പല രോഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുന്ന ഒരു ലായിനിയാണ് ആപ്പിള്‍ സൈഡര്‍ വിനിഗര്‍. ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉണ്ടാകുന്നത് പുളിപ്പിച്ച ആപ്പിളില്‍ നിന്നുമാണ്. ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കുന്നതിലൂടെ സൈനസൈറ്റിസ്, പനി, ഫ്‌ലൂ പോലുള്ള രോഗബാധകളെ സുഖപ്പെടുത്താനും സാധിക്കുന്നു. ശരീരത്തില്‍ നിന്ന് ടോക്‌സിനുകളും, കൊഴുപ്പും ദിവസവും ഇത് ഉപയോഗിക്കുകയാണെങ്കില്‍ നീക്കം ചെയ്യുകയും രക്തസമ്മര്‍ദ്ധം, ക്ഷീണം, ആര്‍ത്രൈറ്റിസ്, രക്തസമ്മര്‍ദ്ധക്കുറവ്, കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് ആശ്വാസം കിട്ടുകയും ചെയ്യുന്നു. ദഹനേന്ദ്രിയത്തിലെ ഉപദ്രവകാരികളായ ബാക്ടീരിയകളെയും, ഫംഗസുകളെയും ഇതിലെ അസെറ്റിക് ആസിഡ് നീക്കാന്‍ സഹായിക്കുന്നു. ഇത് വഴി മികച്ച ദഹനം നടക്കുന്നതിനും കഴിക്കുന്ന ആഹാരത്തില്‍ നിന്ന് പോഷകങ്ങളെ ആഗിരണം ചെയ്യാനും സാധിക്കുന്നു.
ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. ഒപ്പം ശരീരത്തിന്റെ പ്രതിരോധശേഷി ആപ്പിള്‍ സൈഡര്‍ വിനിഗറില്‍ അടങ്ങിയിട്ടുളള ബീറ്റ കരോട്ടിന്‍, ആന്റി ഓക്‌സിഡന്റ് എന്നിവ വര്‍ദ്ധിപ്പിക്കുന്നു. ആപ്പിള്‍ സിഡാര്‍ വിനിഗര്‍ ഫംഗസ് ബാധമൂലം ഗര്‍ഭാശയ മുഖത്തുണ്ടാകുന്ന യീസ്റ്റ് ഇന്‍ഫെക്ഷന് പരിഹാരമായി ഉപയോഗിക്കാം. ശരീരശുദ്ധിക്ക് ആപ്പിള്‍ സൈഡര്‍ വിനിഗര്‍ വളരെ നല്ലതാണ്. ഇത് ചര്‍മ്മം വൃത്തിയാക്കാനും, മുഖക്കുരു അകറ്റാനും സഹായിക്കുന്നു.
ആരോഗ്യവും ഊര്‍ജ്ജ്വസലതയും ദിവസവും രണ്ടോ മൂന്നോ ടീസ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കഴിച്ചാല്‍ വര്‍ദ്ധിക്കും. ആപ്പിള്‍ സൈഡര്‍ വിനിഗര്‍ പുളിപ്പ് രസമുള്ളതിനാല്‍ വസ്തുക്കള്‍ ക്ലീന്‍ ചെയ്യാനുള്ള ആന്റി സെപ്റ്റിക്കായി ഉപയോഗിക്കാറുണ്ട്. തലയോട്ടിയില്‍ വെള്ളവും ആപ്പിള്‍ സൈഡര്‍ വിനിഗറും സംയോജിപ്പിച്ച് തേച്ച് പിടിപ്പിച്ച് ഉണങ്ങിയ ശേഷം കഴുകി കളയണം. ഇങ്ങിനെ ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യ്താല്‍ താരന്‍ ഇല്ലാതാകും.