സന്തോഷവും ഐശ്വര്യവും സമാധാനവുമാണ് ലക്ഷ്യമെങ്കില് വെളുത്ത ഗണപതി വിഗ്രഹം വേണം, വീട്ടില് വയ്ക്കാന്. വെളുപ്പു ഗണപതിയുടെ ഒരു ചിത്രം വീട്ടില് സൂക്ഷിയ്ക്കുകയും വേണം.
വീടിന്റെ പ്രധാന കവാടത്തിന് നേരെ വിപരീത ദിശയില് ഗണേശ വിഗ്രഹം വയ്ക്കുക എന്നതാണ് വളരെ പ്രചാരത്തിലുള്ള ഒരു രീതി. വീട്ടിലേക്ക് ദോഷകരമായത് ഒന്നും പ്രവേശിക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകുമെന്നാണ് വിശ്വാസം. കൂടാതെ ഐശ്വര്യം നിറയ്ക്കുകയും ചെയ്യും. ഇത്തരത്തില് ഗണേശ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിലൂടെ വീടിന്റെ സംരക്ഷകനായി അദ്ദേഹം മാറുമെന്നാണ് വിശ്വാസം
പൂജാമുറിയില് ഒരു ഗണപതിവിഗ്രഹം മാത്രം വയ്ക്കുക. വീട്ടിലേക്ക് കയറുന്നിടത്ത് ഗണേശ വിഗ്രഹം വയ്ക്കുകയാണെങ്കില് രണ്ടെണ്ണം ആയിട്ടേ എപ്പോഴും വയ്ക്കാവു. ഒന്ന് കവാടത്തിലേക്ക് തിരിച്ചും മറ്റൊന്ന് എതിര്ദിശയിലേക്ക് തിരിച്ചും വയ്ക്കണം. വീടിന്റെ മറ്റേതെങ്കിലും മുറിയിലേക്ക് ഗണേശ വിഗ്രഹത്തിന്റെ പുറക് വശം വരുന്നത് ദാരിദ്രത്തിന് കാരണമാകുമെന്നാണ് വിശ്വാസം അതിന് പരിഹാരം കാണുന്നതിനാണ് മറ്റൊരു വിഗ്രഹം കൂടി നേരെ വിപരീത ദിശയില് വയ്ക്കുന്നത്