതീക്ഷക്കുക. പതിവില്‍ കവിഞ്ഞ തര്ക്കങ്ങളും അസ്വാരസ്യവും കുടുംബത്തിനുള്ളില്‍ പ്രതീക്ഷിക്കുക. അതിനാല്‍ അല്പം സൈലന്റ് മോദില്‍ നില്‍ക്കുകയാണ് ഉചിതം. മുതിര്‍ന്ന വ്യക്തികളുടെ ജീവിതത്തിനെ കുറിച്ചുള്ള ചര്‍ച്ചകളും പ്രതീക്ഷിക്കുക. ബുധന്‍ നിങ്ങളുടെ ലോങ്ങ് ടേം ജോലികളെ പതിനാലാം തീയതി മുതല്‍ വക്ര ഗതിയില്‍ സ്വാധീനിക്കും. അതിനാല്‍ ലോങ്ങ് ടേം ബന്ധങ്ങളില്‍ നിന്നുള്ള വെല്ലു വിളികള്‍ ഉണ്ടാകും. ഇപ്പോള്‍ ചെയ്യുന്ന ലോങ്ങ് ടേം ജോലികളില്‍ തിരുത്തലുകള്‍ ഉണ്ടാകുന്നതാണ്. അതിനാല്‍ ശ്രദ്ധിച്ചു വേണം ഈ ജോലികള്‍ ചെയ്യാന്‍.പുതിയ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ അത്ര നല്ല സമയം അല്ല. നിലവില്‍ ഉള്ള തീം ബന്ധങ്ങളില്‍ തര്‍ക്കങ്ങളും ഉണ്ടാകാം. ടെക്ക്നിക്കല്‍ രംഗത് നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. ശുക്രന്‍ നിങ്ങളുടെ ദൂരയാത്രകള്‍ സൂചിപ്പിക്കുന്ന വിഷയങ്ങളെ ഈ മാസം സ്വാധീനിക്കുന്നതാണ്. ദൂര യാത്രകള്‍, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകള്‍ എന്നിവ എല്ലാം ഈ അവസരം ഉണ്ടാകും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)


ഈ മാസം മുഴുവന്‍ നിങ്ങളുടെ ആശയ വിനിമയങ്ങള്‍ കൊണ്ടുള്ള ജോലികളില്‍ നിന്നുള്ള ശ്രദ്ധ വര്‍ധിക്കും. പൂര്‍ണ ചന്ദ്രന്‍ ആദ്യ ആഴ്ച തന്നെ ഈ ജോലികളുടെ പൂര്‍ത്തീകരണം ആവശ്യമാണ് എന്ന് കാണിക്കുന്നു. ചൊവ്വ ഇ വിഷയങ്ങളെ കഴിഞ്ഞ മാസം മുതലേ സ്വാധീനിച്ച കൊണ്ടിരിക്കുന്നു. മീഡിയ, മാസ്സ് കമ്യൂണിക്കേഷന്‍ എന്ന രംഗത് നിന്നുള്ള നിരവധി ജോലികള്‍ ഉണ്ടാകാം. ഇവയില്‍ എല്ലാം തന്നെ തിരുത്തലുകളും പ്രതീക്ഷിക്കുക. സഹോദരങ്ങളുമായി ഉള്ള ബന്ധവും, വളരെ സെന്സിറ്റിവ് ആയിരിക്കും.ജോലി ഭാരം ഈ മാസം വളരെ അധികം വര്‍ധിക്കുന്നതാണ്. ബുധന്‍ ജോലിയെ സൂചിപ്പിക്കുന്ന പത്താം ഭാവത്തെ വിപരീത ഗതിയില്‍ പതിനാലാം തീയതി മുതല്‍ സ്വാധീനിക്കുന്നതാണ്. അതിനാല്‍ ജോലി സ്ഥലത്തു വളരെ അധികം ശ്രദ്ധിക്കണം. നിങ്ങളുടെ ആശയവിനിമയങ്ങള്‍ തെറ്റിധരിക്കപ്പെടാന്‍ ഉള്ള ശക്തമായ സാധ്യതള്‍ ഉണ്ട്. നിരവധി ജോലികള്‍ ഒരേ സമയം തന്നെ ചെയ്യേണ്ടി വരുന്നതാണ്. ജോലി സ്ഥലത്തു ഈ സമയം നിങ്ങള്‍ അത്ര ഭദ്രമല്ല. അതിനാല്‍ ആശയ വിനിമയങ്ങളിലും മിതത്വം പാലിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള തീരുമാനങ്ങള്‍ പെട്ടന്ന് എടുക്കാതിരിക്കുക. ശുക്രന്‍ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ഈ മാസം മുഴുവന്‍ സ്വാധീനിക്കും, സാമ്പത്തികമായ ലാഭങ്ങളും ചിലവുകളും ഈ മാസം ഉണ്ടാകും. പുതിയ പങ്കാളിത്ത ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും പ്രതീക്ഷിക്കുക. പാര്‍ട്ട് ടൈം ജോലികളും ഈ മാസം ഉണ്ടാകുന്നതാണ്.

പയ്‌സീസ് (ഫെബ്രുവരി 19 - മാര്‍ച്ച് 20)

ഈ മാസം മുഴുവന്‍ സാമ്പത്തിക വിഷയങ്ങള്‍ വളരെ സെന്സിട്ടീവ് ഉണ്ടാകുന്നതാണ്. കഴിഞ്ഞ മാസം മുതലേ ചൊവ്വ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ നെഗറ്റിവ് രീതിയില്‍ കഴിഞ്ഞ മാസം മുതലേ സ്വാധീനിക്കുന്നു. നവംബര്‍ വരെ സാമ്പത്തിക വിഷയങ്ങളെ നെഗറ്റിവ് ആണ് സ്വാധീനിക്കും. അതിനാല്‍ സാമ്പത്തിക വിഷയങ്ങളുടെ മേല്‍ ഈ മാസം വളരെ അധിക ശ്രദ്ധ ആവശ്യമാകും. പുതിയ സാമ്പത്തിക മാര്ഗങ്ങള് ഉണ്ടാകുന്നതാണ്. എന്നാലും ശ്രദ്ധ ഇല്ലാതെ അവയെ സ്വീകരിക്കാന്‍ പാടുള്ളതല്ല. ചൊവ്വ വക്ര ഗതിയിലാണ് നീങ്ങുന്നത്. വക്ര ഗതിയില്‍ ഗ്രഹങ്ങള്‍ നീങ്ങുന്ന അത്രയും കാലം തെറ്റായ തീരുമാനങ്ങള്‍ എടുക്കാനുള്ള പ്രവണത ഉണ്ടാകും എന്നാണു . ജോലി സ്ഥലത്തും അത്ര അനുകൂലമായ സാഹചര്യമല്ല. നിങ്ങളുടെ അഭിമാനത്തെ മറ്റുള്ളവര്‍ ചോദ്യം ചെയ്യുന്നത് പോലെ ഉള്ള അനുഭവം ഉണ്ടാകുന്നതാണ്. ബുധന്‍ പതിനാലാം തീയതി ബുധന്‍ മുതല്‍ നിങ്ങളുടെ ദൂര യാത്രകളെ നെഗറ്റിവ് രീതിയില്‍ സ്വാധീനിക്കുന്നതാണ്. അതിനാല്‍ ദൂര യാത്രകളില്‍ പല വിധ തടസങ്ങള്‍ ഉണ്ടാകുന്നതാണ്. അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പല തരത്തില്‍ ഉള്ള ബുദ്ധിമുട്ടുകള്‍ വന്നു ചേരാം. അതിനാല്‍, അവരുടെ ജോലികളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാകുന്നതാണ്. ആത്മീയ വിഷയങ്ങളിലും ഈ മാസം കൂടുതല്‍ ശ്രദ്ധ ഉണ്ടാകും. വിദേശത്തു നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. ശുക്രന്‍ പുതിയ വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവ നിങ്ങളിലേക്ക് കൊണ്ട് വരുന്നതാണ് . മറ്റു ചില ഗ്രഹങ്ങള്‍ വക്ര ഗതിയില്‍ ആയതിനാല്‍ ഈ ബന്ധങ്ങളില്‍ നിന്നുള്ള ശ്രദ്ധ ആവശ്യമാകും.

Read more topics: # october astrology by jayashree
october astrology by jayashree

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES