വീടു വ്യത്തിയാക്കല്‍ വളരെ ഭാരിച്ച ഒരു ജോലി തന്നെയാണ് എന്നാല്‍ അത് ഇടയ്ക്കിടെ ചെയ്യുകയോ ചില എളുപ്പമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ചെയ്യുകയോ ചെയ്യുമ്പോള്‍ അത് വളരെ ഈസിയാകും. വീട് വൃത്തിയാക്കാന്‍ നിരവധി പൊടിക്കൈകളാണ് ഉളളത്. അതില്‍ ചിലത് അറിയാം.
ഷെല്‍ഫുകളും ഫര്‍ണിച്ചറുകളും വൃത്തിയാക്കാന്‍ ഈര്‍പ്പമുള്ള ഡസ്റ്ററോ തുണിയോ ഉപയോഗിക്കാം.
ചുമര്‍ചിത്രങ്ങളും മറ്റ് ഹോം ഡെക്കറുകളിലും പറ്റി പിടിച്ചിരിക്കുന്ന പൊടി നീക്കം ചെയ്യാന്‍ ഈര്‍പ്പമുള്ള റബര്‍ സ്‌പോഞ്ച് ഉപയോഗിക്കുക.
പരവതാനികളും ഫ്‌ലോര്‍മാറ്റുകളും വാക്വം ക്‌ളീനര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് നല്ലത്.
എയര്‍ ബ്രഷുകളുപയോഗിച്ച് കംപ്യൂട്ടര്‍ കീബോര്‍ഡ് പോലുള്ള സാങ്കേതിക ഉപകരണങ്ങള്‍ വൃത്തിയാക്കാം
റൂം ഫ്രഷ്‌നര്‍ അല്ലെങ്കില്‍ എസ്സന്‍ഷ്യല്‍ എണ്ണ ഉപയോഗിച്ച് മുറികളില്‍ സുഗന്ധം നിറയ്ക്കാം.
ദിവസവും പത്ത് മിനിട്ട് നേരമെങ്കിലും ജനാലകള്‍ തുറന്നിടാം.
അടുക്കളയിലും ബാത്റൂമുകളിലും എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഘടിപ്പിക്കുക. പൊടി, ഗ്രീസ്, ഗന്ധം എന്നിവ അതിലൂടെ വലിച്ചെടുക്കപ്പെട്ട് പുറത്തേക്ക് കളയപ്പെടും.
ചവറ്റുകുട്ടകള്‍ നിറയുന്നതുവരെ കാത്തുനില്‍ക്കാതെ എന്നും പുറത്തുകൊണ്ടുപോയി തട്ടുക. ആഴ്ചയിലൊരിക്കല്‍ കര്‍ട്ടണുകളും സെറ്റി കവറുകളും വൃത്തിയാക്കുക.