ക്യാരറ്റ് അടക്കമുള്ള പച്ചകറികള്‍ക്ക് നിരവധി ഗുണങ്ങളുണ്ടെന്ന് പണ്ട് മുതലേ ഏവര്‍ക്കുമറിയാം. എന്നാല്‍ ബീറ്റ്റൂട്ട് എന്ന പച്ചക്കറിക്കും വളരെ വിശേഷമായ ഒരു ഗുണമുണ്ട്. മറ്റൊന്നുമല്ല ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ബീറ്റ്റൂട്ടിന് കഴിയുമെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞത്. പ്രായമാകും തോറും ഓര്‍മശക്തി കുറയുന്നത് സാധാരണമാണ്. അങ്ങനെയുള്ളവര്‍ക്ക് ഈ പ്രശ്നം ഒഴിവാക്കാന്‍ ബീറ്റ്റൂട്ട് സഹായിക്കുമത്രേ. തലയിലെ ചില ഭാഗങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണിതിനു കാരണം.
പ്രായമായവരില്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് തലച്ചോറിലേയ്ക്കുള്ള രക്ത പ്രവാഹം കൂട്ടുമെന്ന് പഠനം തെളിയിച്ചത്. ബീറ്റ്റൂട്ട്, സെലറി, പച്ചനിറത്തിലുള്ള ഇലക്കറികളായ സ്പിനാച്ച് ലെറ്റ്ജ്യൂസ് മുതലായവയില്‍ ധാരാളം ഭക്ഷണം കഴിക്കുന്പോള്‍ നമ്മുടെ വായിലെ നല്ല ബാക്ടീരിയകള്‍ നൈട്രേറ്റിനെ നൈട്രേറ്റ് ആക്കി മറ്റുന്നു. നൈട്രേറ്റിന് ശരീരത്തിലെ രക്തക്കുഴലുകളെ കൂടുതല്‍ വികസിപ്പിക്കാനും അതുവഴി രക്തയോട്ടം കൂട്ടി ഓക്സിജന്‍ കുറവുള്ള സ്ഥലത്ത് എത്തിക്കാനും സാധിക്കുന്നു.പഴങ്ങളും പച്ചക്കറികളും ധാരാളമടങ്ങിയ ഭക്ഷണം നല്ല ആരോഗ്യം പ്രദാനം ചെയ്യും.
ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും ഇത് ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. ശാരീരികാധ്വാനം കൂടുതലുള്ളവരിലാണ് പലപ്പോഴും ബീറ്റ്റൂട്ട് ജ്യൂസ് കൂടുതല്‍ ഗുണം നല്‍കുന്നത്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളൊന്നും ചെറുതല്ല. പല വിധത്തില്‍ ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. ഏത് ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും അധികം സഹായിക്കുന്നു ഇത്.