സെപ്റ്റംബര്‍ അവസാന വാരഫലം

Malayalilife
സെപ്റ്റംബര്‍ അവസാന വാരഫലം

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ആഴ്ചയുടെ ആദ്യ ദിവസം തന്നെ ബുധന്‍ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. . സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശയ വിനിമയങ്ങള്‍ ഈ മാസം മുഴഹുവാണ് പ്രതീക്ഷിക്കുക. പല തരത്തില്‍ ഉള്ള കൊടുക്കല്‍ വാങ്ങലുകള്‍, ഭൂസ്വത്തിനെ കുറിച്ചുള്ള തര്‍ക്കങ്ങള്‍, എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. ഈ ആഴ്ച നിങ്ങളുടെ ശരീരം സൂചിപ്പിക്കുന്ന ഒന്നാം ഭാവത്തില്‍ പൂര്‍ണ ചന്ദ്രന്‍ ഉദിക്കും. അതിനാല്‍ ശാരീരിരിക സുഖം അല്പം കുറവായിരിക്കും. ജോലി സ്ഥലത്തു ക്രിയേറ്റിവ് ജോലികള്‍ ടീം ചര്‍ച്ചകള്‍, എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

 

ഈ ആഴ്ച മുതല്‍ ബുധന്‍ നിങ്ങളുടെ ഏഴാം ഭാവത്തെ സ്വാധീനിക്കും. പുതിയ വിവാഹ ബന്ധം. ഒഫീഷ്യല്‍ ബന്ധം, ഇല്ലെങ്കില്‍ അങ്ങനെ ഇല്ല ബന്ധത്തിന് വേണ്ടി ഉള്ള ചര്‍ച്ചകള്‍ ഈ മാസം മുഴുവന്‍ പ്രതീക്ഷിക്കുക. ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകള്‍, നിങ്ങളുടെ അധികാരം, പദവി എന്നിവയ്ക്ക് വേണ്ടി ഉള്ള തര്‍ക്കങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍, പുതിയ കൊണ്ടാക്കറ്റുകള്‍ ലഭിക്കാന്‍ ഉള്ള അവസരങ്ങള്‍ എന്നിവയും ഈ ആഴ്ച ഉണ്ടാകാം. വൈകാരികമായ സമ്മര്ദദങ്ങള്‍ വര്‍ധിക്കുന്ന മാസമാണ് ഓക്ക്‌റ്റോബര്‍. ഈ മാസം മുഴുവനും ചൊവ്വ നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തെ ഇരട്ടിപ്പിക്കുക മാത്രമല്ല. ഈ ആഴ്ച നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ പൂര്‍ണ ചന്ദ്രന്‍ ഉദിക്കുകയും ചെയ്യും. അതിനാല്‍ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കേണ്ടി വരും. ജോലിയെ കുറിച്ചുള്ള സമ്മര്‍ദ്ദവും വര്‍ധിക്കാന്‍.ഉള്ള നിരവധി സാധ്യതകള്‍ ഉണ്ടാകും. അതിനാല്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരുന്നതാണ്. ജോലിയില്‍ പുതിയ തീരുമാനം എടുക്കാന്‍ യോജിച്ച സമയം അല്ല.

 

Stories you may Like

 

ജമിനി (മെയ് 21 - ജൂണ്‍ 20)
ബുധന്‍ ഈ ആഴ്ച മുതല്‍ നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിക്കാന്‍ തുടങ്ങുന്നതാണ്. അതിനാല്‍ ജോലി സ്ഥലത്തു നിരവധി ചെറു പ്രോജെക്‌ട്കട്ടുകള്‍ , സഹ പ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. ഈ അവസരം ജോലിയില്‍ ഉള്ള ശ്രദ്ധ പി[അതറിപ്പോകാന്‍ ഉള്ള സാധ്യതകള്‍ നില നില്‍ക്കുന്നു.ഒരേ സമയം പല ജോലികള്‍ ഏറ്റെടുക്കേണ്ടതിനാല്‍ ശാരീരിക അസ്വസ്ഥതകളും പ്രതീക്ഷിക്കുക. ജോലി സംബന്ധമായ പല വെല്ലുവിളികളും ഈ മാസം മുഴുവന്‍ ഉണ്ടാകുന്നതാണ്. ആഴ്ചയുടെ ആദ്യ ദിവസം തന്നെ പൂര്‍ണ ചന്ദ്രന്‍ നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളെ സ്വാധീനിക്കും. ചൊവ്വ ഈ വിഷയങ്ങളെ വക്ര ഗതിയില്‍ സ്വാധീനിക്കുന്നു. അതിനാല്‍ നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. പുതുയ ബന്ധങ്ങള്‍ക്ക് ഈ ആഴ്ച അത്ര യോജ്യമല്ല. ചില സുഹൃത്തുക്കള്‍ നിങ്ങളുടെ ടീം ഉപേക്ഷിക്കാന്‍ ഉള്ള അവസരങ്ങള്‍ ഉണ്ടാകും. ലോങ്ങ് ടേം പ്രോജെക്‌ട്കട്ടുകള്‍ പൂര്‍ത്തീകരിക്കേണ്ട അവസ്ഥയാണ് എങ്കിലും ഈ ജോലികളില്‍ തിരുത്തലുകളും പ്രതീക്ഷിക്കുക.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
ആഴ്ചയുടെ ആദ്യ ദിവസം തന്നെ ബുധന്‍ നിങ്ങളുടെ ക്രിയേറ്റിവ് കഴിവുകളെ സൂചിപ്പിക്കുന്ന അഞ്ചാം ഭാവത്തില്‍ എത്തുന്നതാണ്. ഈ നീക്കാം ക്രിയേറ്റിവ് ജോലികളില്‍ നിങ്ങളുടെ ശ്രദ്ധ വര്‍ധിപ്പിക്കുന്നതാണ്. നിങ്ങളുടെ ആശയ വിനിമയങ്ങള്‍ കൂടുതലും ക്രിയേറ്റിവ് ജോലികളെ കുറിച്ച്‌ ഉള്ളതായിരിക്കും. ടീം ചര്‍ച്ചകള്‍, നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍, സമാന മനസ്‌കരെ കാണാന്‍ ഉള്ള അവസരങ്ങള്‍ എന്നിവയ്യും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ഈ ആഴ്ച പൂര്‍ണ ചന്ദ്രന്‍ നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിക്കും. ജോലി സ്ഥലത്തു പല തരത്തില്‍ ഉള്ള പൂര്‍ത്തീകരണം ഉണ്ടാകുന്നതാണ്. അതിനാല്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. നിരവധി ചെറു യാത്രകള്‍, ചെറു പ്രോജെക്‌ട്കട്ടുകള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ കുടുംബ ജീവിതം ഈ ആഴ്ച മുതല്‍ വളരെ ശ്രദ്ധ നേടുന്നതാണ്. ബുധന്‍ നിങ്ങളുടെ കുടുംബജീവിതത്തെ ഈ ആഴ്ച മുതല്‍ സ്വാധീനിച്ചു തുടങ്ങും. റിയല്‍ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള ആശയ വിനിമയം ഉണ്ടാകുന്നതാണ്. കുടുംബത്തോടൊപ്പം ഉള്ള യാത്രകള്‍, അവരുമായി ഉള്ള തര്‍ക്കങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം, വര്‍ക് ഫ്രം ഹോം അവസരങ്ങള്‍, ജോലി സംബന്ധമായ നിരവധി ചെറു പ്രോജെക്‌ട്കട്ടുകള്‍ എന്നിവയും പ്രതീക്ഷിക്കുക. ഈ മാസം മുഴുവന്‍ യാത്രകള്‍ക്ക് പ്രാധാന്യം ഉണ്ട്. ഈ ആഴ്ച യാത്രകള്‍ സൂചിപ്പിക്കുന്ന മേഖലയെ പൂര്‍ണ ചന്ദ്രന്‍ സ്വാധീനിക്കുന്നതാണ്. അതിനാല്‍ യാത്രകളെ കുറിച്ചുള്ള കൂടുതല്‍ പ്രതീക്ഷകള്‍ ഉണ്ടാകും. എന്നാല്‍ ഈ മേഖലയില്‍ തന്നെ ചൊവ്വ വക്ര ഗതിയില്‍ നീങ്ങുന്നു, അതിനാല്‍, യാത്രകളില്‍ പല വിധ തടസങ്ങളും പ്രതീക്ഷിക്കുക. അദ്ധ്യാപകര്‍ , വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഈ സമയം അല്പം പ്രതികൂലം ആയതിനാല്‍, പല ജോലികളിലും തടസം ഉണ്ടാകുന്നതാണ്.ആത്മീയ വിഷയങ്ങളില്‍ ഉള്ള താല്പര്യവും ഈ ആഴ്ച വര്‍ധിക്കുന്നതാണ്.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ഈ ആഴ്ച ബുധന്‍ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് നീങ്ങുന്നതാണ്. അതിനാല്‍ അടുത്ത കുറെ നാളുകള്‍, നിരവധി ചെറു പ്രോജെക്‌ട്കട്ടുകള്‍ ഉണ്ടാകുന്നതാണ്. ഇവ കൂടുതല്‍ മീഡിയ , മാസ് കമ്യൂണിക്കേഷന്‍ എന്ന മേഖലയില്‍ നിന്ന് ആയിരിക്കും. ചെറു യാത്രകള്‍ ചെയ്യാന്‍ ഉള്ള അവസരവും പ്രതീക്ഷിക്കുക. പുതിയ കോഴ്‌സുകള്‍ ചെയ്യാന്‍ ഉള്ള അവസരം, പരീക്ഷകള്‍ എന്നിവയും പ്രതീക്ഷിക്കുക. സാമ്ബത്തിക വിഷയങ്ങളും വളരെ പ്രധാനമാണ്, ഈ വിഷയങ്ങളെ ചൊവ്വ വക്ര ഗതിയില്‍ സ്വാധീനിക്കുന്നതാണ്. അതിനാല്‍ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ ഈ അവസരം കൂടുതല്‍ ഉണ്ടാകും. അതിനാല്‍ സങ്കീര്‍ണമായ കൊടുക്കല്‍ വാങ്ങലുകള്‍ നടത്താന്‍ യോജിച്ച സമയം അല്ല. ടാക്‌സ്, ഇന്‍ഷുറന്‍സ് എന്നിവയില്‍ നിന്നും ഉള്ള തിരുത്തലുകളും ഉണ്ടാകുന്നതാണ്.സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. നിരവധി ചര്‍ച്ചകള്‍ പാര്‍ട്ണര്‍ ഷിപ് ബന്ധങ്ങളുമായി ബന്ധപ്പെട്ട ഉണ്ടാകുന്നതാണ്.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ഈ ആഴ്ച മുതല്‍ സാമ്ബത്തിക വിഷയങ്ങളെ സ്വാധീനിച്ചു തുടങ്ങും. ഈ ആഴ്ച മുതല്‍ സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുന്നതാണ്. പുതിയ സാമ്ബത്തിക പ്ലാനുകള്‍, ടാക്‌സ് , ലോണുകള്‍ എന്നിവയില്‍ നിന്നുള്ള ചര്‍ച്ചകളും ഉണ്ടാകുന്നതാണു. കുടുംബത്തില്‍ സീരിയസ് ആയ ചര്‍ച്ചകള്‍, ആശയ വിനിമയ രംഗത് നിന്നുള്ള നിരവധി ജോലികള്‍ എന്നിവയും ഉണ്ടാകുന്നതാണ്. ഈ ആഴ്ച പൂര്‍ണ ചന്ദ്രന്‍ നിങ്ങളുടെ വ്യക്തി ബന്ധം, ഔദ്യോഗിക ബന്ധം എന്നിവയെ സ്വാധീനിക്കുന്നതാണ്. ചില ബന്ധങ്ങളില്‍ തര്‍ക്കങ്ങളും ഉണ്ടാകുന്നതാണ്. ചില ബന്ധങ്ങളില്‍ നിന്നുള്ള വിപരീത അനുഭവങ്ങളും പ്രതീക്ഷിക്കുക. ഭൂത കാലത് നിന്നുള്ള വ്യക്തികളെ കാണാന്‍ കഴിയുന്നതാണ്. പുതിയ ബന്ധങ്ങള്‍ക്ക് അത്ര യോജിച്ച സമയം അല്ല.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
