Latest News

വീടിന്റെ സീലിങ്ങുകള്‍ മനോഹരമാക്കം പണിയുമ്പോള്‍ ഒന്നു ശ്രദ്ധിച്ചാല്‍മതി

Malayalilife
വീടിന്റെ സീലിങ്ങുകള്‍ മനോഹരമാക്കം പണിയുമ്പോള്‍ ഒന്നു ശ്രദ്ധിച്ചാല്‍മതി

വീടുകള്‍ എത്ര പുതുക്കി പണിയുക എന്ന് പറഞ്ഞാലും  ചില കാര്യങ്ങല്‍ പ്രധാനമായും ശ്രദ്ധിക്കണം. പഴമ വരുമ്പോള്‍ വീട് പൊളിച്ചുപണിയണോയെന്ന് പലരും ചിന്തിക്കാറുണ്ട്. എന്നാല്‍ അങ്ങനെ ചിന്തിക്കാന്‍ വരട്ടെ. സീലിങിന് മോടി കൂട്ടിയാല്‍ ഈ പ്രശ്നം തീരാവുന്നതേയുള്ളൂ. ഓരോ വീടിനും അനുയോജ്യമായ സീലിങുകള്‍ ഇന്നുണ്ട് മാര്‍ക്കറ്റില്‍. അവയെക്കുറിച്ചറിഞ്ഞു മാത്രം സിലിങ്ങ് തെരഞ്ഞെടുത്ത് വീട് പണിയാല്‍ ശ്രദ്ധിച്ചാല്‍ മതി.

മിറര്‍ ഇഫക്ട് സ്‌കൈ സീലിങ്:  ഇന്ന്  സീലിങ്ങ് ഡിസൈനുകളില്‍ ഏറ്റവും പുതിയ ഒന്നാണ്.സീലിങുകളിലെ ഏറ്റവും പുതിയ ഡിസൈനായ  മിറര്‍ ഇഫക്ട്  വീടുകള്‍ക്ക്  ഒരു പ്രത്യേക ഭംഗി നല്‍കുന്നവയാണ്. മുതിര്‍ന്നവരേക്കാളുപരി കുട്ടികള്‍ക്ക് വളരെ പ്രിയങ്കരമാണിത്. കുട്ടികളുടെ മുറികള്‍ക്കും ബാത്ത്‌റൂമിനുമാണ് ഇവ കൂടുതല്‍ അനുയോജ്യം. വ്യത്യസ്ത നിറങ്ങളിലുള്ള സീലിങുകളാണിവ. 2000 മുതലാണ് ഇതിന്റെ വില. 

കണ്ടംപററി സ്റ്റൈല്‍ : സീലിങ് ഡിസൈനുകളില്‍ കൊത്തുപണികള്‍ ചെയ്യുന്ന രീതിയായിരുന്നു മുന്‍ കാലങ്ങളില്‍ തരംഗം. എന്നാല്‍ കണ്ടംപററി സ്റ്റൈലാണ് ഇപ്പോഴത്തെ രീതി. കോണ്‍ക്രീറ്റിലും പ്ലാസ്റ്റര്‍ ഓഫ് പാരീസിലും വ്യത്യസ്തമായ ഡിസൈനുകള്‍ തയാറാക്കി സീലിങില്‍ വയ്ക്കുന്നതാണ് പുതിയ രീതി. കണ്ടംപററി സ്റ്റൈലിനോടാണ് ഇന്ന് പലര്‍ക്കും താല്പര്യം.

ത്രീഡി ഡിസൈന്‍ :ത്രീഡി സ്റ്റൈല്‍ ഇന്ന് പലര്‍ക്കും ഇഷ്ടമാണ്. മറ്റു സീലിങുകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ത്രീഡി ദൃശ്യങ്ങളാണ്. 3000 രൂപ മുതലാണ് ഇതിന്റെ വില.

പേപ്പറിംഗ് സീലിങ് :സാധാരണയായി കട്ടിയുള്ള സീലിംഗാണ് ഉപയോഗിക്കാറെങ്കില്‍ പേപ്പറിംഗ് സീലിങ് അങ്ങനെയല്ല. ഇത് കട്ടി കുറഞ്ഞ മെറ്റീരിയലാണ്. വ്യത്യസ്ത ഡിസൈനുകളില്‍ വെട്ടിയെടുത്ത് ആവശ്യാനുസരണം മച്ചില്‍ ഒട്ടിക്കുന്നതാണ് ഇതിന്റെ രീതി. 3500 രൂപ മുതലാണ് വില. 


വുഡ് സീലിങ് : പൂര്‍ണ്ണമായും തടിയില്‍ നിര്‍മ്മിതമായ സീലിങാണിവ. വ്യത്യസ്തമായ ഡിസൈനുകള്‍ ഇത്തരം സീലിങുകളില്‍ തയാറാക്കാനാവും. മറ്റുള്ളവയെ അപേക്ഷിച്ച് ഇതിന്റെ ഭംഗിയും ഒന്നു വേറെ തന്നെ. 3500 രൂപ മുതല്‍ ലഭ്യമാണ്.

home-ceiling- new trending- designs

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES