Latest News

പ്രമേഹ രോഗത്തിന് ഇനി ഗ്രാമ്പു

Malayalilife
 പ്രമേഹ രോഗത്തിന് ഇനി ഗ്രാമ്പു

രോഗ്യ പരമായ ഗുണങ്ങള്‍ നൽകുന്നവയാണ് ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന പല മസാലകളും. അത്തരത്തിൽ ആരോഗ്യ ഗുണം നൽകുന്ന ഒന്നാണ്  ഗ്രാമ്ബൂ. ഭക്ഷണത്തിന് രുചിയും ഗുണവും മണവും നല്‍കുന്നതോടൊപ്പം തന്നെ മറ്റേറെ ആരോഗ്യപരമായ ഗുണങ്ങളും ഇവ പ്രധാനം ചെയ്യുന്നു. പല ആരോഗ്യപരമായ ഗുണങ്ങളും രാത്രിയില്‍ അത്താഴശേഷം ഒരു ഗ്രാമ്ബൂ ചവച്ചരച്ചു കഴിയ്ക്കുന്നതിലൂടെ ലഭിക്കുന്നു. 

 കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവർ ഗ്രാമ്പു കഴിക്കുന്നത് നിരവധി ഗുണങ്ങളാണ് നൽകുന്നത്. ഗ്രാമ്ബൂവില്‍ കാണപ്പെടുന്ന പ്രധാന സംയുക്തമായ  നൈജറിസിന്‍ ആണ്  പ്രമേഹത്തെ തടയുവാന്‍ സഹായിക്കുന്നത്. ഇത്  ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും കോശങ്ങളെ കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതിനായും  സഹായിക്കുന്നു.

ഇത്  ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. അള്‍സര്‍  പോലുള്ള രോഗങ്ങൾ ഇല്ലാതാക്കാനും ഗ്രാമ്പു സഹായിക്കുന്നു.  ഗ്രാമ്ബൂവില്‍ അടങ്ങിയിരിക്കുന്ന എണ്ണ. ഈ എണ്ണ ഗ്യാസ്ട്രിക് മ്യൂക്കസിന്റെ കനം വര്‍ദ്ധിപ്പിക്കുകയും അതുവഴി ഏതെങ്കിലും തരത്തിലുള്ള അള്‍സര്‍ ഉണ്ടാകുന്നതില്‍ നിന്ന് ആമാശയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. 

അതോടൊപ്പം തന്നെ വീക്കം തടയുവാനും നിങ്ങളെ ആന്റിഓക്‌സിഡന്റുകള്‍  സഹായിക്കുന്നതാണ്.  ഇതിലെ ആന്തോസയാനിന്‍, ക്വര്‍സെറ്റിന്‍ തുടങ്ങിയവയ്ക്കാകും പ്രായക്കൂടുതല്‍ തോന്നുന്നത് തടയാന്‍. തടി കുറയ്ക്കാന്‍ രാത്രിയില്‍ അത്താഴ ശേഷം കഴിയ്ക്കുന്നത്  ഏറെ നല്ലതാണ്. 

Read more topics: # grambu for diabeties
grambu for diabeties

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES