എരീസ് (മാര്‍ച്ച് 21 - ഏപ്രില്‍ 19)
നിങ്ങളുടെ ലോങ്ങ് ടേം പ്രോജെക്‌ട്കട്ടുകള്‍ ഈ മാസം വളരെ പ്രധാനപ്പെട്ടതാണ്.
പുതിയ ടീമില്‍ ചേരാന്‍ ഉള്ള അവസരങ്ങള്‍, പുതിയ സുഹൃത്തുക്കളെ ലഭിക്കാന്‍ ഉള്ള അവസരങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. ടെക്ക്നിക്കല്‍ രംഗത് ജോലിചെയ്യുന്നവര്‍ക്കുള്ള കൂടുതല്‍ അവസരങ്ങള്‍, വിദേശത്തു നിന്നുള്ള ജോലികള്‍, എന്നിവയും ഉണ്ടാകുന്നതാണ്. കുട്ടികളുടെ പഠനം, ജോലി എന്നിവയെ കുറിച്ചുള്ള ആശങ്കയും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങള്‍ മെച്ചപ്പെടുത്താനുള്ള സമയം എന്നിവയും ഉണ്ടാകും. എങ്കിലും മാനസികമായ സമ്മര്‍ദ്ദങ്ങള്‍ അനവധി ഉണ്ടാകുന്നതാണ്. ഈ സമയം നിങ്ങള്‍ക്ക് വളരെ അധികം മാനസിക പിന്തുണയുടെ ആവശ്യമുള്ളതിനാല്‍, മനസിലെ ഭാരങ്ങള്‍ ആരോടെങ്കിലും തുറന്നു പറയേണ്ടതാണ്. പ്രാര്‍ത്ഥന, ധ്യാനം എന്നിവയിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നതാണ്. പല തരം റിയല്‍ എസ്റ്റേറ്റ് ഡീലുകളും പ്രതീക്ഷിക്കുക. വീട് വയ്ക്കാനും, വസ്തു വാങ്ങാനും, മോടി പീഡിപ്പിക്കാനും ഉള്ള അവസരങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്നതാണ്.
ടോറസ് (ഏപ്രില്‍ 20 - മെയ് 20)
ജോലി ഈ ആഴ്ച ഒരു പ്രധാന വിഷയമാണ്. അത് പോലെ തന്നെ വീട്ടുകാര്യങ്ങളിലും ശ്രദ്ധിക്കേണ്ടി വരും. പുതിയ ജോലിക്ക് ഉള്ള അവസരം ലാഭിക്കാം. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികള്‍, സ്പോര്‍ട്ട്സ്, അഡ്‌മിന്‍ എന്ന മേഖലയില്‍ നിന്നുള്ള ജോലികളും ഉണ്ടാകാം. നിങ്ങളുടെ അധികാരികള്‍, പല ജോലികളും നിങ്ങളെ ഏല്‍പ്പിക്കുന്നതാണ്. വീട്ടിലും പല ജോലികളും ഉണ്ടാകാം. വീട് വയ്ക്കുക, വാങ്ങുക, വില്‍ക്കുക എന്ന ജോലികളും പ്രതീക്ഷിക്കുക. വീട്ടില്‍ നിന്നുള്ള യാത്രകള്‍, ബന്ധു ജനങ്ങളുടെ ആഗമനം, എന്നിവയും ഉണ്ടാകാം. വീട്ടിലെ മുതിര്‍ന്ന വ്യക്തികളുടെ ആരോഗ്യം , സന്തോഷം എന്നിവയെ കുറിച്ചുള്ള ആശങ്കകളും ഈ സമയം പ്രതീക്ഷിക്കുക. പുതിയ ടീമില്‍ ചേരാന്‍ ഉള്ള അവസരങ്ങള്‍, പുതിയ സുഹൃത്തുക്കളെ ലഭിക്കാന്‍ ഉള്ള അവസരങ്ങള്‍ എന്നിവയും ഉണ്ടാകുന്നതാണ്. വിദേശത്തു നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂണ്‍ 20)
ഈ ആഴ്ച ആത്മീയമായ വിഷയങ്ങളോടുള്ള താല്പര്യം വര്ധിക്കുന്നതാണ്. ദൂര യാത്രകള്‍, ആത്മീയ യാത്രകള്‍ എന്നിവ ഈ ആഴ്ച ഉണ്ടാകാം. പുതിയ വിഷയങ്ങള്‍ പഠിക്കാനുള്ള ശ്രമം, പഠന സംബന്ധമായ പ്രോജക്ക്‌ട്ടുകള്‍ എന്നിവയും പ്രതീക്ഷിക്കുക. എഴുത്തുകാര്‍, മീഡിയയില്‍ നിന്നുള്ള അവസരങ്ങള്‍, ടീച്ചിങ്, എന്നാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉള്ള പുതിയ അവസരങ്ങളും പ്രതീക്ഷിക്കുക. നങ്ങളുടെ ജോലിയും കൂടുതല്‍ ശ്രദ്ധ നേടുന്നതാണ്. പുതിയ ജോലിക്ക് ഉള്ള അവസരം, ഇന്റെര്‍വ്യൂ, ജോലി സംബന്ധമായ മറ്റു ചര്‍ച്ചകള്‍ എന്നിവയും പ്രതീക്ഷിക്കുക. വസ്തു വാങ്ങുക, വീട് വയ്ക്കുക, മോടി പിടിപ്പിക്കുക എന്നാ വിഷയങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. മാതാ പിതാക്കളുമായി ഉള്ള ചര്‍ച്ചകള്‍, അവരുടെ ജീവിതത്തെ കുറിച്ചുള്ള ആകാംഷ എന്നിവയും പ്രതീക്ഷിക്കുക.
കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങള്‍ ഈ ആഴ്ച ഒരു പ്രധാന വിഷയമാണ്. ലോണുകള്‍ , മറ്റു സാമ്ബത്തിക പ്ലാനുകള്‍ എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാകും. നിങ്ങള്‍ വിചാരിക്കാത്ത സമയത്തു വളരെ അധികം ചെലവ് വന്നു ചേരാ൦ . പാര്‍ട്ട് ടൈം ജോലികള്‍, പുതിയ ബിസിനസ് പ്ലാനിനെ കുറിച്ചുള്ള ചര്‍ച്ച, ഈ ചര്‍ച്ചകളില്‍ തര്‍ക്കങ്ങള്‍ എന്നിവയും ഉണ്ടാകാം. നിങ്ങളുടെ പങ്കാളിയുടെ കുടുംബവും ആയുള്ള ചര്‍ച്ചകളും ഈ സമയം പ്രതീക്ഷിക്കുക. ടാക്സ് , ഇന്ഷുറന്സ്, പി. എഫ്, എന്നാ വിഷയങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യേണ്ടി വരുന്നതാണ്. ദൂര യാത്രകള്‍ , തീര്‍ത്ഥ യാത്രകള്‍, ഉപരി പഠനം എന്നിവയ്ക്കുള്ള അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. ജോലി സംബന്ധമായ യാത്രകള്‍, എഴുത്ത്, മീഡിയ എന്നാ മേഖലയില്‍ നിന്നുള്ള ജോലികളും ഉണ്ടാകാം. വിദേശത്ത നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വിവാഹ ജീവിതം. പ്രേമ ബന്ധം എന്നിവ ഈ ആഴ്ച വളരെ അധികം ശ്രദ്ധ നേടുന്നതാണ്. പുതിയ ബന്ധങ്ങള്‍ക്ക് ഉള്ള അസരങ്ങള്‍, പുതിയ ബിസിനസ് ബന്ധം, ജോലിക്ക് വേണ്ടി ഉള്ള ചര്‍ച്ചകള്‍, ജോലിയില്‍ പുതിയ റോള്‍ ലഭിക്കാന്‍ ഉള്ള അവസരങ്ങള്‍ എന്നിവയും ഉണ്ടാകുന്നതാണ്. ദൂര യാത്രകള്‍, പുതിയ ആള്‍ക്കാരെ കണ്ടു മുട്ടാനുള്ള അവസരം എന്നിവയും ഉണ്ടാകാം. നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളും ഈ സമയം വളരെ പ്രധാനമാണ്. ലോണുകള്‍ നല്‍കാനും, ലഭിക്കാനും ഉള്ള അവസരങ്ങള്‍ ഉണ്ടാകാം.ടാക്സ്, പി. എഫ്. ഇന്ഷുറന്സ് എന്നാ വിഷയങ്ങളില്‍ ഉള്ള ചര്‍ച്ചകള്‍ ഉണ്ടാകാം. നിങ്ങള്‍ വിചാരിക്കാത്ത സമയത്തുള്ള ചിലവുകളും പ്രതീക്ഷിക്കുക.
വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
നിങ്ങളുടെ ജോലി സ്ഥലവും ബന്ധങ്ങളും ഈ ആഴ്ച കൂടുതല്‍ സജീവമാണ്. ജോലിയില്‍ കൂടുതല്‍ മല്സര സ്വഭാവം ഉള്ള പ്രോജക്ക്‌ട്ടുകള്‍ ഉണ്ടാകാം. സഹ പ്രവര്ത്കരുമായുള്ള തര്‍ക്കങ്ങള്‍ , ടീം ജോലികള്‍ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യം , ആരോഗ്യ സംരക്ഷണം എന്നിവയും വളരെ പ്രധാനമാണ്. പുതിയ ജോലിക്ക് ഉള്ള അവസരം ഉണ്ടാകും, പക്ഷെ ഈ അവസരങ്ങളെ കുറിച്ച കൂടുതല്‍ അന്വേഷണം കൂടുതല്‍ ആയി നടത്തേണ്ടാതാണ്. ദൂര ദേശത് നിന്നുള്ള ജോലികളും ഉണ്ടാകും. നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യം സൂക്ഷിക്കേണ്ടി വരും. നിങ്ങളുടെ വിവാഹ ബന്ധം, ബിസിനസ് ബന്ധം , പ്രേമ ബന്ധം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. പുതിയ ബിസിനസ് ബന്ധങ്ങള്‍, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഇവയെല്ലാം ഉണ്ടാകുന്നതാണ്.
ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ഈ ആഴ്ച നിങ്ങളുടെ കുട്ടികളുടെ ജീവിത൦, സ്വന്തം സംരംഭങ്ങള്‍ എന്നിവ പ്രധാനമായിരിക്കും. കുട്ടികള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള കൂടുതല്‍ അവസരങ്ങള്‍, അവരുടെ ആരോഗ്യം, പഠനം എന്നിവയെ കുറിച്ചുള്ള കൂടുതല്‍ കരുതല്‍ എന്നിവ ഉണ്ടാകും. നിങ്ങളുടെ പ്രേമ ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകളും ഉണ്ടാകുന്നതാണ്. കല ആസ്വാദനം എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരവും ഉണ്ടാകു൦. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങള്‍ക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകുന്നതാണ്. പുതിയ ടീമില്‍ ചേരാന്‍ ഉള്ള അവസരങ്ങള്‍, ടീം ചര്‍ച്ചകള്‍ എന്നിവയും ഉണ്ടാകും. ജോലിയില്‍ കൂടുതല്‍ സങ്കീര്‍ണമായ ജോലികള്‍ ഉണ്ടാകുന്നതാണ്. ഈ ജോലികളെ കുറിച്ചുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് ഉള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ഭക്ഷണ ക്രമം, ആരോഗ്യം എന്നിവയിലും ശ്രദ്ധ ആവശ്യമാകും. ദൂര ദേശത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.
സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ ഉണ്ടാകുന്നതാണ്. വീട് വില്പന, വാങ്ങല്‍ എന്നാ വിഷയങ്ങളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ബന്ധുക്കളുടെ ആഗമനം, കുടുംബ യോഗങ്ങള്‍, കുടുംബ സ്വത്തിനെ കുറിച്ചുള്ള ചര്‍ച്ചകളും പ്രതീക്ഷിക്കുക, നിങ്ങളുടെ കുട്ടികളുടെ ജീവിതം, അവരുടെ പഠനം എന്നാ വിഷയങ്ങളും ശ്രദ്ധ നേടും. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികള്‍, സ്വന്തം സംരംഭങ്ങള്‍ക്ക് വേണ്ടി ഉള്ള ചര്‍ച്ചകള്‍, എന്നിവയും പ്രതീക്ഷിക്കുക. കല ആസ്വാദനം എന്നിവയ്ക്കും ഉള്ള അവസരം ഉണ്ടാകുന്നതാണ്. പുതിയ ടീമില്‍ ചേരാന്‍ ഉള്ള അവസരം, ടീം ചര്‍ച്ചകള്‍ എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
ആശയ വിനിമയ രംഗത്ത് നിന്നുള്ള കൂടുതല്‍ ജോലികള്‍, പുതിയ ഇലെക്‌ട്രോനിക് ഉപകരണങ്ങള്‍, വാഹനം എന്നിവ വാങ്ങാനുള്ള സാഹചര്യം, കൂടുതല്‍ ആശയ വിനിമയം, പുതിയ ബിസ്നസ് ബന്ധങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക . സഹോദരങ്ങലുമായുള്ള സീരിയസ് ചര്‍ച്ചകള്‍, ആശയവിനിമയ ശേഷി കൊണ്ടുള്ള കൂടുതല്‍ ജോലികള്‍, എഴുത്ത് എഡിറ്റിങ് എന്നിവയില്‍ നിന്നുള്ള അവസരങ്ങള്‍, ടെക്നോളജി, ഇലെക്‌ട്രോനിക്സ് എന്നീ മേഖലകളില്‍ നിന്നുള്ള ജോലികള്‍ എന്നിവ ഉണ്ടാകാം. ജോലി സംബന്ധമായ ട്രെയിനിങ്ങുകള്‍, ചെറു യാത്രകള്‍ എന്നിവയും പ്രതീക്ഷിക്കാം. . മാതാ പിതാക്കളുമായുള്ള സീരിയസ് ചര്‍ച്ചകള്‍, ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക, എന്നിവ ഉണ്ടാകാം. റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, വീട് മാറ്റം, വീട്ടില്‍ നിന്നുള്ള യാത്രകള്‍, ബന്ധു ജന സമാഗമം, പൂര്‍വിക സ്വത്തുക്കളെ കുറിച്ചുള്ള ചര്‍ച്ച എന്നിവയും ഉണ്ടാകാം.
കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള ആലോചനകള്‍ വര്‍ധിക്കുന്ന സമയമാണ്. പുതിയ സാമ്ബത്തിക പ്ലാനിങ്ങിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാകും. നിങ്ങള്‍ പ്രതീക്ഷിക്കാത്ത സമയത്തുള്ള ചെലവ് ഉണ്ടാകും. ജോലിയില്‍ പുതിയ പ്രോജക്ക്‌ട്ടുകള്‍, നിലവില്‍ ഉള്ള ജോലിയെ കുറിച്ചുള്ള ആശങ്ക എന്നിവയും പ്രതീക്ഷിക്കുക. പുതിയ കോഴ്സുകളില്‍ ചേരാനുള്ള അവസരം ഉണ്ടാകാം. നിങ്ങളുടെ മൂല്യ വര്‍ധനയെ കുറിച്ചുള്ള പല വിധ പ്ലാനുകളും തയ്യാറാക്കും. ആശയ വിനിമയം കൊണ്ടുള്ള ധാരാളം ജോലികള്‍ , കൂടുതല്‍ ആശയ വിനിമയം, ചെറു യാത്രകള്‍, സഹോദരങ്ങലോടുള്ള ആശയ വിനിമയം എന്നിവ പ്രതീക്ഷിക്കുക . എഴുത്ത്, എഡിറ്റിങ് എന്നീ മേഖലകളില്‍ നിന്നുള കൂടുതല്‍ അവസരങ്ങള്‍ നിങ്ങളെ തേടി എത്താം. ഇലെക്‌ട്രോനിക്സ്, മീഡിയ, എന്നീ മേഖലകളില്‍ നിന്നുള്ള അനവധി ജോലികളും പ്രതീക്ഷിക്കുക . ഏതു ഗ്രഹം ഈ ഭാവത്തിലൂടെ നീങ്ങിയാലും, ശാരീരിക അസ്വസ്ഥതകള്‍ സാധാരണ ആയിരിക്കും. നിങ്ങളുടെ സ്വന്തം സംരംഭങ്ങള്‍ക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സാമ്ബത്തിക കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാകും. അധിക ചെലവ് പ്രതീക്ഷിക്കാം. പുതിയ ബിസിനസ് അല്ലെങ്കില്‍ പാര്‍ട്ട് ടൈം ജോലി എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും. നിങ്ങളുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള നിരവധി പ്ലാനുകള്‍ തയ്യാറാക്കും, വീട്ടുകാരുമായുള്ള സീരിയസ് ചര്‍ച്ചകള്‍ , നിങ്ങളുടെ കഴിവുകളെ മറ്റുള്ളവര്‍ സംശയിക്കുന്നോ എന്നോ ആലോചനയും ഉണ്ടാകും. പുതിയ വസ്തുക്കള്‍ കൈവശം വയ്ക്കാനുള്ള അവസരം, എന്നിവ ഉണ്ടാകും. ഈ അവസരം അല്പം സങ്കീര്‍ണമാണ്. നിങ്ങളുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള നിരവധി പ്ലാനുകള്‍ തയ്യാറാക്കും, നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യം സൂക്ഷിക്കേണ്ടി വരും. നിങ്ങളുടെ വിവാഹ ബന്ധം, ബിസിനസ് ബന്ധം , പ്രേമ ബന്ധം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. പുതിയ ബിസിനസ് ബന്ധങ്ങള്‍, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഇവയെല്ലാം ഉണ്ടാകുന്നതാണ്. പുതിയ പ്ലാനുകള്‍, വ്യക്തികള്‍ എന്നിവ നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നതാണ്.
പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച് 20)
വ്യക്തി ജീവിതത്തില്‍ ഒരു പക്ഷെ അല്പം സ്ട്രെസ്സിലൂടെ കടന്നു പോകുന്ന സമയമാണ്. ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍ നടത്തും. അവയെ കുറിച്ചുള്ള ആശയ വിനിമയങ്ങള്‍ ഉണ്ടാകും., പുതിയ ദിശയിലേക്ക് ജീവിതത്തെ നയിക്കാനുള്ള ആഗ്രഹം , പുതിയ മനോഭാവം, എന്നിവയും പ്രതീക്ഷിക്കുക. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകള്‍ എന്നിവ ഈ അവസരം ഉണ്ടാകും. പ്രാര്‍ത്ഥന, ധ്യാനം എന്നിവയ്ക്കുള്ള കൊടുത്താല്‍ താല്പര്യം, വൈകാരികമായ വെല്ലുവിളികള്‍, എന്നിവ ആയിരിക്കും ഈ അവസരം നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ ഉണ്ടാകുക. നിങ്ങളുടെ മാനസികവും ശാരീരിരികവും മാനസികവും ആയ വെല്ലു വിളികളെ കുറിച്ച് തുറന്ന സംസാരിക്കാനുള്ള സമയമാണ്. നിങ്ങളുടെ ജോലിയെ കുറിച്ചുള്ള സമ്മര്‍ദ്ദവും ഉണ്ടായിരിക്കും. ഒരേ സമയം തന്നെ പല ജോലികള്‍ ഏറ്റെടുക്കേണ്ടി വരുന്നതാണ്. സഹ പ്രവര്ത്കരുമായുള്ള സംഭാഷണത്തില്‍ മിതത്വം പാലിക്കുക.