മുൻകാലങ്ങളിൽ തടി കൊണ്ടുള്ള വാതിലുകൾക്കും ജനലുകൾക്കുമായിരുന്നു പ്രിയം ഏറിയിരുന്നത്. എന്നാൽ ഇപ്പോൾ സ്റ്റീൽ ഡോറുകളും ജനലുകളും ആണ് ഏറെ പ്രിയങ്കരമായിരിക്കുന്നത്. ഇവയ്ക്ക് ധാരാളം ആവശ്യക്കാർ ഗ്രാമപ്രദേശങ്ങളിൽ പോലും ഉണ്ട്. തടിയെപ്പോലെയോ അതിലേറെയോ ഭംഗിയും ദൃഢതയും സുരക്ഷിതത്വവും ഇവയ്ക്ക് ഉണ്ട്.
∙ കാലാവസ്ഥ മാറ്റങ്ങൾ ഉണ്ടാകുന്ന വേളയിൽ തടിയെക്കാൾ ഏറെ കരുത്തോടെ ഇവ അതിജീവിക്കും.
∙ ചിതൽ, പ്രാണിക്കുത്ത് പോലുള്ളവയിൽ നിന്നും മോചനം
∙ തടികളിളും ജനാലകളിലും ഏറെ കാലത്തിന് ശേഷം തുരുമ്പ് എടുക്കുന്നത് പോലെ ഇതിൽ തുരുമ്പെടുക്കില്ല.
∙ മരപ്പണിക്ക് എടുക്കുന്ന സമയം ഇതുമായി ബന്ധപ്പെടുത്തുമ്പോൾ കുറവായിരിക്കും.
∙ ഒട്ടേറെ മോഡലുകളിൽ പരമ്പരാഗത ഉരുപ്പടികളുടെ ആകൃതിക്കും ഭംഗിക്കും അനുസരിച്ച് നിര്മിക്കാവുന്നതാണ്.
∙ നമുക്ക് ഇണങ്ങിയ അളവുകളിൽ ജനാലകൾ ലഭ്യമാണ്. ഒപ്പം ഗ്ലാസ്കൂടിയിട്ട് നൽകുന്ന തരത്തിൽ ഇപ്പോൾ ലഭ്യമാകുന്നതാണ്. അതേ സമയം നമ്മുടെ ഇഷ്‌ടത്തിന് അനുസരിച്ചും ഗ്ലാസ് വാങ്ങാവുന്നതാണ്.
. നമുക്ക് ഇതിന്റെ ഫ്രെയിമും, ലോക്ക് സിസ്റ്റവും ആണ് ലഭ്യമാകുക. അതിനാൽ ട്ടിള, വിജാഗിരി, കൊളുത്ത് തുടങ്ങിയവ ആവശ്യവും ഇതിന് ഉണ്ടാകില്ല.
∙ 22,000 രൂപ മുതൽ വാതിലുകളും 12,000 രൂപ മുതൽ ജനാലകളും ലഭ്യമാണ്.