ഈ ആഴ്‌ച്ച പൂര്‍ണ ചന്ദ്രന്‍ ആരോഗ്യം, ജോലി സ്ഥലം എന്നിവയെ സ്വാധീനിക്കുന്നതാണ്. ജോലിയില്‍ പല പ്രോജെക്‌ട്കട്ടുകളിലും പൂര്‍ത്തീകരണ0 വേണ്ടി വരും. ജോലി സ്ഥലത്തു അത്ര സുഖകരം ആയ അവസ്ഥ ആയിരിക്കുകയില്ല, പല തരത്തില്‍ ഉള്ള വെല്ലുവിളികളും ജോലി സ്ഥലത്തു നിന്ന് ഉണ്ടാകുന്നതാണ്. ചൊവ്വ ജോലിയെ വക്ര ഗതിയില്‍ സ്വാധീനിക്കുന്നതിനാല്‍ ജോലി സ്ഥലത്തു തിരുത്തലുകള്‍ ഉണ്ടാകും. സഹ പ്രവര്‍ത്തകരുമായുള്ള തര്ക്കങ്ങളും പ്രതീക്ഷിക്കുക. നിരവധി ജോലികള്‍ ഒരേ സമയം ഏറ്റെടുക്കേണ്ടി വരുന്നതിനാല്‍, ആരോഗ്യകാര്യത്തിലും ശ്രദ്ധ ആവശ്യമായി വരും.പുതിയ ലോങ്ങ് ടേം ബന്ധങ്ങള്‍ ഉണ്ടാകാന്‍ ഉള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. ദൂര ദേശത്തു നിന്നുള്ള പ്രോജെക്‌ട്കട്ടുകള്‍., ടെക്ക്‌നിക്കല്‍ രംഗത് നിന്നുള്ള പ്രോജെക്‌ട്കട്ടുകള്‍, പുതിയ കൂട്ടുകെട്ടില്‍ ചേരാന്‍ ഉള്ള അവസരവും ഈ ആഴ്ച ഉണ്ടാകുന്നതാണ്.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
ഈ ആഴ്ചയും ജോലി സ്ഥലത്തു വളരെ പ്രധാനമായ പ്രോജെക്‌ട്കട്ടുകള്‍ ഉണ്ടാകുന്നതാണ്. ശുക്രന്‍ ജോലി സ്ഥലത്തെ സ്വാധീനിക്കുന്നു. ക്രിയേറ്റിവ് രംഗത് നിന്നുള്ള നിരവധി ജോലികളും ഉണ്ടാകുന്നതാണ്. അധികാരികളില്‍ നിന്നുള്ള പുതിയ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതാണ്. കല ആസ്വാദന0 എന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പുതിയ അവസരങ്ങള്‍ ലഭിക്കുന്നതാണ്. പൂര്‍ണ ചന്ദ്രനും ചൊവ്വയും നിങ്ങളുടെ ക്രിയേറ്റിവ് രംഗത്തെ സ്വാധീനിക്കുന്നു. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികളില്‍ തിരുത്തലുകള്‍ ഉണ്ടാകാം. പുതിയ ഗ്രൂപുകളില്‍ ചേരാന്‍ അത്ര യോജിച്ച സമയം അല്ല. കുട്ടികളുടെ ഭാവിയെ കുറിച്ച്‌ ഓര്‍ത്തുള്ള ആകാംഷ ഈ ആഴ്ച വര്‍ധിക്കുന്നതാണ്. അതോടൊപ്പം തന്നെ പല വിധത്തില്‍ ഉള്ള മാനസിക സമ്മര്‍ദം, ശാരീരിരിക അസ്വസ്ഥകളും പ്രതീക്ഷിക്കുക.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
ബുധന്‍ നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് ഈ ആഴ്ച നീങ്ങുന്നതാണ്. പുതിയ ലോങ്ങ് ടേം ജോലികളെ കുറിച്ചുള്ള നിരവധി ചര്‍ച്ചകള്‍ ഉണ്ടാകുന്നതാണ്. അതോടൊപ്പം തന്നെ പുതിയ ടീമുകളില്‍ ചേരാന്‍ ഉള്ള വസരവും ഉണ്ടാകും. പുതിയ ടീം ജോലികള്‍, കുട്ടികള്‍ക്ക് വേണ്ടി ഉള്ള പ്രോജെക്‌ട്കട്ടുകള്‍, ദൂര ദേശത്തു നിന്നുള്ള ജോലികള്‍, ഇന്റര്‍നാഷണല്‍ ഗ്രൂപ്പുകളില്‍ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ഈ ആഴ്ച പൂര്‍ണ ചന്ദ്രന്‍ നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കുന്നതാണ്. റിയല്‍ എസ്റ്റേറ്റ് സംബന്ധമായ ചര്‍ച്ചകള്‍ ഈ ആഴ്ചയും ഉണ്ടാകുന്നതാണ്. വീട് വില്പന, വാങ്ങല്‍, വയ്ക്കല്‍ എന്നിവ എല്ലാം ഈ ആഴ്ച പ്രതീക്ഷിക്കുക. ഈ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും ഉണ്ടാകുന്നതാണ്. കുടുംബത്തിനുള്ളിലെ സീരിയസ് ചര്‍ച്ചകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാന്‍. വിദേശത്തു നിന്നുള്ള വ്യക്തികളോടുള്ള സംസാരം, ഉപരി പഠനം എന്നിവയും ഉണ്ടാകുന്നതാണ്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ ആഴ്ച ബുധന്‍ ജോലി സൂചിപ്പിക്കുന്ന പത്താം ഭാവത്തിലേക്ക് നീങ്ങുന്നതാണ്. ജോലിയില്‍ നിരവധി പ്രോജെക്‌ട്കട്ടുകള്‍ ഉണ്ടാകുന്നതാണ്. നിരവധി ചര്‍ച്ചകള്‍. ഡിബേറ്റുകള്‍ എന്നിവ ജോലി സ്ഥലത്തു പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള എഴുതി കുത്തുകളും നടത്തും. ഈ ആഴ്ച പൂര്‍ണ ചന്ദ്രന്‍ നിങ്ങളുടെ ചെറു യാത്രകളുടെ ആവശ്യം വര്‍ധിപ്പിക്കുന്നതാണ്. ഈ യാത്രകളില്‍ പല തടസങ്ങളും ഉണ്ടാകുന്നതാണ്. സഹോദരങ്ങളുമായി ഉള്ള ചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. നിരവധി ചെറു പ്രോജെക്‌ട്കട്ടുകളും, ഉണ്ടാകുന്നതാണ്. ആശയ വിനിമയം. സെയ്ല്‍സ്, മാര്‍ക്കറ്റിങ് എന്ന മേഖലയില്‍ നിന്നുള്ള ജോലികളും ഈ ആഴ്ച പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
ബുധന്‍ ഈ ആഴ്ച നിങ്ങളുടെ ദൂര യാത്രകളെ സ്വാധീനിക്കുന്നതാണ്. ദൂര യാത്രകളെ കുറിച്ചുള്ള ചര്‍ച്ചകള്‍, ഉപരി പഠനം എന്ന വിഷയങ്ങള്‍ ഈ ആഴ്ച കൂടുതല്‍ പ്രാധാന്യം നേടും. എഴുതി പബ്ലിഷിങ് എന്ന വിഷയങ്ങളില്‍ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങള്‍ ഈ ആഴ്ച വളരെ ശ്രദ്ധ നേടുന്നതാണ്. പല തരത്തില്‍ ഉള്ള സാമ്ബത്തിക ഡീലിംഗുകള്‍ ഉണ്ടാകും. കുടുംബത്തിനുള്ളിലെ സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. ജോലിയില്‍ പുതിയ പ്രോജെക്‌ട്കട്ടുകള്‍, പുതിയ സാമ്ബത്തിക പ്ലാനിങ്, പുതിയ ബന്ധങ്ങള്‍, എന്നിവയും ഈ അവസരം ഉണ്ടാകുന്നതാണ്.

Read more topics: # September last week horoscope
September last week horoscope

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES