തണ്ണിമത്തന്‍ ഏവർക്കും പ്രിയപ്പെട്ട ഒരു ഫലമാണ്. ഇത് കൂടുതലായും ഉപയോഗിച്ച് വരുന്നത് വേനൽക്കാലത്താണ്. ഇവ നിരവധി ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്നുണ്ട്. തണ്ണിമത്തൻ ആരോഗ്യപരമായ കാര്യങ്ങൾക്കായി ശീലമാക്കുന്നവരുമുണ്ട്. വണ്ണം കുറയ്ക്കാന്‍ ഇതില്‍ കലോറി കുറവാണെന്നതിനാൽ ശ്രമിക്കുന്നവര്‍ ധാരാളമായി തന്നൈമത്തനെ ആശ്രയിക്കുന്നുണ്ട്. 30 കലോറി മാത്രമാണ് 100 ഗ്രാം തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്നത്. അതോടൊപ്പം തന്നെ 0.6 ഗ്രാം പ്രോട്ടീന്‍, 7.6 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 6.2 ഗ്രാം ഷുഗര്‍, 0.4 ഗ്രാം ഫൈബര്‍ എന്നിവയും അടങ്ങിയിരിക്കുന്നു.
ഫൈബറിന്റെ അളവ് തണ്ണിമത്തനില്‍ കുറവാണ്. ശരീരത്തിലെ ജലാംശം 91 ശതമാനവും വെള്ളത്താല്‍ നിറഞ്ഞിരിക്കുന്ന ഈ ഫലം കഴിക്കുന്നതിലൂടെ ഉയര്‍ത്താന്‍ തന്നെയാണ് ഏറെയും സഹായകമാവുക.വൈറ്റമിന്‍-സി, പൊട്ടാസ്യം, കോപ്പര്‍, വൈറ്റമിന്‍- ബി5, വൈറ്റമിന്‍- എ, സിട്രുലിന്‍, ലൈസോപീന്‍ എന്നിങ്ങനെ ശരീരത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടിവരുന്ന പല ഘടകങ്ങളുടെയും കലവറയാണ് തണ്ണിമത്തന്‍.
എന്നാൽ ഇത് അമിതമായി കഴിച്ചാൽ ദോഷങ്ങളും ഉണ്ടാകും. ക്രമേണ കരള്‍ പ്രശ്‌നം, ഷുഗര്‍ നില കൂടുന്ന അവസ്ഥ, ദഹനപ്രശ്‌നം തുടങ്ങി ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് വരെ എത്തി നിൽക്കുകയും ചെയ്യും. അതിനാല്‍ മിതമായ അളവില്‍ മാത്രം ഇത് കഴിച്ചാല്‍ മതി. എപ്പോഴും ഭക്ഷണത്തിന് പകരമായി തണ്ണിമത്തന്‍ കഴിക്കുന്നവരുണ്ട്.