Latest News

മുറികള്‍ക്ക് വലുപ്പം തോന്നാന്‍ ചില പൊടികൈകള്‍

Malayalilife
  മുറികള്‍ക്ക് വലുപ്പം തോന്നാന്‍ ചില പൊടികൈകള്‍

വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്‌നമാണ്. വീട് പണിയുമ്പോള്‍ നല്ല വലുപ്പവും വെളിച്ചവും ഉള്ള മുറികള്‍ വേണമെന്ന് ആശിക്കാത്തവര്‍ ഉണ്ടോ?.. എല്ലാവര്‍ക്കും അവരുടെ വീട് സ്വര്‍ഗ്ഗം പോലെയാക്കണം എന്ന് തന്നെയാണ് ഇഷ്ടം. എന്നാല്‍ പണി പൂര്‍ത്തിയായി ഫര്‍ണിച്ചര്‍ ഒക്കെ ഇട്ട് കഴിയുമ്പോള്‍ ആവശ്യത്തിനു സ്ഥലം ഇല്ല എന്ന് പലരും നിരാശയോടെ പറയുന്നത് കേട്ടിട്ടുണ്ട്. മുറിക്ക് വലുപ്പം തോന്നിക്കാന്‍ ചില ടെക്‌നിക്കുകള്‍ ഉണ്ട്.

ഫ്‌ലോറിംഗ് ഇത്തിരി ഇരുണ്ട നിറമാണെങ്കില്‍ ഭിത്തികള്‍ക്ക് ഇളം നിറത്തിലുള്ള ഷെയ്ഡുകള്‍ കൊടുത്തു നോക്കൂ... മുറിയുടെ വലുപ്പം കൂടിയത് പോലെ നിങ്ങള്‍ക്ക് തോന്നും. ഒപ്പം ചുവരില്‍ ദീര്‍ഘ ചതുരത്തിലുള്ള ജമശിശേിഴ െതൂക്കിയിട്ടോളൂ. അപ്പോള്‍ മുറിക്കു നീളം കൂടിയത് പോലെ തോന്നും.അത് പോലെ ചെറുതും വലുതുമായ കണ്ണാടികള്‍ കൊണ്ട് ഭിത്തി അലങ്കരിച്ചാല്‍ നല്ല വെളിച്ചവും കിട്ടും മുറികള്‍ക്ക് വലുപ്പവും തോന്നും.

അലങ്കാരത്തിന് വേണ്ടി കുറെ ഫര്‍ണിച്ചറുകള്‍ വാങ്ങി കൂട്ടി മുറി കുത്തി നിറക്കാതെ വലിയ ഒന്നോ രണ്ടോ ഫര്‍ണിച്ചറുകള്‍, ആവശ്യത്തിന് പ്രാധാന്യം നല്‍കി വാങ്ങാന്‍ ശ്രദ്ധിക്കുക.കാര്‍പെറ്റും, കര്‍ട്ടനുകളും ബെഡ് ഷീറ്റുമൊക്കെ തിരഞ്ഞെടുക്കുമ്പോള്‍  നീളന്‍ വരകളുള്ളത് നോക്കി വാങ്ങുക.അടുക്കളയില്‍ ആവശ്യത്തിനുള്ള കാബിനെറ്റുകള്‍ മാത്രം പണിയുക. അത് പോലെ ബ്രേക്ക് ഫാസ്റ്റ് ടേബിള്‍ ഒരിക്കലും അടുക്കളയുടെ നടുക്ക് ഇടാതിരിക്കുക. ഇങ്ങനെ കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുറി ഇടുങ്ങിയതായിപോയി എന്നുള്ള പരാതി പരിഹരിക്കാം.

how to construct- the rooms at the of -new house -building

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES