ഭവനങ്ങളിൽ തൂക്കുവിളക്ക് ഉപയോഗിക്കാൻ പാടുണ്ടോ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

Malayalilife
ഭവനങ്ങളിൽ തൂക്കുവിളക്ക് ഉപയോഗിക്കാൻ പാടുണ്ടോ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ക്ഷേത്രങ്ങളിലെ അലങ്കാര വിളക്കുകളില്‍ ഒന്നാണ് തൂക്കുവിളക്ക്. ഉത്തരത്തില്‍ നിന്ന് ചങ്ങലയില്‍ കൊളുത്തി തൂക്കിയിടുന്നതിനാലാണ് ഈ പേര് വന്നത്. ക്ഷേത്രത്തില്‍ ശ്രീകോവിലിനു ചുറ്റുമായും ശ്രീകോവിലിനുള്ളില്‍ ഭഗവല്‍ വിഗ്രഹത്തിന്റെ പ്രഭകൂട്ടുന്നതിനുമായും ധാരാളം തൂക്കു വിളക്കുകള്‍ തെളിക്കാറുണ്ട്.

ഭവനത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാവാനാണ് നാം നിത്യവും രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തുന്നത്. വിളക്കുകളില്‍ നിലവിളക്ക് കൊളുത്തുന്നതാണ് അത്യുത്തമം . ത്രിമൂര്‍ത്തി ചൈതന്യവും സകല ദേവതാ സാന്നിധ്യവും നിറഞ്ഞു നില്‍ക്കുന്ന വിളക്കാണ് നിലവിളക്ക്. അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകള്‍ ഭാഗം ശിവനെയും കുറിക്കുന്നു. കൂടാതെ നിലവിളക്കിലെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതിദേവിയെയും നാളത്തിലെ ചൂട് പാര്‍വതീ ദേവിയെയും പ്രതിനിധീകരിക്കുന്നു. ഇതിനാലാണ് ശരീര ശുദ്ധിയോടെയും ഭക്തിയോടെയും നിലവിളക്ക് ഭവനത്തില്‍ തെളിക്കണമെന്നു പറയുന്നത്.

എന്നാല്‍ ഒരു ദേവതാ സാന്നിധ്യവുമില്ലാത്ത അലങ്കാരത്തിന് മാത്രം ഉപയോഗിക്കുന്ന വിളക്കാണ് തൂക്കുവിളക്ക് . നിലവിളക്കിനു പകരം തൂക്കു വിളക്ക് കത്തിക്കുന്നത് കൊണ്ട് ഭവനത്തില്‍ പ്രത്യേക ഐശ്വര്യമൊന്നും ലഭിക്കുകയുമില്ല . പണ്ടുകാലങ്ങളില്‍ വൈദ്യുതിയില്ലായിരുന്ന സമയത്ത് വെളിച്ചത്തിനായി ആശ്രയിച്ചിരുന്നത് തൂക്കുവിളക്കിനെയായിരുന്നു. ഭവനത്തില്‍ നിലവിളക്ക് കൊളുത്തിയ ശേഷം വെളിച്ചത്തിനോ അലങ്കാരത്തിനോ ആയി തൂക്കുവിളക്ക് കത്തിക്കുന്നതില്‍ തെറ്റില്ല.

things remember while thookkuvilakku hanging in house

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES