കരിങ്കല്ല് അടിത്തറ പാകിയ വീടുകള്‍; അറിഞ്ഞിരിക്കാം ബേസ്‌മെന്റ് ട്രിക്ക്‌സ്

Malayalilife
topbanner
 കരിങ്കല്ല് അടിത്തറ പാകിയ വീടുകള്‍; അറിഞ്ഞിരിക്കാം ബേസ്‌മെന്റ് ട്രിക്ക്‌സ്

രു വീട് നിർമ്മാണം നടന്നുപോകുന്നത് വ്യത്യസ്ത രീതിയിലുള്ള ജോലികളിലൂടെയാണ്. ഓരോ മേഖലയിലും വൈദഗ്​ധ്യമുള്ള വ്യക്തികളെ കണ്ടെത്തി കരാറുകൾ ഭാഗിച്ചു നൽകുമ്പോൾ അത്​ നിർമിതിയുടെ മികവ്​ കൂട്ടും.

കരിങ്കല്ല് പണി: വീടി​​​​​െൻറ ഏറ്റവും പ്രധാനമായ ഭാഗം അതി​​​​​െൻറ അടിത്തറ തന്നെയാണ്. കേരളത്തിൽ സാധാരണയായി അടിത്തറ നിർമാണത്തിന് തിരഞ്ഞെടുക്കുന്നത് കരിങ്കല്ല് ഉപയോഗിച്ചുള്ള RR ഫൗണ്ടേഷൻ ആണ്. കരിങ്കല്ല് ഉപയോഗിച്ച് തറ നിർമ്മിക്കുമ്പോൾ  നല്ല കെട്ടുപണിക്കാരനെ കണ്ടെത്തി ജോലി ഏൽക്കേണ്ടത് ആവശ്യമാണ്. ഇവർക്ക് ആർക്കിടെക്കി​​​​​െൻറ ഡ്രോയിങ് മനസിലാക്കി അളവുകൾ തെറ്റാതെ ചെയ്യാനുള്ള അറിവ് ഉണ്ടായിരിക്കണം. ഒരു യൂണിറ്റിന് ഇത്ര രൂപ എന്ന കണക്കിലാണ് കരാർ എടുക്കുന്നത്.

കോൺക്രീറ്റ് പണി: കോൺക്രീറ്റ് പണിക്ക് കരാർ നൽകുമ്പോൾ ഓരോ ഐറ്റം എത്ര രൂപവെച്ചാണ് ചെയ്യുന്നത് എന്നത് കൊട്ടേഷൻ വാങ്ങി കരാർ ഏൽപ്പിക്കുക. സെൻട്രിങ് മെറ്റീരിയൽ ജാക്കി ,സ്പാൻ ഇവർക്ക് സ്വന്തമായുണ്ടോ അതല്ല വാടകക്ക് എടുത്താണോ നിർമ്മാണം എന്നൊക്ക ചോദിച്ചു മനസിലാക്കുക. കോൺക്രീറ്റ് കഴിഞ്ഞുശേഷം വേണ്ടത്ര ക്യൂറിങ് ( നനക്കൽ ) ഇല്ലാതെ വന്നാൽ അത് കെട്ടിടം പണിക്ക് ദോഷമായി ഭവിക്കും. കരാർ നൽകുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഭിത്തി നിർമ്മാണം: വെട്ടുകല്ല് , ഇഷ്ടിക തുടങ്ങിയവ ഉപയോഗിച്ചുള്ള സൂപ്പർസ്ട്രെക്ച്ചർ വോൾ കരാർ നൽകുമ്പോൾ വൈദഗ്​ധ്യമുള്ള മേസനെ ഏൽപ്പിക്കണമെന്ന്​ കരാറുകാരനോട് ആവശ്യപ്പെടാവുന്നതാണ്. ഇവർ തന്നെയാണ് പ്ലാസ്റ്ററിങ് ചെയ്യാനും ഉണ്ടാകുക. ഭിത്തി നന്നായി തൂക്കം നോക്കി വൃത്തിയായി പടവ് ചെയ്താൽ പ്ലാസ്റ്ററിങ് സമയത്ത് സിമൻറ്​, പൂഴി തുടങ്ങിയവ ലാഭിക്കാൻ കഴിയും.

ഇലക്ട്രിക്കൽ വർക്ക്: കോൺഗ്രീറ്റ് സമയത്ത് സ്ലാബിൽ കോൺഡ്യൂട്ട് ഇടുമ്പോൾ തന്നെ ഇലക്ട്രീഷനെ തീരുമാനിച്ചു കരാർ ഏൽപ്പിക്കാവുന്നതാണ്. ഇവരിൽ നിന്നും ലേബർ റേറ്റ് പോയിൻറ്​ അടിസ്ഥാനത്തിൽ കൊട്ടേഷൻ ആയി വാങ്ങി വെക്കുക. ചുമർ വെട്ടിപൊളിക്കാതെ കട്ടർ ഉപയോഗിച്ച് ചെയ്യണമെന്ന് ആദ്യമേ നിർദേശം നൽകണം. വീട് നിർമ്മാണത്തിന് ആവശ്യമായ  ടെമ്പററി കണക്ഷൻ എടുക്കേണ്ട ആവശ്യമുള്ളതുകൊണ്ട് തുടക്കം മുതൽക്കേ ഇലക്ട്രീഷ്യൻ ആവശ്യമാണ്. നിർമ്മാണം കഴിഞ്ഞാലും എപ്പോഴും ആവശ്യം വരുന്ന ജോലിക്കാരാണ് ഇലക്ട്രീഷനും പ്ലമ്പറും. അതുകൊണ്ട് ഇക്കൂട്ടർ നാട്ടിൽ തന്നെ ഉള്ളവരാണെങ്കിൽ ഉപകാരപ്പെടും.

പ്ലംബിങ് വർക്ക്: പലപ്പോഴും ഇലക്ട്രിക്കൽ ജോലി ചെയ്യുന്നവർ തന്നെ പ്ലംബിങ് ജോലികളും എടുക്കാറുണ്ട്. പ്ലാസ്റ്ററിങ് കഴിഞ്ഞാണ് പ്ലംബിങിലെ പ്രധാന ജോലികൾ വരുന്നതെന്നതിനാൽ പരിചയ സമ്പന്നരും പുതിയ ട്രെൻഡുകൾ അറിയുന്നവരെയും കൊണ്ട് മാത്രം പണിയെടുപ്പിക്കുക. പുതിയ രീതിയിലുള്ള ടോയ്​ലറ്റ്​ -ബാത്ത്​ ഫിറ്റിങ്​സ്​ , കൺസീൽഡ് പാർട്ട് തുടങ്ങിയ സാധനങ്ങൾ വാങ്ങുമ്പോൾ അതിന് ആവശ്യമുള്ള അളവുകൾ നോക്കി ചെയ്തില്ലെങ്കിൽ വീണ്ടും കുത്തിപൊളിക്കേണ്ടി വരും. മീറ്റർ അളവിലാണ് അതാത് സൈസിലുള്ള പൈപ്പ് കൊട്ടേഷൻ ഇവരിൽ നിന്നും ലഭിക്കുക.

വാട്ടർ പ്രൂഫ്: ഒന്നാം നിലയിലെ കോൺക്രീറ്റ്, ഓപ്പൺ ടെറസ്, മറ്റു വെള്ളം ചുമരിലേക്ക് വരാൻ സാധ്യതയുള്ള സ്ഥലങ്ങൾ വാട്ടർ പ്രൂഫ് ചെയ്യേണ്ടത് ആവശ്യമാണ്. അതിൽ പ്രാവീണ്യം ഉള്ള ആളുകളെ കണ്ടെത്തി ജോലി ഏൽപ്പിക്കുക. ഏതു മെറ്റീരിയൽ ആണ് ഇവർ ഉപയോഗിക്കുന്നത് എന്ന് ചോദിച്ച് മനസിലാക്കി കരാർ നൽകുക. സ്‌കൊയർ ഫീറ്റിനാണ് ചാർജ് ചെയ്യുന്നത്.

​തടിപ്പണി: പഴയകാലത്ത്​ വീടിന്​ സ്ഥാനം കാണുന്നതു മുതൽ മേൽക്കൂര വരെയുള്ള കാര്യങ്ങൾ ചെയ്​തിരുന്നത്​ ആശാരിമാർ ആയിരുന്നു. ഇന്ന് നിർമ്മാണത്തിൽ ഒരു ഭാഗം മാത്രമായി തടിപ്പണി ഒതുങ്ങി. വാതിലും ജനലും തടിപ്പണികാരെ ഏൽപ്പിക്കാം. എന്നാൽ ഇന്റീരിയർ ജോലികൾ ഇവരെ ഏൽപ്പിക്കാം. ആധുനിക രീതിയിലുള്ള ഇൻറീരിയർ ഡെക്കറേഷൻ -ഫർണിഷിങ് പരമ്പാഗതാഗത രീതി തുടരുന്ന ആശാരിമാർക്ക് കഴിയുന്നില്ല. ഇൻറീരിയർ -ഫർണിഷിങ്​ ​ജോലി ചെയ്യുന്ന തടിപ്പണിക്കാർ ഉണ്ട്​. അവരുടെ വർക്ക്​ ചെന്നുകണ്ട്​ മനസിലാക്കി അളവ് അനുസരിച്ചു കൊട്ടേഷൻ വാങ്ങി വർക്ക് ഏൽപ്പിക്കാവുന്നതാണ്.

പെസ്റ്റ്കൺട്രോൾ :പെസ്റ്റ്കൺട്രോൾ അഥവാ ടെർമൈറ്റ് ട്രീറ്റ്‌മെന്റ് ചെയ്യുക വഴി വീട്ടിലെ ചിതൽ, മൂട്ട,ശല്യം ഒഴിവാക്കാൻ സാധിക്കും. തടിപ്പണി ചെയ്യുന്നവർ ഇത് ചെയ്യാറുണ്ടെങ്കിലും ഈ മേഖലയിൽ മാത്രം ജോലിചെയ്യ​ുന്നവരെ ഏൽപ്പിക്കുക.

​​േഫ്ലാറിങ് വർക്ക്: വീടി​​​​​െൻറ ​േഫ്ലാറിങ്, ബാത്ത് റൂം, കിച്ചൻ ടോപ്പ്​, ചുമർ ,ക്ലാഡിങ് തുടങ്ങിയ ജോലികൾ നല്ല വ്യക്തിയോടെ ചെയ്​താൽ മാത്രമേ അകത്തളം ഭംഗിയായിരിക്കൂ. അതിനാൽ പരിചയ സമ്പന്നരായ കരാറുകാരെ ഏൽപ്പിക്കാം. അവർ നേരത്തെ ചെയ്​ത വർക്ക്​ നേരിട്ട്​ കണ്ട്​ വിലയിരുത്തി കരാർ നൽകണം. സ്‌ക്വയർ ഫീറ്റ് കണക്കിലാണ് ഇവരുടെ കൊട്ടേഷൻ ഉണ്ടാകുക.

സീലിംഗ്: അകത്തളങ്ങൾ മനോഹരമായി ഡിസൈൻ ചെയ്യുന്നതാണ്​ പുതിയ ട്രെൻഡ്​. ഇൻറീരിയർ ഡിസൈനിങ്ങിൽ  സീലിംഗ് വർക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. സ്​ക്വയർ  ഫീറ്റ് അളവിൽ ആണ് കരാർ നൽകുകയെങ്കിലും ഉപയോഗിക്കുന്ന മെറ്റീരിയൽ, ഗുണമേന്മ എന്നിവ അനുസരിച്ചു റേറ്റിൽ വ്യത്യാസം ഉണ്ടാകും.

ഇൻഡസ്ട്രിയൽ വർക്ക്: വിൻഡോ ഗ്രിൽ, ഗേറ്റ് ,ട്രെസ്സ്‌ വർക്ക് തുടങ്ങിയ ജോലികൾ കരാർ നൽകു​േമ്പാൾ ഗ്രിൽ കിലോ കണക്കിലും പൈപ്പുകൾ എല്ലാം ലെങ്ത് കണക്കാക്കിയും ആണ് റേറ്റ് നിശ്ചയിക്കുന്നത്. ഉപയോഗിക്കുന്ന സ്റ്റീൽ, കമ്പനി , ഗ്രെയ്‌ഡ്‌ ഏതാണ് എന്നൊക്ക ആദ്യമേ പറഞ്ഞു ഉറപ്പിക്കേണ്ടത് ആവശ്യമാണ്,

പെയിൻറിംഗ് : വീട്​ പണി കഴിഞ്ഞാൽ കൂടുതൽ ചെലവ് വരുന്ന ഒന്നാണ് പെയിൻറിംഗ്. പൂട്ടി വർക്ക് , ഇനാമൽ , ഇമൽഷൻ ,പോളിഷ് എല്ലാം സ്‌ക്വയർ ഫീറ്റ് കണക്കാക്കിയാണ് കരാർ എടുക്കാറുള്ളത്​. പെയിന്റിംഗ് കോളിറ്റി അനുസരിച്ചു റേറ്റിൽ വലിയ വ്യത്യാസം ഉണ്ടാകാറുണ്ട്. ഒരേ വലിപ്പമുള്ള രണ്ടു വീടുകളെ ഒരിക്കലും റേറ്റ് വെച്ച് താരതമ്യപ്പെടുത്താൻ കഴിയില്ല.

ഗ്ലാസ്സ് വർക്ക്: ടെഫ്ലോൺ ഗ്ലാസ്സുകൾ ഉപയോഗിച്ചിട്ടില്ലാത്ത കണ്ടംപററി വീടുകൾ ഇല്ലെന്നുപറയാം. പർഗോള , സ്റ്റെയർ എല്ലാം  ഗ്ലാസ് വർക്കുമായി ബന്ധപ്പെട്ട്​ കിടക്കുന്നു. ജനലി​​​​​െൻറ ഗ്ലാസ്സ് വർക്ക് ചെയ്യുന്നതുപോലെ അത്ര എളുപ്പമല്ല വിലകൂടിയ ഇത്തരം ഗ്ലാസ് വർക്ക്. വളരെ ശ്രദ്ധിച്ചു ഉയരങ്ങളിൽ ഫിക്സ് ചെയ്യുമ്പോൾ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. പരിചയ സമ്പന്നരായ ആളുകളെ മാത്രം ഇത്തരം ജോലിക്കായി തെരഞ്ഞെടുക്കുക.

ലൈറ്റിംഗ്: ഇലക്ട്രിഫിക്കേഷൻ കൂടാതെ ലൈറ്റിങ്ങിനു മാത്രമായി ഒരു വിഭാഗം തന്നെയുണ്ട്. ഇൻറീരിയർ നോക്കി ആവശ്യമായ പ്രകാശം കണക്കാക്കി ലൈറ്റിങ്​ ചെയ്യുന്ന ഇത്തരം ജോലികൾ വലിയ വീടുകൾക്ക് വേണ്ടിയുള്ളതാണ്. ലാംപ് ഷേഡ്‌ ഇവർ പ്രത്യേകം ഡിസൈൻ ചെയ്തു തരുന്നതാണ്.

മുറ്റം: ഇൻറർലോക്ക്​, നാച്ചുറൽ സ്​റ്റോൺ  എന്നിവ പതിച്ച്​ മുറ്റം മനോഹരമാക്കുന്നത്​ പതിവാണ്​. വിവിധ ഡിസൈനിലുള്ള കട്ടകൾ, കരിങ്കല്ല് ,തന്തൂർ സ്റ്റോൺ തുടങ്ങി പല രീതിയിൽ പേവിങ് ചെയ്യാവുന്നതാണ്. ബ്രോഷർ നോക്കി  ബ്രിക്ക് തെരഞ്ഞെടുക്കാതെ സാംപിൾ കണ്ടതിനു ശേഷം ഓർഡർ നൽകുക. ആവശ്യമെങ്കിൽ ഇവർ ചെയ്ത മറ്റൊരു വർക്ക് പോയി കാണാവുന്നതാണ്.

ഗാർഡൻ വർക്ക്: പുല്ല് , ചെടി , ഫല വൃക്ഷങ്ങൾ എല്ലാം പിടിപ്പിക്കുന്നത് ഇന്ന് സർവ്വസാധാരണമാണ്. ഉപയോഗിക്കുന്ന പുല്ല് ഏതു ടൈപ്പ് ആണെന്ന് നോക്കി മാത്രം കരാർ കൊടുക്കുക. സാധാരണ രീതിയിൽ പരിപാലിക്കുന്നവ ആണെങ്കിൽ ഭാവിയിൽ നശിച്ചു പോകാതെ സംരക്ഷിക്കാം.

സോളാർ ,സെക്യൂരിറ്റി സിസ്റ്റം ,ഓട്ടോമേഷൻ , കർട്ടൻ, ഫർണിഷിങ്, ചുമർ ചിത്രങ്ങൾ ,മ്യൂറൽ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ​വീടി​​​​​െൻറ പൂർണതക്ക്​ വേണ്ടി ചെയ്യാനുണ്ട്​. ബജറ്റിനൊപ്പം ഗുണമേന്മക്ക്​ കൂടി പ്രാധാന്യം നൽകിൽ നല്ല റിസൽട്ട്​ ലഭിക്കും. 

   

home construction guide constructions basement garden

RECOMMENDED FOR YOU:

no relative items
topbanner