Latest News

പ്രായം പിടിച്ചു നിര്‍ത്തും എബിസി ജ്യൂസ്

Malayalilife
പ്രായം പിടിച്ചു നിര്‍ത്തും എബിസി ജ്യൂസ്

പ്രായത്തെ പിടിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ചില സ്വാഭാവിക ഭക്ഷണ വസ്തുക്കളുണ്ട്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം നല്‍കുകയും ചെയ്യും. ഇത്തരത്തിലെ ഒരു പ്രത്യേക ജ്യുസിനെ കുറിച്ചാണ് പറയുന്നത്. എബിസി ജ്യൂസ് എന്ന് പൊതുവേ അറിയപ്പെടുന്ന ഇതിന് ആരോഗ്യപരമായ ഗുണങ്ങളും ഏറെയുണ്ട്. ചെറുപ്പം നല്‍കുക മാത്രമല്ല, ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഈ പ്രത്യേക ജ്യൂസ്. ഇത് അടുപ്പിച്ച് അല്‍പനാള്‍ കുടിച്ചാല്‍ ചര്‍മ നിറം വര്‍ദ്ധിയ്ക്കുക തന്നെ ചെയ്യും. ജ്യൂസ് കടകളിലെ ലിസ്റ്റുകളില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട ഒന്നാണ്. ദിവസവും ഈ പ്രത്യേക ജ്യൂസ് കഴിയ്ക്കുന്നതു നല്‍കുന്ന ആരോഗ്യപരമായ, സൗന്ദര്യപരമായ ഗുണങ്ങള്‍ ചില്ലറയല്ല.
ഇതു വെറും വയറ്റില്‍ അടുപ്പിച്ച് കുറച്ചു നാള്‍ കഴിയ്ക്കുന്നതോ അതോ ദിവസവും ശീലമാക്കുന്നതോ നല്ലതാണ്. വെറും വയറ്റില്‍ കുടിയ്ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ പ്രാതലിനൊപ്പവും ഏറെ നല്ലതു തന്നെയാണ്. ഈ ജ്യൂസ് ദിവസവും കഴിയ്ക്കുന്നത് ഏതെല്ലാം വിധത്തിലെ ഗുണങ്ങളാണ് ശരീരത്തിനു നല്‍കുന്നതെന്നറിയൂ, കുട്ടികള്‍ക്കും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണിത്. കുട്ടികള്‍ക്കും നല്‍കാം.

എബിസി ജ്യൂസ് എന്നറിയപ്പെടുന്ന ഈ പ്രത്യേക ജ്യൂസ് തയ്യാറാക്കുന്നത് ആപ്പിള്‍, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേര്‍ത്താണ്. ഓരോന്നു വീതം ആപ്പിള്‍, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവയാണ് ഇതിനു വേണ്ടത്. ഇവ നല്ല പോലെ കഴുകി തൊലി കളഞ്ഞ് ജ്യൂസറില്‍ അടിച്ചെടുക്കാം. ഇതില്‍ നാരങ്ങാനീരും ലേശം തേനും ചേര്‍ത്താല്‍ ഗുണം ഇരട്ടിയ്ക്കും.

ആപ്പിള്‍

ആപ്പിള്‍ നാരുകളാല്‍ സമ്ബുഷ്ടമായ ഒന്നാണ്. ഇതുപോലെ ആന്റി ഓ്ക്സിഡിന്റുകളാല്‍ സമ്ബുഷ്ടവുമാണ്. ആന്റിഓക്സിഡന്റുകളാണ് ഇതിന് സൗന്ദര്യ ഗുണം നല്‍കുന്നത്. ആരോഗ്യ ഗുണങ്ങളും ഇവ നല്‍കുന്നുണ്ട്. വയറിന്റെ ആരോഗ്യത്തിന്, കൊളസ്ട്രോള്‍ കുറയ്ക്കാന്‍, കിഡ്നി സ്റ്റോണ്‍ തടയാന്‍ തുടങ്ങിയ ഒരു പിടി ഗുണങ്ങള്‍ ആപ്പിളിനുണ്ട്.

ബീറ്റ്റൂട്ടും

ബീറ്റ്റൂട്ടും ആരോഗ്യകാര്യത്തിലും സൗന്ദര്യ കാര്യത്തിലും മുന്‍പന്തിയില്‍ തന്നെയാണ്. അയേണ്‍ സമ്ബുഷ്ടമായ ഇത് ശരീരത്തിലെ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതുവഴി ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം ചര്‍മത്തിനു നിറവും തിളക്കവുമെല്ലാം വര്‍ദ്ധിയ്ക്കും.

ക്യാരറ്റ്

ചര്‍മത്തിന് ചെറുപ്പവും നിറവും നല്‍കാന്‍ സഹായിക്കുന്ന, ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ക്യാരറ്റ്. ഇതിലെ കാല്‍സ്യവും വൈറ്റമിനുകളുമെല്ലാം ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. കാഴ്ച ശക്തി വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

എബിസി ജ്യൂസ്

എബിസി ജ്യൂസ് സൗന്ദര്യകാര്യത്തിലും ആരോഗ്യകാര്യത്തിലും ഒന്നുപോലെ മുന്നിട്ടു നില്‍ക്കുന്നുവെന്നതാണ് പ്രത്യേകക. ഇതിലെ എല്ലാ ചേരുവകളും ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്നതവയാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയാനും ഇലാസ്റ്റിസിറ്റി നല്‍കാനും ചര്‍മത്തിന് നിറം നല്‍കാനുമെല്ലാം ഏറെ നല്ലതാണ് ഈ പ്രത്യേക ജ്യൂസ്. സൗന്ദര്യത്തിനു സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ജ്യൂസാണിത്. അടുപ്പിച്ച് ഇത് ഒന്നു രണ്ടു മാസം കുടിച്ചു കഴിഞ്ഞാല്‍ ചര്‍മത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ നമുക്കറിയാന്‍ സാധിയ്ക്കും.

Read more topics: # apple beetroot carrot abc juice
apple beetroot carrot abc juice

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES