നാം വീടുകൾ നിർമ്മിക്കുന്ന വേളയിൽ പ്രധാന വാതിലിന് ഏറെ പ്രാധാന്യമാണ് നൽകാറുള്ളത്. വീടിന്റെ ദർശനം വരുന്നിടത്താണ് നാം സാധാരണയായി വാതിലുകൾ പണിയുന്നത്. ഭവനത്തിന്റെ വാതിലുകൾ മാറ്റുവാതിലുകളെ അപേക്ഷിച്ച് വാസ്‌തുശാസ്‌ത്ര പ്രകാരം വലിപ്പമുള്ളതാകണം. ഗൃഹത്തിലേക്ക് പ്രവേശികേണ്ട ഊർജ്ജത്തിന്റെ മുഖ്യ ആഗമനമാർഗങ്ങളിൽ ഒന്നാണ് പ്രധാന വാതിൽ. ഏറ്റവും കൂടുതൽ ഊർജ്ജപ്രവാഹം ഒരു വീട്ടിൽ കടന്നു വരുന്നതും ഇതിലൂടെയാണ്. അത് കൊണ്ട് തന്നെ ഈ വാതിൽ അപ്പോഴും അടച്ചിടുന്നതിലൂടെ അനുകൂല ഊർജത്തെ ഇല്ലാതാക്കുകയും അതോടൊപ്പം അത്തരം വീടുകളിൽ തമസ്‌കിക്കുന്നവർക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ഒപ്പം ധനതടസ്സം , വഴക്ക്, ദുരിതം മുതലായവ നിത്യേനെ അലട്ടുകയും ചെയുന്നു.
വീടിന്റെ പ്രധാന വാതിൽ എപ്പോഴും തുറന്ന് ഇടാൻ കഴിയാത്തവർ പ്രഭാതത്തിൽ എങ്കിലും തുറന്നിടുവാൻ ശ്രമിക്കേണ്ടതാണ്. ഇതിലൂടെ ഉദയകിരണങ്ങൾ ഭവനത്തിലേക്ക് കടന്നു വരുകയും നമുക്ക് അനുകൂല ഊർജം പ്രധാനം ചെയ്യുകയും ചെയ്യുന്നു. ഗൃഹത്തിന്റെ ശ്വസനകേന്ദ്രമായാണ് പൂമുഖവാതിലിനു മുൻഭാഗത്തെ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അവിടം ശുചിയായി സൂക്ഷിക്കുകയും വേണം. ഒപ്പം പ്രധാന വാതിലിനടുത്തായി പ്രതികൂല ഊർജം പുറപ്പെടുവിക്കുന്ന ഷൂറാക്കോ പാദരക്ഷകളോ ഇടാൻ പാടുള്ളതല്ല.