വീടുപണി തുടമ്പോഴേ അകത്തളങ്ങള്‍ ഒരുക്കുന്നതിനെ കുറിച്ച് ആധിയാകും. മിക്കവരും ഫര്‍ണിച്ചര്‍, ലൈറ്റിങ്, പെയിന്‍്റിങ് എന്നീ കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുമ്പോള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് സോഫ്റ്റ് ഫര്‍ണിഷിങ്. ഹാളിലിടുന്ന ചവിട്ടി മുതല്‍ കിടപ്പുമുറിയുടെ കര്‍ട്ടനും അടുക്കളയിലെ ടവലും വരെ അടുക്കള ക്രമീകരണത്തിന്‍റെ ഭാഗമാണ്. സൂക്ഷ്മമായ പ്ളാനും ഭാവനയുമുണ്ടെങ്കില്‍ വീടിന്‍റെ ശൈലിക്കും വീട്ടുകാരുടെ അഭിരുചിക്കുമനുസരിച്ച് അകത്തളമൊരുക്കാം.
സോഫ്റ്റ് ഫര്‍ണിഷിങ്
അകത്തള ക്രമീകരണത്തില്‍ ഫര്‍ണിച്ചറുടെ പ്രാധാന്യത്തോടൊപ്പം തന്നെയാണ് സോഫ്റ്റ് മെറ്റീരിയലുകളുടെ ഉപയോഗം. കര്‍ട്ടണ്‍, കുഷനുകള്‍, റഗ്ഗ്, കാര്‍പെറ്റ്, ബെഡിങ് എന്നിവയെല്ലാം വീടിനെ മനോഹരിയാക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. കര്‍ട്ടണ്‍, കര്‍ട്ടണ്‍ ടൈ ബാക്ക്, കര്‍ട്ടണ്‍ ഹോള്‍ഡര്‍, കുഷ്യന്‍ കവറുകള്‍, ഹൈലൈറ്റ് കുഷ്യന്‍, മുഷിഞ്ഞ തുണിയിടാനുള്ള ലോണ്‍ട്രി ബാസ്കറ്റ് വരെ ചവിട്ടി, തറയില്‍ ഇരിക്കാന്‍ ഫ്ളോര്‍ കുഷ്യന്‍ , പ്രിന്‍റഡ് ടിഷ്യൂ പേപ്പര്‍, വോള്‍ ക്ളാഡിങ് എന്നിവ ഇന്‍റീരിയറിനെ സമ്പന്നമാക്കും.
വിവിധ തരത്തിലുള്ള കര്‍ട്ടനുകള്‍, കര്‍ട്ടന്‍ റോഡ്, ഹോള്‍ഡര്‍, ടൈ എന്നിവയെല്ലാം വിപണിയിലുണ്ട്. ഇന്‍റീരിയറില്‍ കര്‍ട്ടണ്‍ സ്റ്റൈലിങ് പ്രാധാന്യമുണ്ട്. മുറിയിലത്തെുന്ന വെളിച്ചം, ജനലകുകളുടെ സ്ഥാനം, വലുപ്പം, അവിടെയുള്ള ഫര്‍ണിച്ചറിന്‍്റെ ഉപയോഗം എന്നിവക്കെല്ലാം അനുയോജ്യമായി വേണം കര്‍ട്ടണ്‍ ഡിസൈന്‍ ചെയ്യാന്‍. സ്വീകരണമുറിയിലെ സോഫക്കു പിറകിലുള്ള ജനലില്‍ ഫ്ളീറ്റര്‍ കര്‍ട്ടണ്‍ ഇടുമ്പോള്‍, അത് ആ ഭാഗത്തു കൂടെയുള്ള സഞ്ചാരത്തിന് തടസമുണ്ടാക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം.
അകത്തളത്തില്‍ പൊതുവായി നല്‍കുന്ന നിറത്തിനോട് അനുയോജ്യമായി വേണം കര്‍ട്ടനുകളും കുഷനുകളും തെരഞ്ഞെടുക്കാന്‍. ലിവിങ് സ്പേസില്‍ ഒരു ലെയറുള്ള ഡിസൈനര്‍ കര്‍ട്ടനോ റോമന്‍ സ്റ്റൈല്‍ കര്‍ട്ടനോ ഉപയോഗിക്കുന്നത് സ്വാഭാവിക വെളിച്ചത്തെ അകത്തത്തെിക്കാന്‍ സഹായിക്കും. സോഫയില്‍ കുഷന്‍ ഉപയോഗിക്കുമ്പോള്‍ ഒന്ന് ഹൈലെറ്റ് കുഷനായി കൊടുക്കുക. ഹൈലറ്റ് കുഷന്‍ മറ്റു കുഷനുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കണം. അതേസമയം മുറിയുടെ തീമിന് ചേരുന്നതുമാകണം. യൂറോപ്യന്‍ സ്റ്റൈല്‍ സോഫയില്‍ പരമ്പരാഗത ഇന്ത്യന്‍ ഡിസൈനിലുള്ള കുഷനുകള്‍ ഇട്ടാല്‍ ചേര്‍ച്ചയുണ്ടാകില്ല.
ഫാമിലി ലിവിങ് സ്പേസില്‍ കര്‍ട്ടനിലും ബൈ്ളന്‍ഡിലുമെല്ലാം പുതുമ പരീക്ഷിക്കാവുന്നതാണ്. രസകരമായ പ്രിന്‍റുള്ള കര്‍ട്ടനുകളോ, സ്വകാര്യതക്കായി ഒന്നില്‍ കൂടുതല്‍ ലെയറുള്ള കര്‍ട്ടനുകളോ ഉപയോഗിക്കാം. വീട്ടിലുള്ളവരുടെ അഭിരുചിക്കനുസരിച്ച് വെളിച്ചം കടത്തിവിടുന്ന ബൈ്ളഡറുകളോ റോമന്‍ കര്‍ട്ടനുകളോ ഉപയോഗിക്കാം. വീട്ടില്‍ ഒത്തുചേരാനുള്ള ഇടമെന്ന നിലയില്‍ ഇവിടെ ഇരിക്കാന്‍ ഫ്ളോര്‍ കുഷനുകളും റഗ്ഗുകളും ഉപയോഗിക്കുന്നവരുമുണ്ട്.