Latest News

കൊതുകിനെ തുരത്താൻ നുറുങ് വിദ്യകൾ

Malayalilife
കൊതുകിനെ തുരത്താൻ നുറുങ് വിദ്യകൾ

കൊതുകിന്റെ ശല്യം കാരണം പലപ്പോഴും നമുക്ക് ഉറക്കം നഷ്ടപ്പെടാറുണ്ട്. കൊതുകിനെ തുരത്താനായി ഉപയോഗിക്കുന്ന പല മരുന്നുകളും തിരികളുമൊക്കെ ആരോഗ്യത്തിനെ പല രീതിയില്‍ ബാധിക്കാനും സാധ്യതയുണ്ട്. എന്നാല്‍ നമുക്ക് യാതൊരു ആരോഗ്യ പ്രശ്‌നങ്ങളുമില്ലാതെ വീട്ടിലെ നാട്ടുമരുന്നുകള്‍ കൊണ്ട് കൊതുകിനെ തുരത്താന്‍ സാധിക്കും.

വേപ്പെണ്ണ: വേപ്പെണ്ണ കൊണ്ട് കൊതുകുകളെ നമുക്ക് പാടെ തുരത്താം, വേപ്പെണ്ണയുടെ മണമാണ് കൊതുകുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. വീട്ടില്‍ കൊതുക് വരാനിടയുള്ളിടത്തും മറ്റും വേപ്പെണ്ണ നേര്‍പ്പിച്ച് സ്്രേപ ചെയ്താല്‍ മതി.

കാപ്പിപ്പൊടി: കാപ്പിപ്പൊടി കൊണ്ട് കൊതുകകുളെ ഇല്ലാതെയാക്കാന്‍ സാധിക്കും. ഇതിനായി കാപ്പിപ്പൊടി അല്‍പം എടുത്ത് ചെറിയ പാത്രങ്ങളിലാക്കി വീടിന്റെ പല ഭാഗങ്ങളിലായി തുറന്നു വെക്കുക. കാപ്പിപ്പൊടിയുടെ മണം കൊതുകുകളെ വീട്ടില്‍ നിന്ന് തുരത്തും.

പപ്പായ ഇല: പപ്പായ ഇല കൊണ്ട് കൊതുകുകളെ തുരത്തുന്നത് എങ്ങിനെയെന്ന് നോക്കാം. പപ്പായ തണ്ടില്‍ മെഴുക് ഉരുക്കിയൊഴിച്ച് മെഴുകുതിരി തയ്യാറാക്കുക. ഇത് കത്തിച്ച് വെച്ചാല്‍ കൊതുകുകളെ അകറ്റി നിര്‍ത്താം. അതേ പോലെ പപ്പായയുടെ ഇല ഉപയോഗിച്ച് തയ്യാറാക്കുന്ന നീരും കൊതുകിനെ ഇല്ലാതെയാക്കാന്‍ സഹായിക്കും. പപ്പായയുടെ ഇല ഉപയോഗിച്ച് തയ്യാറാക്കുന്ന നീര് കൊതുക് ലാര്‍വകള്‍ ഉള്ള വെള്ളത്തില്‍ ഒഴിച്ചാല്‍ മതി. അത് നശിക്കും.

കര്‍പ്പൂരം: കര്‍പ്പൂരം കൊണ്ട് കൊതുകിനെ ഇല്ലാതെയാക്കാം. ഇതിനായി കര്‍പ്പൂരം പുകച്ചാല്‍ മതി. ഇത് ഒരു പരിധി വരെ കൊതുകുകളെ വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സഹായിക്കും.

വെളുത്തുള്ളി: വെളുത്തുള്ളി കൊണ്ട് കൊതുകു ശല്യം ഇല്ലാതാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. വെളുത്തുള്ളി തൊലി പേപ്പര്‍ ഉപയോഗിച്ച് കത്തിക്കുക. ഇതിന്റെ പുക കൊതുകു വരുന്ന ഭാഗത്ത് വെച്ചാല്‍ കൊതുകുകള്‍ പമ്പ കടക്കും. കൂടാതെ വെളുത്തുള്ളി ചതച്ചെടുത്ത് വെള്ളത്തിലിട്ട് ചൂടാക്കിയ ശേഷം മുറിയില്‍ തളിച്ചാല്‍ കൊതുകു ശല്യം ഒഴിവാക്കാം. വെളുത്തുള്ളി ചതച്ചു ചാറെടുത്ത് ശരീരത്തില്‍ പുരട്ടിയാലും കൊതുകുകളില്‍ നിന്ന് രക്ഷ നേടാം.

നാരങ്ങ: കൊതുക് കടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഏറ്റവും നല്ലൊരു ഉപാധിയാണ് നാരങ്ങ. ചെറുനാരങ്ങ മുറിച്ച് അതിനുള്ളില്‍ ഗ്രാമ്പു കുത്തിവെക്കുക. വാതിലുള്‍, ജനാലകള്‍ തുറന്നു കിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് വെക്കുക. കൊതുക് വരാതിരിക്കാന്‍ ഇത് നല്ലതാണ്. നാരങ്ങയുടെ നീര് ശരീരത്തില്‍ തേച്ചിടുന്നതും നല്ലതാണ്.

precautions for mosquitio increase in home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES