വീട്ടില്‍ തുളസിത്തറ നിര്‍മ്മിക്കുമ്പോള്‍; ശാസ്ത്രം അറിഞ്ഞിരിക്കണം 

Malayalilife
topbanner
വീട്ടില്‍ തുളസിത്തറ നിര്‍മ്മിക്കുമ്പോള്‍; ശാസ്ത്രം അറിഞ്ഞിരിക്കണം 

ഴയ നാലുകെട്ട് രീതിയിലുള്ള ഒട്ടുമിക്ക വീടുകളുടേയും നടുവിലായി നടുമുറ്റം ഉണ്ടാകാറുണ്ട്. ഈ നടുമുറ്റത്തിന്റെ വടക്കു-കിഴക്കേ മൂലയിലായിരിക്കണം തുളസിത്തറയുടെ സ്ഥാനമെന്നാണ് വാസ്തു പറയുന്നത്. നടുമുറ്റത്തല്ലെങ്കില്‍പോലും തുലസിത്തറ വീടിന്റെ വടക്കുകിഴക്കെ മുറ്റത്താണ് വേണ്ടതെന്നാണ് വാസ്തു ആചാര്യന്മാര്‍ പറയുന്നത്. 
 
ഇപ്പോള്‍ ഉള്ള ഒട്ടു മിക്ക വീടുകളും ഏകശാലയാണ്. ഇത്തരം വീടുകള്‍ക്ക് തെക്കിനിപ്രാധാന്യം അല്ലെങ്കില്‍ പടിഞ്ഞാറ്റിനിയാണ് പ്രാധാന്യം എന്നതാണ് തത്വം. വീടിന്റെ വടക്കുവശത്താണ് അങ്കണം നിര്‍മ്മിക്കുന്നത് എന്നതാണ് തെക്കിനി പ്രാധാന്യമായ വീട് എന്നതിനര്‍ഥം. അതിനാല്‍ തെക്കിനിപ്പുര മാത്രമുള്ള വീടുകളില്‍ വടക്കേമുറ്റത്ത് മദ്ധ്യത്തില്‍നിന്നു കിഴക്കോട്ടുമാറിയായിരിക്കണം തുളസിത്തറ പണിയേണ്ടത്.
 
വീടിന്റെ അങ്കണം കിഴക്കുവശം എന്ന രീതിയില്‍ വരുന്നതിനെയാണ് പടിഞ്ഞാറ്റിനി എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ പടിഞ്ഞാറുള്ള വീടുകള്‍ക്ക് കിഴക്കേ മുറ്റത്ത് മദ്ധ്യത്തില്‍ നിന്നും വടക്കുമാറിയാണ് തുളസിത്തറ നിര്‍മ്മിക്കേണ്ടതെന്നും വാസ്തു പറയുന്നു. എവിടെയാണെങ്കിലും വീടിന്റെ തറയുടെ ഉയരത്തേക്കാള്‍ കൂടുതലാകരുത് തുളസിത്തറയുടെ ഉയരമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.   
 
തെക്കിനിയുടെ വടക്കേ മുറ്റത്തു നിര്‍മ്മിക്കുന്ന തുളസിത്തറയുടെ തെക്കേഭാഗത്ത് വീട്ടില്‍ നിന്നും കാണുന്ന രീതിയിലാണ് വിളക്കുകൊളുത്താനുള്ള സ്ഥാനമൊരുക്കേണ്ടത്. അതുപോലെത്തന്നെ വീടിന്റെ കിഴക്കേ മുറ്റത്തുള്ള തുളസിത്തറയില്‍ തുളസിത്തറയുടെ പടിഞ്ഞാറുഭാഗത്ത് വീട്ടില്‍നിന്നു കാണുന്നരീതിയില്‍ വിളക്ക് കൊളുത്തുന്നതിനുള്ള സൗകര്യവുമൊരുക്കണം. അതായത് വിളക്ക് വീടിന് അഭിമുഖമായി വരണമെന്നു സാരം.

Read more topics: # thulasi thara build in house
thulasi thara build in house

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES