ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ കൊളസ്ട്രോളിനെ അകറ്റി നിര്‍ത്താന്‍ സാധിക്കും. ചില ഭക്ഷണങ്ങളുണ്ട്, കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നവ. ഇത്തരം ഭക്ഷണങ്ങള്‍ ശീലമാക്കാം.
ഓട്സ്
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലൊരു ഭക്ഷണമാണ്. ഇതിലെ ബീറ്റാ ഗ്ലൂക്കാന്‍ എന്ന ഫൈബര്‍ കൊളസ്ട്രോള്‍ വലിച്ചെടുക്കാന്‍ സഹായിക്കും.
റെഡ് വൈന്‍
റെഡ് വൈനില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.
ബട്ടര്‍ ഫ്രൂട്ട്
ദിവസവും കഴിക്കുന്ന ആഹാരത്തില്‍ ബട്ടര്‍ ഫ്രൂട്ട് ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ സൈറ്റോസ്റ്റിറോള്‍ കൊളസ്ട്രോള്‍ 15 ശതമാനം കുറയ്ക്കാന്‍ സഹായിക്കും.
ചീര
ഇലക്കറികളില്‍ പ്രധാനിയാണ് ചീര. ചീര ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്ട്രോള്‍ കുറയ്ക്കും.
തക്കാളി
തക്കളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോഫീന്‍, പൊട്ടാസ്യം, വൈറ്റമിന്‍ സി എന്നിവയാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.
പയര്‍ വര്‍ഗങ്ങള്‍
നാരുകള്‍ അടങ്ങിയിരിക്കുന്ന ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവയില്‍ കുറഞ്ഞ കൊഴുപ്പാണുള്ളത്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
മീന്‍
മത്തി, നെയ്യ്മീന്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ ത്രി ഫാറ്റി ആസിഡ് കൊളസ്ട്രോള്‍ കുറയ്ക്കുന്നതാണ്.
വെളുത്തുള്ളി
വെളുത്തുള്ളി കൊളസ്ട്രോളിനെ പ്രതിരോധിക്കാന്‍ നല്ല മാര്‍ഗമാണ്. ഇവ രക്തധമനികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കാനം സഹായിക്കുന്നതാണ്.
ഒലീവ് ഓയില്‍
പാചകത്തിന് ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് കൊളസ്ട്രോള്‍ തടയുവാന്‍ നല്ലതാണ്. ഒലീവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും പോളിസാച്വറേറ്റഡ് കൊഴുപ്പുകളുമാണ് ഈ ഗുണമുണ്ടാക്കുന്നത്.
ഗ്രീന്‍ ടീ
ആരോഗ്യത്തിനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഗ്രീന്‍ ടീ നല്ലതാണ്.
ആപ്പിള്‍
ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ എന്ന ഫൈബര്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
ക്യാരറ്റ്
ക്യാരറ്റ് പച്ചയ്ക്ക് കഴിക്കുന്നത് കൊളസ്ട്രോള്‍ തടയും. ഇത് വേവിക്കാതെ കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം.