വീടിന്റെ വാതിൽ പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Malayalilife
 വീടിന്റെ  വാതിൽ പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുതിയ വീട് പണിയുമ്പോള്‍ വാസ്തു ശാസ്ത്ര പരമായും അല്ലാതെയും വീടിന്റെ ഓരോ കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. അതില്‍ പെടുന്നതാണ് വീടിന്റെ വാതിലുകള്‍. വീടിന്റെ ഒഴിവാക്കാനാവാത്ത ഒരു ഭാഗമാണ് വാതില്‍. വാതിലിനെ ഗൃഹത്തിന്റെ ജാതകക്കുറിപ്പായാണ് കണക്കാക്കപ്പെടുന്നത്. വീടിന് കുറെ വാതിലുകള്‍ ഉണ്ടാകുമെങ്കിലും പൂമുഖ വാതിലാണ് ഇതില്‍ പ്രധാനം. 

വാതിലില്‍ പ്രധാന വാതിലായ പൂമുഖവാതില്‍ മറ്റുള്ളവയില്‍നിന്ന് ഏറെ വ്യത്യാസപ്പെടുത്തിയും അല്പം വലുതായിട്ടുമായിരിക്കും ചെയ്യുക. ഈ വാതിലിനെ ജാതകവാതിലെന്നും വിളിക്കും. പൂമുഖംവരാന്ത കോലായ എന്നൊക്കെ വിളിക്കാറുള്ള ഇന്നത്തെ സിറ്റൗട്ട് കഴിഞ്ഞാണ് ഗൃഹത്തിലേക്ക് പ്രവേശിക്കുവാനുള്ള പ്രധാന ദ്വാരം അഥവാ മെയിന്‍ വാതില്‍ പണിയുക. പ്ലാവ്, തേക്ക്, വീട്ടി, വാക, ഇരൂള്‍ തുടങ്ങി കനമരങ്ങള്‍ അഥവാ ആയുസ്സ് ഉള്ള മരത്തെയാണ് പ്രധാന വാതിലിനായി ഉപയോഗിക്കേണ്ടത്. ഇതിന്റെ തന്നെ വെള്ള ഒഴിവാക്കിയ കാതല്‍ കഷണങ്ങളെയാണ് സാധാരണയായ് പ്രധാന വാതിലിന് ഉപയോഗിക്കുക. എന്നാല്‍ രണ്ട് ജാതിയില്‍പ്പെട്ട മരങ്ങളെ അതായത് വേറിട്ട മരങ്ങളെ കൂട്ടിച്ചേര്‍ത്ത് സാധാരണയായി ഉപയോഗിക്കാറില്ല.

മരങ്ങളുടെ ദൃഢതയുമായി ബന്ധപ്പെട്ട് പിരിയല്‍ ഉണ്ടാവുമെന്ന കാരണമാണ് ഇതിന് കാരണം. എന്നാല്‍ ഉള്ളിലെ മുറികളില്‍, അത്ര പ്രാധാന്യമായി കാണാത്ത കട്ടിളകള്‍ക്കും വാതിലുകള്‍ക്കും നിവൃത്തിയില്ലെങ്കില്‍ മാത്രം പല മരങ്ങള്‍ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയ മരങ്ങള്‍ അവ എത്ര നല്ലതാണെങ്കില്‍പ്പോലും പ്രധാനവാതിലിനും അടുക്കള വാതിലിനും ധനമുറിക്കും പൂജാമുറിക്കും ഉപയോഗിക്കരുത്. വാതില്‍ക്കട്ടിളയുടെ കുറുമ്പടിക്ക് മുകളിലായി പണ്ട് കാലങ്ങളില്‍ മംഗളപ്പലകയും സ്ഥാപിച്ചിരുന്നു. കാലം കഴിഞ്ഞപ്പോള്‍ മംഗളപ്പലകയ്ക്ക്് പകരം ഗ്ലാസും, ചിത്രങ്ങളും, ഗ്രില്ലും നെറ്റുമെല്ലാം ഓരോരുത്തരുടേയും സൗകര്യത്തിനും ആസ്തിക്കും അനുസരിച്ച് ഉപയോഗിക്കുന്നു.

അതേസമയം ഗൃഹത്തിന്റെ ചേറ്റുപടികള്‍ കരിങ്കല്ലില്‍ പണിതീര്‍ക്കാം. എന്നാല്‍ ചേറ്റുപടിയില്ലാത്ത വാതില്‍ക്കട്ടിളയോ കോണ്‍ക്രീറ്റ് വാതില്‍ക്കട്ടിളയോ പ്രധാന സ്ഥാനത്ത് സ്ഥാപിക്കാതിരിക്കുന്നതാണ് ഉത്തമം.പ്രധാന വാതില്‍ക്കട്ടിളയ്ക്കെന്നപോലെ പുറത്തേക്കുള്ള വാതില്‍ക്കട്ടിളയ്ക്കും ഈ കാര്യം ബാധകമാണ്.  പൂമുഖവാതിലില്‍ വെക്കാവുന്ന ഒന്നാണ് പിടിമുട്ട്. ഇത് ഇന്നത്തെ കോളിംഗ് ബെല്ലിന്റെ ഉപകാരം നല്‍കുകയും ചെയ്യുന്നു.പൂട്ട് ദണ്ഡ്, ബന്ധനം അല്ലെങ്കില്‍ ലോക്ക് കമ്ബി തെരെഞ്ഞെടുക്കുന്നതിലും ഏറെ ശ്രദ്ധ വേണം. ഇതില്‍ ഏറ്റവും ഉത്തമം മണിച്ചിത്രത്താഴും, ത്രിശൂലവും ആണ്. രണ്ടാമതായി മയില്‍രൂപവും വേലും സാധാരണയുള്ള ഉരുണ്ട കമ്പി രീതിയിലുള്ള പൂട്ടുമാണുള്ളത്. 

വാതിലിന് ചെലവഴിക്കേണ്ട ധനത്തെക്കുറിച്ചും ചില രീതികളുണ്ട്. വീടിന് ആകെ വരുന്ന ചെലവിന്റെ നാലില്‍ ഒരു ഭാഗത്തെക്കാള്‍ ഒരു നിലയിലും ഗൃഹത്തിന്റെ വാതിലുകള്‍ക്കായി ചെലവിടരുത്. വാതിലിന് വേണ്ടി തന്നെ അധിക ചിലവ് വരുത്തുന്നത് നല്ലതല്ല. വാതില്‍ ഗൃഹത്തിന് യോജിക്കുന്നവിധം ഉറപ്പുള്ളതായിരിക്കണം.

Things should remember for make a door

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES