രാത്രി കാലങ്ങളിൽ വളരെ വൈകി ഭക്ഷണം കഴിക്കാനും അതോടൊപ്പം രാവിലെ വൈകി എണീക്കാനും ആഗ്രഹിക്കുന്നവരാണ് കൂടുതൽ ആളുകളും. എന്നാൽ ഈ പ്രവണ ഒരു ജീവിത ശൈലിയായി മാറുമ്പോൾ ഏറെ ദോഷങ്ങളാണ് ഉണ്ടാകുക. രാത്രി കാലങ്ങളിൽ വൈകി ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരഭാരം കൂടാനും വയര്‍ ചാടാനും ഇടയാകുന്നു. കുടവയര്‍ ചാടാന്‍ പ്രധാനമായും കാരണമാകുന്നത് രാത്രി വൈകി അത്താഴം കഴിക്കുക അല്ലെങ്കില്‍ സ്നാക്സ് കൊറിക്കുക തുടങ്ങിയ ശീലങ്ങളാണ്. ഈ ശീലം ശരീരഭാരം കൂട്ടുക മാത്രമല്ല, ആയുസ്സ് കുറയ്ക്കുകയും ചെയ്യുന്നു എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
രാത്രി സമയങ്ങളിൽ വളരെ നേരത്തെ തന്നെ വേണം ഭക്ഷണം കഴിക്കേണ്ടത്. ഉറങ്ങുന്നതിന് രണ്ട്- മൂന്ന് മണിക്കൂര്‍ മുമ്പ് എങ്കിലും ആയിരിക്കണം ഭക്ഷണം കഴിക്കേണ്ടത്. മിതമായ രീതിയിൽ വേണം രാത്രി എപ്പോഴും ഭക്ഷണം കഴിക്കേണ്ടത്. അതിന് പ്രധാന കാരണമായി പറയുന്നത് രാത്രി നമ്മുടെ ശരീരം വിശ്രമിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ കലോറിയുടെ ആവശ്യം നമ്മുടെ ശരീരത്തിന് ഇല്ല. പകൽ വേളകളിൽ ഭക്ഷണം കുറച്ച് കൂടുതൽ കഴിക്കുന്നത് കൊണ്ട് തന്നെ രാത്രി വിശക്കുകയും ഇല്ല. അതേസമയം രാത്രി ഭക്ഷണം പൂർണമായി ഒഴിവാക്കാൻ പാടുള്ളതുമല്ല.
ഇൻസുലിൻ, കൊളസ്ട്രോൾ എന്നിവ രാത്രി വൈകിയുളള ഭക്ഷണ ശീലം വർധിപ്പിക്കുകയും
ഹൃദ്രോഗം, പ്രമേഹം ഇവ ഉണ്ടാകാനും സാധ്യത ഏറെയാണ്. അതോടൊപ്പം രാത്രിയിൽ ജങ്ക് ഫുഡുകൾ കൊറിക്കുന്ന ശീലവും ഉപേക്ഷിക്കേണ്ടേ ഒന്നാണ്. ജങ്ക് ഫുഡുകൾ രാത്രി കാലങ്ങളിൽ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അരഘാതം അത്താഴം കഴിഞ്ഞാൽ നടക്കണം എന്നാണ് പറയാറുള്ളത്. ഭക്ഷണം ദഹിച്ചതിന് ശേഷം മാത്രം കിടന്നുറങ്ങാൻ പാടുള്ളു.