Latest News

ജനുവരി അവസാന വാരഫലം

Malayalilife
ജനുവരി അവസാന വാരഫലം

സൂ ര്യന്‍ ഈ ഭാവത്തില്‍ നില്‍ക്കുമ്ബോള്‍ പൊതുജന മധ്യത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ഉള്ള നിരവധി അവസരങ്ങള്‍ ലഭിക്കാം.വളരെ ശ്കതമായ വ്യക്തിത്വം ഈ വ്യക്തികള്‍ക്ക് ഉണ്ടാകാം എങ്കിലും, ഒരു രഹസ്യ സ്വഭാവവും ഉണ്ടാകുന്നതാണ്.

എട്ടാം ഭാവം ജാതകത്തിലെ ഏറ്റവും നിഗൂഢമായ ഭാവമാണ്. ആയുര്‍ ദൈര്‍ഖ്യം, മരണം, ആരോഗ്യം, ദുര്മരണം. സാമ്ബത്തിക വിഷയങ്ങള്‍, ലോണുകള്‍, ഉയര്‍ച്ച താഴ്ചകള്‍, നിനച്ചിരിക്കാതെ ഉണ്ടാകുന്ന സംഭവങ്ങള്‍ എന്നിവ ആണ് എട്ടാം ഭാവം സൂചിപ്പിക്കുന്നത്. വളരെ ഇരുള്‍ നിറഞ്ഞതും നിഗൂഢവും ആയ ഭാവം ആയതിനാല്‍, സൂര്യന്‍ ഈ ഭാവത്തില്‍ നില്‍ക്കുന്നത് അത്ര നല്ലതായി കാണുന്നില്ല. സൂര്യന്‍ ദുര്‍ബലമായി തീരുന്ന ഭാവമാണ് എട്ടാം ഭാവം. ഈ അവസ്ഥയില്‍ ആരോഗ്യ കാര്യങ്ങളില്‍ അധിക ശ്രദ്ധ വേണ്ടി വരുന്നതാണ്. ആക്സിഡന്റുകള്‍ ഈ ഭാവത്തില്‍ നിന്നാണ് കാണുക , അതിനാല്‍ വാഹനയാത്രകളില്‍ വളരെ അധികം ശ്രദ്ധ വേണ്ടി വരുന്നതാണ്.സൂര്യന്‍ ഒരാളുടെ അഭിമാനത്തെ സൂചിപ്പിക്കുന്നതിനാല്‍ എട്ടാം ഭാവത്തില്‍ സൂര്യന്‍ നില്‍ക്കുമ്ബോള്‍ അപമാനിക്കപ്പെടാന്‍ ഉള്ള സാധ്യത വളരെ അധികമാണ്. രാഷ്ട്രീയ രംഗത് പ്രവര്‍ത്തിക്കുന്നവരുടെ സൂര്യന്‍ എട്ടാം ഭാവത്തില്‍ ആണെങ്കില്‍ പലപ്പോഴും പരാജയം രുചിക്കേണ്ടി വരുന്നതാണ്.

ഈ ഭാവം പല വിധ നിഗൂഡ ശാസ്ത്രങ്ങലെയും സൂചിപ്പിക്കുന്നു. ജ്യോതിഷം, മന്ത്രം , തന്ത്രം എന്നിവയെ കുറിച്ചുള്ള നല്ല അറിവ് ലഭിക്കുന്നതാണ്. പിതാവുമായുള്ള ബന്ധത്തില്‍ വിള്ളലുകളും ഉണ്ടാകുന്നതാണ്. സൂര്യന്‍ രണ്ടാമത്തെ ഭാവത്തിലേക്ക് ദൃഷ്ടി ചെയ്യുന്നതിനാല്‍, കണ്ണുകള്‍, വായ എന്നിവയില്‍ ന്യൂനതകള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത നില നില്‍ക്കുന്നു. സാമ്ബത്തിക കാര്യങ്ങളില്‍ വൈദഗ്ദ്യം ഉണ്ടാകും എങ്കിലും സ്വന്തം സാമ്ബത്തിക കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ ഉള്ള ബുദ്ധിമുട്ട ഉണ്ടാകുന്നതാണ്. ഡോക്ടര്‍ , മറ്റു ഹീലിങ് ജോലികള്‍ ഈ സൂര്യന്‍ സൂചിപ്പിക്കുന്നു.

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

സൂര്യന്‍ ഈ ആഴ്ച കുംഭം രാശിയില്‍ എത്തുന്നതാണ്. ബുധന്‍ വക്രഗതിയില്‍ ഈ രാവശിയിലൂടെ നീങ്ങുന്നു. പഴയ സുഹൃത്തുക്കളെ കാണാന്‍ ഉള്ള അവസരം ലഭിക്കാം. പഴയ ജോലികളില്‍ റീ വര്‍ക്ക് വേണ്ടി വരുന്ന അവസരമാണ്. ടീം ചര്‍ച്ചകള്‍, ഈ ചര്‍ച്ചകളില്‍ തര്‍ക്കങ്ങള്‍ എന്നിവയും ഉണ്ടാകുന്നതാണ്. പുതിയ ലോങ്ങ് ടേം പ്ലാനുകള്‍ക്ക് ഈ സമയം അത്ര അനുയോജ്യം അല്ല. അതിനാല്‍ പുതിയ ഗ്രൂപ്പുകള്‍, വ്യക്തി ബന്ധങ്ങള്‍ എന്നിവയ്ക്ക് വേണ്ടി അല്‍പ കാലം കൂടെ കാത്തിരിക്കുന്നതില്‍ തെറ്റില്ല. സുഹൃത്തുക്കള്‍ , മുതിര്‍ന്ന വ്യക്തികള്‍ എന്നിവരുമായി തര്‍ക്കിക്കാന്‍ അവസരം ഉണ്ടാകും, അവ വരുമ്ബോഴേ മാറി നില്‍ക്കുക. കുട്ടികളുടെ ജീവിതത്തെ കുറിച്ചുള്ള ആകാംഷ ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികള്‍ ഉണ്ടാകും, ഇവയിലും തടസങ്ങള്‍ പ്രതീക്ഷിക്കുക. മീഡിയ, ടെക്ക്നിക്കല്‍ രംഗം എന്നീ മേഖലയിലും ജോലി ചെയ്യുന്നവര്‍ക്കുള്ള അവസരം ഉണ്ടാകുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികള്‍, ദൂര യാത്രകള്‍ ഈ യാത്രകളില്‍ തടസങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കേടാകാന്‍ ഉള്ള സാധ്യതയും ഈ സമയം ഉണ്ടാകും

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

ഈ ആഴ്ച മുതല്‍ സൂര്യന്‍ കുംഭം രാശിയില്‍ എത്തുന്നതാണ്. ഈ രാശിയിലൂടെ തന്നെ ബുധന്‍ വക്ര ഗതിയില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന. അതിനാല്‍ ജോലിയെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കും. ഒരു കാരണവശാലും ഉള്ള ജോലി നഷ്ടപ്പെടുത്താന്‍ പാടുള്ളതല്ല. വളരെ ശ്രദ്ധിച്ചു വേണം ജോലി ചെയ്യാന്‍. ബുധന്‍ വക്ര ഗതിയില്‍ നീങ്ങുന്ന സമയം ആശയ വിനിമയങ്ങള്‍ , ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയില്‍ കേടു വരാന്‍ ഉള്ള സാധ്യത വളരെ വലുതാണ് . ഈ സമയം പുതിയ ജോബ് ഓഫര്‍ വന്നേക്കാം, പക്ഷെ ഈ ഓഫറുകള്‍ അത്ര വിശ്വസിക്കേണ്ടതില്ല. ജോലി സ്ഥലത്തുള്ള ആശയവിനിമയങ്ങളിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാകും.അത് പോലെ തന്നെ പല തരത്തില്‍ ഉള്ള റിയല്‍ എസ്റ്റേറ്റ് ഡീലുകളും ഈ സമയം ഉണ്ടാകുന്നതാണ്. ദൂര യാത്രകള്‍, ചെറു യാത്രകള്‍,മീഡിയ മാസ് കമ്യൂണിക്കേഷന്‍ എന്ന മേഖലയില്‍ നിന്നുള്ള ജോലികള്‍ എന്നിവയും ഉണ്ടാകുന്നതാണ്. ഈ യാത്രകളിലും ജോലിയിലും തടസങ്ങള്‍ ഉണ്ടാകാം. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയവും സങ്കീര്‍ണം ആണ്. സാമ്ബത്തിക വിഷയങ്ങളും കഴിഞ്ഞ ആഴ്ച പോലെ തന്നെ ആയിരിക്കും. നിറവധി ചെലവ് വന്നു ചേരാം. സാമ്ബത്തിക വിഷയങ്ങളുടെ മേല്‍ തര്‍ക്കങ്ങളും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂണ്‍ 20)
ഈ ആഴ്ച മുതല്‍ സൂര്യന്‍ കുംഭം രാശിയില്‍ എത്തുന്നതാണ്. ഈ രാശിയിലൂടെ തന്നെ ബുധന്‍ വക്ര ഗതിയില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന. അതിനാല്‍ ദൂര യാത്രകള്‍ ഉപരി പഠനം എന്നിവയില്‍ ശ്രദ്ധ ഉണ്ടായിരിക്കും. പക്ഷെ ഇവയില്‍ എല്ലാം തടസങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ ഗുരുക്കന്മാര്‍, പിതൃ തുല്യര്‍ ആയ വ്യക്തികള്‍ എന്നിവരോടുള്ള സംവാദം, അവരുടെ കാര്യത്തില്‍ ഉള്ള താല്പര്യം എന്നിവയും ഉണ്ടാകുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികളും വന്നു ചേരാം. മീഡിയ , അദ്ധ്യാപനം, എന്ന മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള അവസരങ്ങള്‍ തടസപ്പെടാവുന്നതാണ്. സാമ്ബത്തിക വിഷയങ്ങളിലും നല്ല ശ്രദ്ധ ഉണ്ടാകണം. അല്ലാത്ത പക്ഷം അധിക ചിലവുകളും ഉണ്ടാകും, ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. പാര്‍ട്ട് ടൈം ജോലിക്ക് ഉള്ള അവസരവും ഉണ്ടാകാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും തറക്കങ്ങളും ഉണ്ടാകുന്നതാണ്.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
. സൂര്യന്‍ ഈ ആഴ്ച കുംഭം രാശിയിലേക്ക് നീങ്ങുന്നതാണ്. ബുധന്‍ ഈ രാശിയില്‍ തന്നെ വക്ര ഗതിയില്‍ നീങ്ങുന്നു. ഈ നീക്കം നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ ശക്തിയായി സ്വാധീനിക്കും. വക്ര ഗതിയില്‍ ബുധന്‍ നീങ്ങുന്ന സമയം പുതിയ എഗ്രിമെന്റുകള്‍, സാമ്ബത്തിക വിഷയങ്ങള്‍ക്ക് മേല്‍ വളരെ അധികം ശ്രദ്ധ ആവശ്യമായി വരുന്നതാണ്. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. പക്ഷെ ഈ അവസരങ്ങള്‍ ശ്രദ്ധിച്ചു വേണം ഉപയോഗിക്കാന്‍, അല്ലെങ്കില്‍ ദീര്‍ഘ നാളേക്ക് ഉള്ള സാമ്ബത്തിക ബാധ്യതകള്‍ ഉണ്ടാകുന്നതാണ് . പാര്‍ട്ട് ടൈം ജോലിക്ക് ഉള്ള അവസരവും പ്രതീക്ഷിക്കുക. ശുക്രന്‍ വക്ര ഗതിയില്‍ നീങ്ങുന്നതുകൊണ്ട് വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല അവസരമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. ജോലിസ്ഥലത്തുള്ള ആശയ വിനിമയങ്ങളിലും ശ്രദ്ധ വേണ്ടി വരും. ചില ജോലിയില്‍ തിരുത്തലുകളും ആവശ്യമാകും. ആശയ വിനിമയ ഉപകരണങ്ങളില്‍ കേടു പാടുകള്‍ ഉണ്ടാകാം. അത് പോലെ തന്നെ യാത്രകളും തടസപ്പെടാവുന്ന അവസ്ഥയാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ ആഴ്ച സൂര്യന്‍ കുംഭം രാശിയില്‍ എത്തുന്നതാണ്. ബുധന്‍ ഈ രാശിയില്‍ തന്നെ വക്ര ഗതിയില്‍ നീങ്ങുന്നു. അതിനാല്‍ നിങ്ങളുടെ ബന്ധങ്ങളില്‍ വളരെ അധികം ശ്രദ്ധ വേണ്ട സമയം ആണ്. പഴയ സുഹൃത്തുക്കള്‍ അല്ലെങ്കില്‍ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നവര്‍ എന്നിവരെ കാണാന്‍ ഉള്ള അവസരം ഉണ്ടാകുന്നതാണ്. വിവാഹ ബന്ധം, പ്രേമ ബന്ധം, ബിസിനസ് ബന്ധം എന്നിവയില്‍ പല തര്‍ക്കങ്ങളും ഉണ്ടാകാം. ഈ സമയം പുതിയ ബിസിനസ് ബന്ധങ്ങള്‍, ജോലി എന്നിവയ്ക്ക് ഉള്ള വസരങ്ങള്‍ വരം എങ്കിലും അവയെ അത്ര കണ്ടു വിശ്വസിക്കേണ്ടതില്ല, വാഗ്ദാനങ്ങള്‍, അവ വ്യക്തി ബന്ധങ്ങള്‍ ആയാലും അവ യാഥാര്‍ത്ഥം ആണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ജോലി സ്ഥലത്തുള്ള തര്‍ക്കങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. ജോലിയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങള്‍ ഒഴിവാക്കുക ആയിരിക്കും നല്ലത്. കുട്ടികളുടെ ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകളും ഈ സമയം ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, പുതിയ കൊണ്ടാക്കറ്റുകള്‍ ലഭിക്കാന്‍ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. ബുധന്‍ വക്ര ഗതിയില്‍ നീങ്ങുന്ന ഈ സമയം, യാത്രകള്‍ , ആശയ വിനിമയങ്ങളിലും നിന്നുള്ള അവസരങ്ങള്‍ എന്നിവയില്‍ തടസങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യതയും നില നില്‍ക്കുന്നു.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
സൂര്യന്‍ ഈ ആഴ്ച കുംഭ രാശിയിലേക്ക് നീങ്ങുന്നതാണ്. ബുധന്‍ ഇതേ രാശിയില്‍ വക്രഗതിയില്‍ നീങ്ങുന്നു. അതിനാല്‍ ജോലിയെ കുറിച്ചുള്ള ആകാംഷ ഉണ്ടാകുന്നതാണ്. ശ്രദ്ധിച്ചില്ല എങ്കില്‍ ജോലി സ്ഥലത്തു നിന്നുള്ള പല വൈഷമ്യങ്ങളും ഉണ്ടാകുന്നതാണ്. ജോലിയില്‍ തിരുത്തലുകള്‍, സഹ പ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങള്‍, എന്നിവയും പ്രതീക്ഷിക്കുക. ഇലക്‌ട്രോണിക് മെയില്‍, നില്കേട്രോണിക് ഉപകരണങ്ങള്‍ എന്നിവ തടസപ്പെടാത്താനുള്ള നിരവധി സാധ്യതകള്‍ നില നില്‍ക്കുന്നു. ദൂര ദേശത്തു നിന്നുള്ള ജോലികള്‍, ശാരീരിരിക വൈഷമ്യങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. ക്രിയേറ്റിവ് ജോലികളില്‍ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. കുട്ടികളുടെ പഠന കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. നിങ്ങളുടെ പഴയ സുഹൃത്തുക്കളെ കാണാന്‍ ഉള്ള അവസരവും ഉണ്ടാകും. ടീം ചര്‍ച്ചകള്‍, പുതിയ പ്രോജെക്‌ട്കട്ടുകള്‍ക്ക് വേണ്ട പ്ലാനിങ്ങും ഉണ്ടാകുന്നതാണ്. കുടുംബ യോഗങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ , വീട്ടുകാരോടുള്ള ചര്‍ച്ചകള്‍ , ഇവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ഈ ആഴ്ച സൂര്യന്‍ കുംഭം രാശിയിലേക്ക് നീങ്ങുന്നതാണ്. നിങ്ങളുടെ കുട്ടികളുടെ ജീവിത, പഠനം ആരോഗ്യം എന്നിവ കൂടുതല്‍ ശ്രദ്ധ നേടുന്നതാണ്. ബുധന്‍ ഈ ആഴ്ചയും വക്ര ഗതിയില്‍ ആയിരിക്കുകയും ചെയ്യും. അതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരുന്നതാണ്. ടീം ചര്‍ച്ചകളും, ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികള്‍ ഉണ്ടാകാം. കുട്ടികള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. പുതിയ ലോങ്ങ് ടേം ജോലികള്‍ക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകുന്നതാണ്. എങ്കിലും അവയില്‍ വിജയം കണ്ടെത്തുന്നത് ശ്രമകരമായിരിക്കുന്നതാണ്. പ്രേമ ബന്ധത്തില്‍ തര്‍ക്കങ്ങളും ഉണ്ടാകും. പഴയ സുഹൃത്തുക്കളെ കാണാനുള്ള അവസരവും പ്രതീക്ഷയ്‌ക്കുക. കുടുംബ യോഗങ്ങള്‍, പല റിയല്‍ എസ്റ്റേറ്റ് ഡീലുകളും പ്രതീക്ഷിക്കുക. കുടുംബ സ്വത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാകുന്നതാണ്. ചെറു യാത്രകള്‍, മീഡിയ രംഗത് നിന്നുള്ള ജോലികളും ഈ സമയം പ്രതീക്ഷയ്‌ക്കുക. അതിനാല്‍ ഈ ആഴ്ച വളരെ അധികം തിരക്ക് നിറഞ്ഞതായിരിക്കും. ചെറു യാത്രകള്‍, പുതിയ കോഴ്‌സുകള്‍ എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
സൂര്യന്‍ ഈ ആഴ്ച കുംഭം രാശിയിലേക്ക് എത്തുന്നതാണ്, ബുധനും ഈ രാശിയില്‍ തന്നെ വക്ര ഗതിയില്‍ നീങ്ങുന്നു. അതിനാല്‍ ഈ ആഴ്ച വളരെ തിരക്ക് നിറഞ്ഞതായിരിക്കും എന്നതാണ്. റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, വീട്ടില്‍ നിന്നുള്ള യാത്രകളും ഉണ്ടാകുന്നതാണ്. ചെറു യാത്രകള്‍, ഈ യാത്രകളില്‍ തടസങ്ങള്‍, ആശയവിനിമയ മാര്ഗങ്ങളിലും തടസങ്ങള്‍ ഉണ്ടാകുന്നതാണ്. നിങ്ങളുടെ ഇലക്‌ട്രോണിക് ഉപകാരങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടാനുള്ള നിരവധി അവസരങ്ങളും ഉണ്ടാകുന്നതാണ്. സഹോദരങ്ങള്‍, ചെറു ഗ്രൂപ്പുകള്‍ എന്നിവരോടുള്ള ആശയ വിനിമയവും ഉണ്ടാകുന്നതാണ്. വീട്ടുകാരുമായുള്ള തര്‍ക്കങ്ങള്‍, ജോലിയില്‍ കൂടുതല്‍ അദ്ധ്വാനം വേണ്ട ജോലികള്‍, അധികാരികളുമായുള്ള ചര്‍ച്ചകള്‍ ഇവയും പ്രതീക്ഷിക്കുക. സാമ്ബത്തിക വിഷയങ്ങളുടെ മേലും ചര്‍ച്ചകള്‍ ഉണ്ടാകും. പുതിയ സാമ്ബത്തിക പദ്ധതികള്‍ക്ക് വേണ്ടി ഉള്ള ചര്‍ച്ച ഉണ്ടാകുന്നതാണ്. പക്ഷെ ഈ പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരുന്നതാണ്. പല തരത്തില്‍ ഉള്ള പാര്‍ട്ട് ടൈം ജോലികളില്‍ നിന്നുള്ള അവസരവും ലഭിക്കുന്നതാണ്.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
സൂര്യന്‍ ഈ രാശിയിലേക്ക് ഈ മാസം നീങ്ങുന്നതാണ്ബു. ധന്‍ കുംഭം രാശിയില്‍ വക്ര ഗതിയില്‍ നീങ്ങുന്നു. അതിനാല്‍ നിങ്ങളുടെ ഇലക്‌ട്രോണിക് ഉപകാരണങ്ങള്‍ കേടാകാന്‍ ഉള്ള സാധ്യതകള്‍ ഈ ആഴ്ചയും ഉണ്ട്. നിരവധി ചെറു യാത്രകള്‍, മീഡിയ രംഗത് നിന്നുള്ള ജോലികള്‍ , മള്‍ട്ടി ടാസ്കിങ് എന്നിവയും പ്രതീക്ഷിക്കുക . ബുധന്‍ വക്ര ഗതിയില്‍ നീങ്ങുന്നതിനാല്‍, ഈ ജോലികളില്‍ എല്ലാം തന്നെ തടസങ്ങള്‍ ഉണ്ടാകാം. സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും ഈ സമയം ഉണ്ടാകുന്നതാണ്. അധിക ചിലവുകളും ഉണ്ടാകുന്നതാണ്. വിചാരിക്കാത്ത സമയത് ഉള്ള ചിലവുകളും പ്രതീക്ഷിക്കുക. പാര്‍ട്ട് ടൈം ജോലികളും ഈ സമയം ഉണ്ടാകുന്നതാണ്. നിങ്ങളുടെ പഴയ സുഹൃത്തുക്കളെ കാണാന്‍ ഉള്ള അവസരം, ജോലിയില്‍ തിരുത്തലുകളും ഈ സമയം എന്നിവയും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആരോഗ്യം , സന്തോഷം എന്നിവയും ഈ ആഴ്ച പ്രധാനമാണ്.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
സൂര്യന്‍ കുംഭം രാശിയിലേക്ക് ഈ മാസം നീങ്ങുന്നതാണ്ബു. ധന്‍ കുംഭം രാശിയില്‍ വക്ര ഗതിയില്‍ നീങ്ങുന്നു. അതിനാല്‍ നിങ്ങളുടെ ഇലക്‌ട്രോണിക് ഉപകാരണങ്ങള്‍ കേടാകാന്‍ ഉള്ള സാധ്യതകള്‍ ഈ ആഴ്ചയും ഉണ്ട്. നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങള്‍ അത്ര നല്ല രീതിയില്‍ അല്ല ഉള്ളത് അതിനാല്‍ സാമ്ബത്തിക വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാകുന്നതാണ്. പാര്‍ട്ട് ടൈം ജോലിക്കുള്ള അവസരവും ഉണ്ടാകും. നിങ്ങളുടെ ആശയ വിനിമയങ്ങളിലും ശ്രദ്ധ വേണ്ടി വരുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതവും ഈ സമയം സജീവമാണ്. ശുക്രന്‍ വക്ര ഗതിയില്‍ നീങ്ങുന്നതിനാല്‍, ശാരീരിക അസ്വസ്ഥതകള്‍ ഈ സമയം ഉണ്ടായിരിക്കും, അതിനാല്‍ ഭക്ഷണ ക്രമത്തില്‍ ശ്രദ്ധ വേണ്ടി വരും, പഴയ സുഹൃത്തുക്കളെ കാണാന്‍ ഉള്ള അവസരം, നിലവില്‍ ഉള്ള ജോലിയില്‍ തിരുത്തലുകള്‍, യാത്രകളില്‍ നിന്നുള്ള തടസങ്ങളും ഉണ്ടാകുന്നതാണ്. മാനസികമായ സമ്മര്‍ദ്ദങ്ങളും ഈ സമയം പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സൂര്യന്‍ കുംഭം രാശിയിലേക്ക് ഈ ആഴ്ച നീങ്ങുന്നതാണ്. ബുധന്‍ വക്ര ഗതിയില്‍ നീങ്ങുന്നു. അതിനാല്‍ നിങ്ങളുടെ വ്യക്തി ജീവിതം , ആരോഗ്യം എന്നിവ വളരെ പ്രധാനമാണ്. ശാരീരിരിക അസ്വസ്ഥതകള്‍ ഈ സമയം ഉണ്ടാകാം.

ഭൂതകാലത് നിന്നുള്ള വ്യക്തികളെ കാണാന്‍ ഉള്ള അവസരം ഉണ്ടാകാം. പക്ഷെ തല്ക്കാലം അവരില്‍ നിന്ന് അകലം പാലിക്കുകയായിരിക്കും നല്ലത്. ചില ജോലികളില്‍ തിരുത്തലുകള്‍ ഉണ്ടാകുന്നതാണ്. യാത്രകളില്‍ തടസം, ആശയ വിനിമയങ്ങളിലും , ആശയ വിനിമയ ഉപകരണങ്ങളിലും കേടുപാടുകള്‍ ഉണ്ടാകുന്നതാണ്. മാനസികമായ സമ്മര്‍ദ്ദങ്ങളും വര്‍ധിക്കുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികള്‍, പ്രാര്‍ത്ഥന ധ്യാനം എന്നിവയില്‍ ഉള്ള താല്പര്യവും ഉണ്ടാകുന്നതാണ്. പുതിയ ടീമില്‍ ചേരാന്‍ ഉള്ള അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. ടെക്ക്നിക്കല്‍ രംഗത് നിന്നുള്ള ജോലികള്‍, വിദേശത്തു നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. ടീം ചര്‍ച്ചകളും ഈ സമയത്തിന്റെ ഭാഗം ആകും. ഈ ജോലികളില്‍ തിരുത്തലുകളും പ്രതീക്ഷിക്കുക . പുതിയ കൂട്ടുകെട്ടുകള്‍, പുതിയ ലോങ്ങ് ടേം ജോലികള്‍ എന്നിവയും ഉണ്ടാകുന്നതാണ്.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
സൂര്യന്‍ കുംഭം രാശിയിലേക്ക് ഈ ആഴ്ച നീങ്ങുന്നതാണ്. ബുധന്‍ വക്ര ഗതിയില്‍ നീങ്ങുന്നു. അതിനാല്‍ നിങ്ങളുടെ മാനസികമായ സമ്മര്‍ദ്ദങ്ങള്‍ വര്‍ധിക്കുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികള്‍ ഉണ്ടാകാം. പ്രാര്‍ത്ഥന ധ്യാനം എന്ന വിഷയങ്ങളില്‍ കൂടുതല്‍ താല്പര്യം ഉണ്ടാകുന്നതാണ്. നിങ്ങളുടെ ജോലി തടസപ്പെടാനുള്ള സാധ്യതയു൦ ഉണ്ട്. അതിനാല്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. ശാരീരിക അസ്വസ്ഥതകളും ഈ സമയത്തിന്റെ ഭാഗം ആകുന്നതാണ്. ലോങ്ങ് ടേം ബന്ധങ്ങളില്‍ തടസങ്ങള്‍ ഉണ്ടാകാം. ടീം ബന്ധങ്ങളില്‍ തിരുത്തലുകള്‍ ഉണ്ടാകും. പഴയ ടീം അംഗങ്ങളെ കാണാന്‍ ഉള്ള അവസരവും പ്രതീക്ഷിക്കുക, ടെക്ക്നിക്കല്‍ രംഗത് നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആശയ വിനിമയങ്ങളും തടസപ്പെടാം. ചൊവ്വ ധനു രാശിയില്‍ നില്‍ക്കുന്നതിനാല്‍ ജോലിയില്‍ തടസങ്ങള്‍, ഉണ്ടാകുന്നതാണ്. നിങ്ങളുടെ അധികാരികളും ആയുള്ള തര്‍ക്കങ്ങളും ഉഉണ്ടാകും. പുതിയ പ്രോജെക്‌ട്കട്ടുകള്‍ക്ക് വേണ്ടി ഉള്ള ശ്രമവും പ്രതീക്ഷിക്കുക. റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, ഇവയും ഉണ്ടാകാം.

വെബ് സൈറ്റ്

Read more topics: # january last week horoscope 2022
january last week horoscope 2022

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES