ശുക്ര പ്രീതിക്ക് വേണ്ടിയാണ് നാം സാധാരണയായി വെളളിയാഴ്ച്ച വ്രതമെടുക്കുന്നത്. ശുക്രന്റെ അധിദേവത മഹാലക്ഷ്മിയാണ്. വ്രതമെടുക്കുന്ന അന്നേ ദിവസം കുളിച്ച് ശുദ്ധമായി മഹാലക്ഷ്മീ ക്ഷേത്രത്തിലോ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലോ ദര്‍ശനം നടത്തേണ്ടതാണ് .അതോടൊപ്പം യക്ഷിയേയും ഭജിക്കാവുന്നതാണ്. ഈ ദശാകാലത്തില്‍ കലാഭിരുചിയുളളവര്‍ ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കരുത്. വാക്കും പ്രവൃത്തികളും പരമാവധി മയത്തില്‍ ആക്കുന്നതാകും ഉത്തമം. ശുക്രപ്രീതിക്ക് സംഗീതം കേള്‍ക്കുന്നതും ഉത്തമമാണ്. ശുക്രപ്രീതിക്കായി വെളുത്ത പൂക്കള്‍ ധരിക്കുന്നതോടൊപ്പം കീറിയതും പഴകിയതുമായ വസ്ത്രങ്ങള്‍ ഉപയോഗിക്കരുത്.
വ്യത്യസ്ത വര്‍ണ്ണങ്ങളില്‍ ഉളള വസ്ത്രങ്ങള്‍ ധരിക്കുന്നതാകും ഗുണകരമാകുക. അതോടൊപ്പം കടുത്ത നിറങ്ങള്‍ ഒഴിവാക്കേണ്ടതാണ്. നേര്‍ത്ത മഴവില്‍ നിറങ്ങളും വെളുപ്പും നിറങ്ങളില്‍ ഉളള വസ്ത്രങ്ങളും ഉപയോഗിക്കാം. വ്യാഴാഴ്ച രാത്രി വ്രതം അനുഷ്ഠിക്കുന്നവര്‍ ആഹാരം ഒഴിവാക്കേണ്ടതാണ്.