വീട്ടിലെ അടുക്കള തോട്ടത്തില്‍ ധാരാളമായി വളരുന്ന ഒന്നാണ് ചീര. നിരവധി ആരോഗ്യ ഗുണങ്ങളാണ് ചീര നൽകുന്നത്. ധാരാളമായി വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഇരുമ്ബ്, കാത്സ്യം എന്നിവ ചീരയിൽ അടങ്ങിയിരിക്കുന്നതിനാൽ കാഴ്‌ച ശക്തിക്കും ഗുണപ്രദമാണ്. പലവിധത്തിലുള്ള ചീരകൾ ഉണ്ട്. നാടന്‍ചീര, മുള്ളന്‍ചീര, കുപ്പച്ചീര, കരിവേപ്പിലച്ചീര, മുള്ളന്‍തുവ, നെയ്ക്കുപ്പ, മധുരച്ചീര, സാമ്ബാര്‍ചീര, അഗത്തിച്ചീര, കാട്ടുചീര, പൊന്നാങ്കണ്ണി, സുന്ദരിചീര എന്നിങ്ങനെ വിവിധ തരം.
ചീര കൊണ്ട് പലവിധത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കുന്നതിലൂടെ ചീര ഭക്ഷണത്തില്‍ ഉപയോഗിക്കാം. ചീരയില്‍ . 5.2 ഗ്രാം പ്രോട്ടീനും 6.1 ഗ്രാം ധാതുക്കളും 3.8 ഗ്രാം അന്നജവും 570 മില്ലിഗ്രാം കാല്‍സ്യവും 200 മില്ലിഗ്രാം ഫോസ് ഫറസും 19 മില്ലിഗ്രാം ഇരുമ്ബും അടങ്ങിയിട്ടുണ്ട്. രക്തയോട്ടത്തിനും ഇത് ഗുണം ചെയ്യുന്നു. ചീരയില്‍ കരോട്ടിന്‍ തയാമിന്‍, നിയാസിന്‍, റാബോഫ്ളാവിന്‍, നയാസിന്‍ എന്നിവയും അടങ്ങിയിരിക്കുന്നു.
ചീര പതിവായി കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വളത്തിയെടുക്കാനും ആരോഗ്യം ലഭിക്കുവാനും സാധിക്കുന്നു. ചീരയുടെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് പോഷക സമൃദ്ധിയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്കരോഗം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, സ്‌ട്രോക്ക് തുടങ്ങിയ ഉണ്ടാകുന്നത് തടയുന്നതിന് ചീര ഗുണകരമാണ്. ഹൃദയത്തിന് കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാനും ചീരയിലൂടെ സാധിക്കുന്നു.