കൗമാരക്കിടയില്‍ നീറുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് മുഖക്കുരു. ഈ പ്രായത്തിനുള്ളില്‍ മുഖക്കുരു വരാത്തവര്‍ കുറവായിരിക്കും. ചെറിയ ചുവപ്പ് കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോഴേ കണ്ണാടി നോക്കാന്‍ പലര്‍ക്കും മടിയാണ്. കൗമാരം വിട്ട് യൗവനത്തിലും ചിലര്‍ക്ക് മുഖക്കുരു വില്ലനായി എത്തും. ഹോര്‍മോണല്‍ ചെയ്ഞ്ച് കാരണമാണ് മുഖക്കുരു വരുന്നതെങ്കിലും പലരോഗത്തിന്റെയും ലക്ഷങ്ങണങ്ങള്‍ ശരീരം മുഖക്കുരുവിലൂടെ കാണിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിലുള്ളത്.
മുഖക്കുരു അത്ര ചില്ലറക്കാരനല്ലെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. മുഖത്തു വരുന്ന കുരുക്കള്‍ പലതും ശരീരത്തിലെ മറ്റെന്തെങ്കിലും അസുഖങ്ങളുടെയും ലക്ഷണമായിരിക്കാം. ഇത്തരത്തില്‍ രോഗം കണ്ടെത്തുന്ന രീതിയെയാണ് ഫേസ്മാപ്പിങ്ങെന്ന് പറയുന്നത്. മുഖത്തെ കുരുക്കളിലും പാടുകളിലും നിന്ന് രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്ന രീതിയാണ് ഇത്. ഫേസ്മാപ്പിങ്ങ് അനുസരിച്ച് മുഖത്തിന്റെ ഏത് ഭാഗത്താണ് മുഖക്കുരുവെന്ന് നോക്കി ശരീരത്തിലെ ഏത് അവയവത്തിനാണ് പ്രശ്നമെന്ന് കണ്ടെത്താം.
1. പുരികത്തിന്റെ മുകള്‍ ഭാഗം: പുരികത്തിന്റെ മുകളിലായി വരുന്ന പാടുകളും കുരുക്കളും പലതും കരളിന്റെയും പിത്തകോശങ്ങളുടേയും പ്രര്‍ത്തനവുമായി ബന്ധപ്പെട്ടവാണ്. കരള്‍ പൂര്‍ണമായൂം ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുന്നില്ലെന്നതിന്റെ ലക്ഷണമാകാം ഇവിടെ വരുന്ന കുരുക്കള്‍. എപ്പോഴും ക്ഷീണവും അലസതയും തലവേദനയുമുണ്ടെങ്കില്‍ ഡോക്ടറെ കാണുകയും വേണം. കൊഴുപ്പുള്ളതും പ്രോസസ് ചെയ്തതുമായ ഭക്ഷണം ഇങ്ങനെയുള്ളവര്‍ ഒഴിവാക്കണം.
2. ഇരു പുരികങ്ങള്‍ക്കും ഇടയിലെ ഭാഗം: ഈ ഭാഗത്ത് വരുന്ന പാടുകള്‍ സൂചിപ്പിക്കുന്നത് അമിതമായ പുകവലിയുടെയോ മദ്യപാനത്തിന്റെയോ സൂചനയാകാം. കൊഴുപ്പുകൂടിയ ഭക്ഷണം കഴിക്കുന്നവരിലും ഇരു പുരികങ്ങള്‍ക്കും ഇടയില്‍ കുരുക്കള്‍ വരാം.
3.മൂക്കിലെ കുരു: നമ്മുടെ ശരീരത്തിലെ ഒരോ അവയവങ്ങള്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതാണ്.മനുഷ്യന്റെ മൂക്ക് ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ കാണപ്പെടുന്ന കുരുക്കള്‍ അര്‍ത്ഥമാക്കുന്നത് ഹൃദയത്തിനോ പാന്‍ക്രിയാസിനോ ഉണ്ടാകുന്ന പ്രശ്നങ്ങളെ സൂചിപ്പിക്കുകയാണ്. ഇത്തരത്തില്‍ കുരുക്കള്‍ ഉള്ളവര്‍ അമിതമായ ഉപ്പും എരിവും ഭക്ഷണത്തില്‍ നിന്നു ഒഴിവാക്കുകയൂം വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുകയും ചെയ്യണം. ദഹനപ്രക്രിയയ്ക്ക് അത്യാവശ്യമായ എന്‍സൈമുകളെയും ചില ഹോര്‍മോണുകളെയും ഉല്‍പ്പാദിപ്പിക്കുന്നതില്‍ പ്രധാന പങ്കാണ് പാന്‍ക്രിയാസിനുള്ളത്.
4.കവിളുകളിലെ മുഖക്കുരു- ഇടത് കവിള്‍ കരളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. തണ്ണിമത്തന്‍ പോലെ ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെയും സമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെയും ഈ ഭാഗങ്ങളിലെ പാടുകളും കുരുക്കളും കുറയും അതുപോലെ തന്നെ വലത് കവിള്‍ ശ്വാസകോശവുമായി ബന്ധിപ്പിച്ചിരിക്കുന്നു ജങ്ക് ഫുഡ്, പഞ്ചസാര, വൈന്‍, സീഫുഡ് എന്നിവയുടെ അമിതമായ അളവാണ് ഇവിയെ ഉണ്ടാകുന്ന കുരുക്കളുടെ കാരണം. മാത്രമല്ല അസാധാരണമാകും വിധം കവിളില്‍ മുഖക്കുരു പ്രത്യക്ഷപ്പെടുന്നത് രണ്ടുവിധം രോഗങ്ങളുടെ സൂചനയാകാം. കവിളിന്റെ മുകള്‍ ഭാഗത്തെ കുരുക്കള്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെയും കവിളിന്റെ താഴെയാണെങ്കില്‍ പല്ലിന്റെ പ്രശ്നങ്ങളെയും സൂചിപ്പിക്കുന്നു.
5.വായ്: വായയുടെ ഭാഗത്തോ ചുണ്ടിലോ വരുന്ന കുരുക്കള്‍ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫൈബര്‍ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൂടുതലായി കഴിക്കുന്നതിലൂടെ ഇതിന് പരിഹാരം കണ്ടെത്താന്‍ സാധിക്കും.
6. താടി: കുരുക്കള്‍ താടിയുടെ വശങ്ങളിലാണെങ്കില്‍ അതു ഹോര്‍മോണല്‍ പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്. പിസിഒഡി പോലുള്ള അണ്ഡാശരപ്രശ്നങ്ങളുള്ളവര്‍ക്ക് ഇവിടെ കുരുക്കള്‍ കാണും.
ഇതൊന്നുമല്ലാതെ മാസംതോറും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഹോര്‍മോണുകളില്‍ വ്യത്യാസം ഉണ്ടാകാറുണ്ട്, ഇങ്ങനെ വരുന്ന മുഖക്കുരുക്കള്‍ സാധാരണവുമാണ്.