Latest News

വീട്ടില്‍ നിന്ന് കൊതുകിനെ തുരത്താം

Malayalilife
വീട്ടില്‍ നിന്ന് കൊതുകിനെ തുരത്താം

ഴക്കാലമായാൽ പിന്നെ വീടുകളിൽ  കൊതുകിന്റെ  വർദ്ധന  രൂക്ഷമാണ്. എന്നാൽ എങ്ങനെ കൊതുകിനെ തുരത്താം എന്നുള്ളതും  എങ്ങനെ പ്രതിരോധിക്കണം തുടങ്ങിയവ  പലപ്പോഴും  ആർക്കും തിരിച്ചറിയാൻ സാധിക്കുന്നില്ല. എന്നാൽ കൊതുകിനെ ആട്ടിപ്പായിക്കുന്നതിന് ചില പൊടിക്കൈകള്‍ നോക്കാം.

കർപ്പൂരം 

 മലേറിയ, ഡെങ്കി, മഞ്ഞപ്പനി തുടങ്ങിയ മാരകമായ രോഗങ്ങള്‍ക്ക് ഈ പ്രാണികള്‍  കാരണമാകുമെങ്കിലും,  മിക്ക ആളുകളും കൊതുകിന്റെ കടിയേറ്റ സാധാരണ ലക്ഷണങ്ങളാണ് അനുഭവിക്കുന്നത്.
നിങ്ങളുടെ വീടിനോ അപാര്ട്‌മെന്റിനോ ചുറ്റുമുള്ള കൊതുകുകളെ അകറ്റാന്‍ ഏറെ ഉപയോഗപ്രദമായ ഒന്നാണ് കര്‍പ്പൂരം.  കൊതുകുകളെ ഇതിന്റെ ശക്തമായ ദുര്‍ഗന്ധം അകറ്റുന്നു.  എല്ലാ വാതിലുകളും അടച്ച് കര്‍പ്പൂരം കത്തിക്കുക എന്നുള്ളതാണ് ഇതിന് ഏക പ്രധിവിധി. ഏകദേശം 30 മിനിറ്റിനുശേഷം നിങ്ങള്‍ക്ക് വാതിലുകള്‍ എല്ലാം തന്നെ തുറക്കാവുന്നതാണ്. കൊതുകിനെ  ഇത് പൂര്‍ണമായും ഇല്ലാതാക്കുകയും  ചെയ്യുന്നു.

വെളുത്തുള്ളി 

കൊതുകുകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്ന പ്രധാന മാർഗ്ഗങ്ങളിൽ ഒന്നാണ് വെളുത്തുള്ളി. നിങ്ങള്‍ക്ക് കുറച്ച് ഗ്രാമ്പൂ, വെളുത്തുള്ളി എന്നിവ ഈ രീതി പരീക്ഷിക്കുന്നതിന്,  ചതച്ചശേഷം വെള്ളത്തില്‍ തിളപ്പിക്കാം. അതിനുശേഷം,ഇവ  നിങ്ങള്‍ ഒരു സ്‌പ്രേ കുപ്പിയില്‍  ഒഴിച്ച് ഇത് വീടിന്റെ മുക്കിലും മൂലയിലും തളിക്കാവുന്നതാണ്. 

കാപ്പി 

 നമുക്ക് വളരെ അധികം  സുപരിചിതമായ ഒന്നാണ് കാപ്പിക്കുരു.  നമുക്ക് ഈ കൊതുകിന്റെ  പ്രശ്‌നത്തെ കാപ്പിക്കുരു കൊണ്ട് പരിഹരിക്കാവുന്നതാണ്.  അല്‍പം കാപ്പിക്കുരു അതിന് വേണ്ടി വെള്ളത്തില്‍ തിളപ്പിച്ച് നിങ്ങള്‍ക്ക് കൊതുക് മുട്ടയിടുന്ന സ്ഥലങ്ങളില്‍ അതിന്റെ വെള്ളം തളിക്കാവുന്നതാണ്. ഇതോടെ  കൊതുക് മുട്ടകള്‍ ഉപരിതലത്തിലേക്ക് വന്ന് ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ നശിക്കുകയും ചെയ്യുന്നു.
 

how to avoid mosquitoes from your home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES