മൂന്നാവും ഭാവത്തെ സഹജ ഭാവം എന്നാണു ജ്യോതിഷത്തില്‍ വിളിക്കുക.മൂന്നാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങള്‍ .ഇവയെല്ലാം ആണ്. സഹോദരങ്ങള്‍,അയല്‍ക്കാര്‍, ധൈര്യം,ആശയവിനിമയം, പഠനം, സ്വന്തം സംരംഭങ്ങള്‍, ചെറു യാത്രകള്‍, എഴുത്തു,സംഖ്യ , മീഡിയ,എന്നാല്‍, ആത്മീയ വിഷയങ്ങള്‍ എന്നിവയാണ്. സൂര്യന്‍ ഈ ഭാവത്തില്‍ നില്‍ക്കുമ്ബോള്‍ സൂര്യന്‍ നല്ല അവസ്ഥയില്‍ ആണെങ്കില്‍ വളരെ അധികം ധൈര്യ ശാലികള്‍ ആയ വ്യക്തികള്‍ ആകും എന്നാണു. ഈ ധൈര്യം നല്ല രീതിയില്‍ ഉപയോഗിച്ചില്ല എങ്കില്‍ പല വിധത്തില്‍ ഉള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാം എന്നതാണ്. സഹോദരങ്ങളുമായി ഉള്ള ബന്ധം വളരെ അധികം സെന്‌സിറ്റിവ് ആയിരിക്കും. സൂര്യന്‍ നല്ല അവസ്ഥയില്‍ അല്ല എങ്കില്‍ സഹോദരങ്ങളും ആയുള്ള ബന്ധം മോശം ആയിത്തീരാന്‍ വളരെ അധികം സാധ്യതകള്‍ ഉണ്ട്. മീഡിയ, സെയ്ല്‍സ്, ആശയ വിനിമയ സംബന്ധമായ ജോലികളില്‍ വൈഭവം ഉണ്ടായിരിക്കും. ജോലി സംബന്ധമായതോ, അല്ലാത്തതോ ആയ നിരവധി ജോലികള്‍ ഉണ്ടാകുന്നതാണ്. മീഡിയ, ആശയ വിനിമയം എന്ന മേഖലയില്‍ നിന്ന് തന്നെ വിദ്യാഭ്യാസം ഉണ്ടാകാനും സാധ്യത ഉണ്ടാകും.
ജീവിതത്തില്‍ സ്വയം പ്രാപ്തി നേടണം എന്ന ആഗ്രഹം ഉണ്ടാകുന്നതാണ്. സൂര്യന്‍ മോശം അവസ്ഥയില്‍ അല്ല എങ്കില്‍ നല്ല ആരോഗ്യവും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആമ്ത്മ വിശ്വാസം എന്നാല്‍ ആശയ വിനിമയം , മീഡിയ എന്ന മേഖലയില്‍ നിന്നായിരിക്കും പക്ഷെ സൂര്യന്‍ നല്ല അവസ്ഥയില്‍ അല്ല എങ്കില്‍ നിങ്ങളുടെ സംസാര രീതി മോശം ആകും എന്നാണ്. എടുക്കുന്ന തീരുമാനങ്ങളില്‍ ഉറച്ച നില്‍ക്കുന്നവര്‍ ആയിരിക്കും , പക്ഷെ സൂര്യന്‍ മോശം അവസ്ഥയില്‍ ആയാല്‍, തീരുമാനങ്ങള്‍ എടുക്കാന്‍ ഉള്ള ആശങ്ക ഉണ്ടാകും. സൂര്യന്‍ നല്ല അവസ്ഥയില്‍ ആണെങ്കില്‍ സ്പോര്‍ട്സ് ജീവിതത്തിന്റെ ഭാഗം ആകും. സ്മൂഹത്തില്‍ ഉന്നത നിലയില്‍ ഉള്ള വ്യക്തികളും ആയി സൗഹൃദം ഉണ്ടാകാം.
എരീസ് (മാര്‍ച്ച് 21 - ഏപ്രില്‍ 19)
ചന്ദ്രന്‍ ഈ ആഴ്ച നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കും. നിങ്ങളുടെ കുടുംബ ജീവിതത്തിലും ജോലിയിലും ആയിരിക്കും. വീടിനുള്ളില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. വീടിനെ കുറിച്ചുള്ള പുതിയ പ്ലാനുകള്‍, പുതിയ വ്യക്തികള്‍ വീട്ടില്‍ വന്നു ചേരുന്ന അവസരം, മുതിര്‍ന്ന വ്യക്തികളുടെ ആരോഗ്യത്തിന് കുറിച്ചുള്ള ആകാംഷ എന്നിവയും പ്രതീക്ഷിക്കുക. പൂര്‍വിക സ്വത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍, നിങ്ങളുടെ വീടും പരിസരവും മെച്ചപ്പെടുത്താനുള്ള ശ്രമം, വീട്ടില്‍ നിന്നുള്ള യാത്രകള്‍, പൂര്‍വിക സ്മരണ, കുടുംബാങ്ങങ്ങളും ആയുള്ള ചര്‍ച്ച , അവരെ കാണാന്‍ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. ജോലിയിലും , ജോലി സ്ഥലത്തും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകാം, ചില ജോലികളില്‍ പൂര്‍ത്തീകരണം പ്രതീക്ഷിക്കുക, പുതിയ പ്രോജെക്‌ട്കട്ടുകള്‍, നിലവില്‍ ഉള്ള ജോലിയില്‍ കൂടുതല്‍ മാറ്റങ്ങള്‍, വീട് മാറ്റം, പല വിധത്തില്‍ ഉള്ള റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്.
ടോറസ് (ഏപ്രില്‍ 20 - മെയ് 20)
ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകള്‍ തയ്യാറാക്കുന്ന സമയമാണ് ഇനി ഉള്ള ദിവസങ്ങള്‍. പല യാത്രകളും സാധൂകരിക്കപ്പെടുക അടുത്ത ആഴ്ചയ്ക്ക് ശേഷം ആയിരിക്കും. അതിനു ശേഷം ആയിരിക്കും, യാത്രകളെ കുറിച്ചുള്ള തീരുമാനങ്ങള്‍ ഒരു പൂര്‍ണതയില്‍ എത്തുക,. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഈ ആഴ്ചയും പല വിധത്തില്‍ ഉള്ള തടസങ്ങള്‍ ഉണ്ടാകുന്നതാണ്. നിരവധി ചെറു ജോലികള്‍ ഒരേ സമയം ഏറ്റെടുക്കേണ്ട അവസ്ഥ ഉണ്ടായി എന്നുവരാം. ജോലി സ്ഥലത്തുള്ള പല തര0 വെല്ലുവിളികള്‍ പ്രതീക്ഷിക്കുക. സാമ്ബത്തികമായ വെല്ലുവിളികളും ഈ അവസരം ഉണ്ടാകുന്നതാണ്. ജോലിയില്‍ യാതൊരു റിസ്‌കും ഈ അവസരം ഏറ്റെടുക്കാന്‍ പാടുള്ളതല്ല. ഈ അവസരം ജീവിതത്തില്‍ ഒരു സ്ഥിരത ലഭിക്കാന്‍ ഉള്ള സാധ്യതകള്‍ വളരെ കുറവാണു. അതിനാല്‍, ജോലിയില്‍ യാതൊരു റിസ്‌കും എടുക്കരുത്. ഇപ്പോള്‍ ഉള്ള ജോലിയെ ഏതു വിധേനെയും നില നിര്‍ത്തുക.
ജമിനി (മെയ് 21 - ജൂണ്‍ 20)
സാമ്ബത്തിക വിഷയങ്ങളും, പങ്കാളിത്ത ബന്ധങ്ങളും ഈ അവസരം വളരെ സെന്‌സിറ്റിവ് ആയ അവസ്ഥയിലൂടെ കടന്നു പോകും. ഈ വിഷയങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ നിങ്ങളുടെ ഒപ്പം ദീര്‍ഘ കാലം നില നില്‍ക്കുകയു0 ചെയ്യും,. അതിനാല്‍ സാമ്ബത്തിക വിഷങ്ങളുടെ മേല്‍ നല്ല ശ്രദ്ധ വേണ്ടി വരുന്നതാണ്. പല വിധത്തിലുള്ള സാമ്ബത്തിക ഒത്തു തീര്‍പ്പുകള്‍ ആവശ്യം ആയി വരും, പക്ഷെ അവയില്‍ പലതും തെറ്റിപ്പോകാന്‍ ഉള്ള സാധ്യതയും നില നിലക്കുന്നു. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസ്ഥയും ഉണ്ട്. ജീവിതത്തില്‍ നിന്നും, ബിസിനസില്‍ നിന്നും ഉള്ള പങ്കാളിത്ത ബന്ധങ്ങളും ഈ അവസരം വളരെ സെന്‌സിറ്റിവ് ആയ അവസ്ഥയില്‍ നീങ്ങുന്നതാണ്. അതിനാല്‍ ബന്ധങ്ങള്‍ അത്ര സുഖ പ്രദ0 ആയിരിക്കുകയില്ല. ജോലി സ്ഥലത്തു നിങ്ങളുടെ കഴിവ് തെളിയിക്കാന്‍ കഠിന ശ്രമം വേണ്ടി വരും. പാര്‍ട് ടൈം ജോലിക്കുള്ള നിരവധി അവസരങ്ങളും ഉണ്ടാകുന്നതാണ്.
കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയില്‍ നിന്നുള്ള പല വെല്ലുവിളികളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആശയങ്ങളുമായി പലര്‍ക്കും പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടു തോന്നുന്ന അവസരമാണ്. അതിനാല്‍, പല വിധമായ തര്‍ക്കങ്ങള്‍, വ്യക്തി ജീവിതത്തില്‍ ഉള്ള മാറ്റങ്ങള്‍ , ഭൂത കാലത്തു നിന്നുള്ള വ്യക്തികളെ കാണാന്‍ ഉള്ള അവസരം ഉണ്ടാകുന്നതാണ്. ബിസിനസ് ബന്ധങ്ങളിലും പല തരത്തില്‍ ഉള്ള വൈഷമ്യങ്ങളും ഉണ്ടാകുന്നതാണ്. പുതിയ എഗ്രിമെന്റുകള്‍ക്ക് ഈ അവസരം അത്ര യോജ്യം അല്ല. അതിനാല്‍ ആ തീരുമാനങ്ങള്‍ ശ്രദ്ധിച്ചു മാത്രം കൈകാര്യം ചെയ്യുക. ജോലിയില്‍ പുതിയ പ്രോജെക്‌ട്കട്ടുകള്‍ ഏറ്റെടുക്കേണ്ടി വരുന്നതാണ്. ചൊവ്വ ജോലിയെ സൂചിപ്പിക്കുന്ന മേഖലയിലൂടെ നീങ്ങുന്നു. അതിനാല്‍ സഹ പ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. യാത്രകള്‍, പല വിധത്തില്‍ ഉള്ള റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലിയും, ജോലി സ്ഥലവും ഈ അവസരം വളരെ പ്രാധാന്യ0 നേടും. പല വിധത്തില്‍ ഉള്ള വെല്ലുവിളികള്‍ ജോലി സ്ഥലത്തു നിന്ന് ഉണ്ടാകുന്നതാണ്. ജോലിയില്‍ പല പ്രോജെക്‌ട്കട്ടുകളും പൂര്‍ത്തീകരിക്കേണ്ടതായി വരും. ഈ ജോലികളില്‍ നിന്നുള്ള ടീം ചര്‍ച്ചകളും പ്രതീക്ഷിക്കുക. പുതിയ ജോലി , പുതിയ പ്രൊജക്ക്റ്റ് എന്നിവ ഏറ്റെടുക്കാന്‍ അത്ര അനുയോജ്യമായ സമയം അല്ല.അതിനാല്‍ അങ്ങനെ ഉള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം, സാമ്ബത്തിക ബാധ്യത , ആരോഗ്യ പരമായ വെല്ലുവിളികള്‍ എന്നിവയും ഈ അവസരം തെളിഞ്ഞു നില്‍ക്കുന്നതാണ്. ദൂര യാത്രകള്‍, വിദേശത്തു നിന്നുള്ള സന്ദേശം, ജോലികള്‍ എന്നിവ ഈ ആഴ്ചയു0 പ്രതീക്ഷിക്കാവുന്നതാണ്. പുതിയ കോഴ്‌സുകള്‍ പഠിക്കാന്‍ ഉള്ള അവസരം, പരീക്ഷകള്‍, എന്നിവയും ഉണ്ടാകാം. മീഡിയ , മാസ് കമ്യൂണിക്കേഷന്‍ എന്ന രംഗത് നിന്നുള്ള ജോലികളും ഈ ആഴ്ച ഉണ്ടാകും.
വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
കുട്ടികളെ കുറിച്ചുള്ള ആശങ്ക ഏറുന്ന സമയം ആണ്. ക്രൊയേറ്റിവ് ജോലികളില്‍ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. നിങ്ങളുടെ സ്വന്തം സംരംഭങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകും. അതിനാല്‍ റിസ്‌ക് വര്‍ധിച്ച ജോലികളില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ല. പ്രേമ ബന്ധത്തില്‍ നിന്നും, വിവാഹ ബന്ധത്തില്‍ നിന്നും ഉള്ള പല നീക്കങ്ങളും പ്രതീക്ഷിക്കുക, വാഗ്വാദങ്ങളും ഉണ്ടാകുന്നതാണ്. പല തരത്തില്‍ ഉള്ള വെല്ലുവിളികള്‍ നിങ്ങളുടെ കൂട്ട് കെട്ടുകളില്‍ നിന്നും പ്രതീക്ഷിക്കുക. പഴയ സുഹൃത്തുക്കള്‍, ടീം അംഗങ്ങള്‍ എന്നിവരെ കാണാനും ഉള്ള അവസരങ്ങളും ഉഉണ്ടാകും, നിലവില്‍ ഉള്ള ലോങ്ങ് എം ജോലികളില്‍ നിന്നുള്ള തിരുത്തലുകളും ഉണ്ടാകും. പുതിയ ഗ്രൂപ്പില്‍ ചേരാനുള്ള അവസരങ്ങളും ലാഭിക്കാം, പക്ഷെ ഈ ഓഫറുകള്‍ അത്ര യാഥാര്‍ത്ഥം ആകണം എന്നില്ല.അതിനാല്‍ ഈ അവസരങ്ങളെ കണ്ണടച്ച് വിശ്വസിക്കരുത്. സാമ്ബത്തികമായ ബാധ്യതകളും ഈ അവസരം ഉണ്ടാകാം. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരം, പങ്കാളിത്ത ബിസിനസില്‍ ഉള്ള തര്‍ക്കങ്ങള്‍, ടാക്‌സ് ഇന്‍ഷുറന്‍സ് , പി എഫ് എന്നിവയില്‍ നിന്നുള്ള തിരുത്തലുകളും ഉണ്ടാകുന്നതാണ്.
ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
നിങ്ങളുടെ കുടുംബ ജീവിതത്തിലും, ജോലിയിലും അല്‍പ നാളുകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നതാണ്. ബന്ധു ജനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. പൂര്‍വ്വിക സ്വത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, ബന്ധുക്കളുമായി ഉള്ള ചര്‍ച്ചകള്‍, ഇവ എല്ലാം പ്രതീക്ഷിക്കുക വീടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രശ്‌ന പരിഹാരം എന്നിവ ഉണ്ടാകുന്നതാണ്.ജോലിയില്‍ പല തരത്തില്‍ ഉള്ള തിരുത്തലുകള്‍ വേണ്ടി വരും. സെയ്ല്‍സ്, മീഡിയ എന്ന രംഗത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം വളരെ കാഠിന്യം നിറഞ്ഞതായിരിക്കും. നിരവധി ചെറു ജോലികള്‍ ഒരേ സമയം ഏറ്റെടുക്കേണ്ടി വരുന്നതാണ്. പുതിയ ജോലി , പ്രോജെക്‌ട്കട്ടുകള്‍ എന്നിവയില്‍ നിന്നുള്ള അവസര0 ലഭിക്കും എങ്കിലും അവ ദീര്‍ഘ കാലം നില നില്‍ക്കണം എന്നില്ല. പുതിയ വ്യക്തി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഉള്ള എന്ന് വരാം. നിലവില്‍ ഉള്ള ബന്ധങ്ങളില്‍ തര്‍ക്കങ്ങളും പ്രതീക്ഷിക്കുക.
സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
നിരവധി ചെറു ജോലികള്‍ ഈ ആഴ്ച പ്രതീക്ഷിക്കുക എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാര്ഗങ്ങള് എന്നിവയില് നിന്നുള്ള നിരവധി അവസരങ്ങള് പ്രതീക്ഷിക്കുക. ഇലെക്‌ട്രോനിക്‌സ്, ടെക്‌നോളജി എന്നാ വിഷയങ്ങളും സജീവമാണ്. ഈ മേഖലയില് നിന്നും കൂടുതല് അവസരങ്ങള് ഉണ്ടാകും. ഇലെക്‌ട്രോനിക് ഉപകരണങ്ങള് വാങ്ങാനും അവയുമായി കൂടുതല് അടുത്ത ഇടപഴാകാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക സഹോദരങ്ങലോടുള്ള കൂടുതല് സംവാദം, ചെറുയാത്രകള് ചെയ്യാനുള്ള അവസരങ്ങള്, നിരവധി ചെറു ജോലികള്, ബൗധീക ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി പ്രോജക്ക്‌ട്ടുകള് എന്നിവയാണ് അടുത്ത കുറെ നാളേക്ക് നമ്മെ കാത്തിരിക്കുന്നത്. സ്വന്തം സംരംഭങ്ങളെ ശക്തിപ്പെടുത്താനുള്ള നിരവധി ആശയ വിനിമയങ്ങളും ഉണ്ടാകും. വിദേശത്തു നിന്നുള്ള ജോലികളും ഈ അവസരം പ്രതീക്ഷിക്കുക. ജോലി സ്ഥലത്തു നിന്നുള്ള വെല്ലുവിളികള്‍ ഈ അവസരം പ്രതീക്ഷിക്കുക. സഹ പ്രവര്‍ത്തകരുമായി ഉള്ള ബന്ധം ഈ അവസരം ശ്രദ്ധേയമാകും. അവരുമായുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
സാമ്ബത്തിക ബാധ്യതകള്‍ ഈ ആഴ്ചയിലും ഉണ്ടായിരിക്കുന്നതാണ്. പല വിധത്തിലുള്ള സാമ്ബത്തിക പത്തു തീര്‍പ്പുകള്‍ വേണ്ടി വരും. പുതിയ സാമ്ബത്തിക പദ്ധതികളെ കുറിച്ചുള്ള പ്ലാനിങ് നടത്തുന്നതാണ് പക്ഷെ മണി ചെയിന്‍ പോലുള്ള പദ്ധതികളില്‍ നിന്ന് മാറി നില്‍ക്കുക. ജോലി സ്ഥലത്തു ചില ജോലികളില്‍ പൂര്‍ത്തീകരണം ആവശ്യമാകും. ലോണുകള്‍ നല്‍കാനും കൊടുക്കാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ക്രിയേറ്റിവ് ജോലികളില്‍ നിന്നുള്ള അവസരങ്ങള്‍ ഉണ്ടാകും. കുട്ടികളുടെ ആരോഗ്യം, വളര്‍ച്ച എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരുന്നതാണ്. തീം ചര്‍ച്ചകള്‍, പുതിയ ടീം അംഗങ്ങള്‍ വരാന്‍ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. ടെക്ക്‌നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത് നിന്നുള്ള ജോലികളും ഈ അവസരം ഉണ്ടാകുന്നതാണ്. റിസ്‌ക് ഏറിയ സംരംഭങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക.
കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
വ്യക്തി ബന്ധങ്ങളും വിവാഹ ബന്ധവും ഈ ആഴ്ചയും കൂടുതല്‍ ശ്രദ്ധ നേടും. ഭൂത കാലത് നിന്നുള്ള സുഹൃത്തുക്കളെ കാണാന്‍ ഉള്ള അവസരം പ്രതീക്ഷിക്കുക. എങ്കിലും ഈ അവസരം പുതിയ ബന്ധങ്ങള്‍ ഏറ്റെടുത്ത നടത്താന്‍ യോജിച്ച അവസരമാണ്. പുതിയ ജോബ് ഓഫര്‍, ബിസിനസ് ഓഫര്‍ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയില്‍ നിന്നെല്ലാം ഉള്ള വെല്ലുവിളികളും ഉണ്ടാകുന്നതാണ്. ആരോഗ്യപരമായ വെല്ലുവിളികളും ഉണ്ടാകുന്നതാണ്. ബന്ധുക്കളുമായുള്ള നല്ല ഒരു സമയം ഈ ആഴ്ച പ്രതീക്ഷിക്കുക. റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, കുടുംബ യോഗങ്ങള്‍, പൂര്‍വിക സ്വത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍, റിപെയറിങ് എന്നിവയും ഈ ആഴ്ചയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
പല തരത്തില്‍ ഉള്ള സമ്മര്‍ഡ്ഡ്യം ഏറുന്ന ദിവസങ്ങളാണ് ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നത്. ശാരീരിരിക അസ്വസ്ഥതകള്‍ മാനസികമായ വൈഷ്യമ്യം എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ജോലി സംബന്ധമായ പല വെല്ലുവിളികളും ഉണ്ടാകാം. സഹ പ്രവര്‍ത്തകരുടെ അടുത്ത് നിന്നും ഒരു പക്ഷെ അനിഷ്ടകരമായ അനുഭവങ്ങള്‍ ഉണ്ടാകും, അതിനാല്‍, അവരുമായി രഹസ്യങ്ങള്‍ പങ്കു വയ്ക്കരുത്. പുതിയ ജോലിക്ക് വേണ്ടി ഉള്ള അവസരങ്ങള്‍ ലഭിക്കാ0 എങ്കിലും അവ ദീര്‍ഘ കലാം ഉണ്ടാകണം എന്നില്ല. ചെറു യാത്രകളും, ചെറു പ്രോജെക്‌ട്കട്ടുകളും ഈ ആഴ്ച ഉണ്ടാകും. സഹോദരങ്ങളും ആയുള്ള തര്‍ക്കങ്ങള്‍, അയല്‍ക്കാര്‍ ചെറു ഗ്രൂപ്പുകള്‍ എന്നിവരുടെ ഒപ്പം ഉള്ള ജോലികള്‍ എന്നിവയും ഉണ്ടാകുന്നതാണ്. മീഡിയ, സെയ്ല്‍സ്, അദ്ധ്യാപന രംഗത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കും ഉള്ള അവസരങ്ങള്‍ പ്രതീക്ഷിക്കുക. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഇനി ഉള്ള നാളുകള്‍ അല്പം കാഠിന്യം എറിയതായിരിക്കും.
പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച് 20)
ദീര്‍ഘ നാളേക്ക് ചെയ്തു കൊണ്ടിരുന്ന ജോലികളില്‍ പൂര്‍ത്തീകരണം ആവശ്യമാകുന്നതാണ്. ചില സുഹൃദ് ബന്ധങ്ങളിലും പൂര്‍ത്തീകരണം ഉണ്ടാകാം. പഴയ സുഹൃത്തുക്കളെ കാണാന്‍ ഉള്ള അവസരങ്ങള്‍, മുതിര്‍ന്ന സഹോദരങ്ങളോട് ഉള്ള സംസാരം, പുതിയ ലോങ്ങ് എം ജോലികള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകള്‍, ടെക്ക്‌നിക്കല്‍ രംഗത് നിന്നുള്ള ജോലികള്‍ എന്നിവ പ്രതീക്ഷിക്കുക. കുട്ടികളുടെ ആരോഗ്യം , സുരക്ഷാ എന്നിവയെ കുറിചുള്ളാ ആശങ്ക ഉണ്ടാകാം. ക്രിയേറ്റിവ് ജോലികളില്‍ നിന്നുള്ള അവസരങ്ങള്‍, സ്വന്തം സംരഭങ്ങളില്‍ നിന്നുള്ള അവസരങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. കല ആസ്വാദനം എന്നിവയ്ക്കുള്ള സമയവും ഉണ്ടാകുന്നതാണ്. അതോടൊപ്പം സാമ്ബത്തികമായി ഉള്ള വൈഷമ്യങ്ങളും ഉണ്ടാകുന്നതാണ്. അനാവശ്യമായ ചിലവുകളും ഒപ്പം എത്താം.