കോവിഡിനെതിരെ പോരാടാന്‍ രോഗപ്രതിരോധശേഷി അത്യാവശ്യമാണ്. വിറ്റമിന്‍ ഗുളികകളിലൂടെയും മരുന്നുകളിലൂടെയും മാത്രമല്ല
ആരോഗ്യപ്രദമായ ഭക്ഷണ ശീലത്തിലൂടെയും കോവിഡിനെതിരെ പോരാടാം. എന്നാല്‍ ഏതൊക്കെ ഭക്ഷണമാണ് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. രോഗ പ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.
കുരുമുളക്
വിറ്റമിന്‍ സി ധാരാളം ഉളള സുഗന്ധദ്രവ്യങ്ങളിലൊന്നാണ് കുരുമുളക്. പലവിധത്തിലുളള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കുരുമുളക് പരിഹാരമാണ്.
ദഹനപ്രശ്‌നങ്ങള്‍ വരുമ്പോള്‍ പലരും ആശ്രയിക്കുന്നത് കുരുമുളകിനെയാണ്. രണ്ടോ മൂന്നോ കുരുമുളക് വായിലിട്ട് ചവച്ചാല്‍ ദഹന സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും തീരും. ചുമയ്ക്കും ജലദോഷത്തിനും കുരുമുളക് വളരെ ഫലപ്രദമാണ്. ശരീരത്തിലെ മെറ്റബോളിസത്തിന്റെ റേറ്റ് ഉയര്‍ത്തുന്നു.മാത്രമല്ല അനാവശ്യ കലോറി ഇല്ലാതാക്കുന്നതിനും കുരുമുളക് സഹായിക്കും
ഇഞ്ചി വെളിത്തുളളി
ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ന്ന മിശ്രിതം വലിയ മാജിക്കാണ് ശരീരത്തിന് ഉണ്ടാക്കുന്നത്. എത്ര കടുത്ത ശരീരവേദനയും ഈ മിശ്രിതം കഴിച്ചാല്‍ പടി കടക്കും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്.
തുളസി
. ഔഷധങ്ങളുടെ റാണിയാണ് തുളസി. വെറും വയറ്റില്‍ തുളസിയില ചവയ്ക്കുന്നത് ജലദോഷത്തില്‍ നിന്നും ജലദോഷ പനിയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. തൊണ്ട വേദനയുണ്ടാവുമ്പോള്‍ വെള്ളത്തില്‍ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടില്‍ വായില്‍ കവിള്‍കൊണ്ടാല്‍ മതി. ആസ്ത്മ, ബ്രോങ്കെറ്റിക്സ് രോഗികള്‍ക്ക് ഇത് ഏറെ ഗുണകരമാണ്. ചൂട് കാരണമുള്ള തലവേദന വളരെ സാധാരണമാണ്.