Latest News

മൈഗ്രൈൻ പ്രശ്നങ്ങൾക്ക് ഇനി ഞൊടിയിടയിൽ പരിഹാരം

Malayalilife
 മൈഗ്രൈൻ പ്രശ്നങ്ങൾക്ക് ഇനി ഞൊടിയിടയിൽ പരിഹാരം

വരെയും അലട്ടുന്ന ഒന്നാണ് മൈഗ്രൈൻ. ഇത് വന്നുകഴിഞ്ഞാൽ പിന്നെ ഇവ എങ്ങനെ കുറയ്ക്കാം എന്ന ചിന്ത ഏവരെയും അലട്ടുന്ന ഒന്നാണ്. എന്നാൽ ഇവയ്ക്ക് ഇനി ചില പൊടിക്കൈകൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.

1. ലാവണ്ടര്‍ ഓയില്‍ 

തലവേദന കുറയ്ക്കാന്‍ ലാവണ്ടര്‍ ഓയില്‍ മണപ്പിക്കുന്നതും പുരട്ടുന്നതും  സഹായിക്കും. 2012 ല്‍ നടത്തിയ ഒരു റിസര്‍ച് പ്രകാരം ലാവണ്ടര്‍ ഓയില്‍ 15 മിനിറ്റ് കൊണ്ട് മൈഗ്രേയ്ന്‍ തലവേദന ശമിപ്പിക്കും എന്നും കണ്ടെത്തിയിട്ടുണ്ട്.

2 . അക്യൂപ്രഷര്‍

 ദേഹത്തെ വേദന വിരലുകളിലും കൈകളിലെ നിശ്ചിത സ്ഥലത്ത് പ്രഷര്‍ കൊടുത്ത് കൊണ്ട് കുറയ്ക്കുന്ന രീതിയെയാണ് അക്യൂപ്രഷര്‍ എന്ന് പറയുന്നത്. ഗുരുതരമായ തലവേദനകളും മറ്റ് ശരീര വേദനകളും കുറയ്ക്കാന്‍ അക്യൂപ്രഷര്‍  സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അക്യൂപ്രഷര്‍ മൈഗ്രെയ്ന്‍ മൂലം ഉണ്ടാകുന്ന ഛര്‍ദ്ദിക്കും  പരിഹാരമാകാറുണ്ട്.

3. പെപ്പര്‍മിന്റ് ഓയില്‍

 പെപ്പര്‍മിന്റ് ഓയിലിലെ മെന്തോള്‍ (Menthol)തലവേദന കുറയ്ക്കാന്‍ സഹായിക്കും എന്ന് 2010 ല്‍ നടത്തിയ ഒരു പഠനം പ്രകാരം സൂചിപ്പിക്കുന്നു.  മൈഗ്രെയ്ന്‍ മൂലം ഉണ്ടാകുന്ന വേദന, ഛര്‍ദ്ദി, വെളിച്ചം കാണുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത ഒക്കെ ഇത് നെറ്റിയില്‍ പുരട്ടുന്നത് വഴി  കുറയ്ക്കാന്‍ സഹായിക്കും.

4 . ഇഞ്ചി

പഠനങ്ങള്‍ അനുസരിച്ച് ഇഞ്ചി ഛര്‍ദ്ദി മാറാന്‍ മാത്രമല്ല തലവേദന കുറയ്ക്കാനും സഹായിക്കും.

5 . യോഗ

 ശരീരത്തില്‍ എല്ലാ വിധത്തിലും യോഗ ചെയ്യുന്നത് ആരോഗ്യപരമാണ്. ഉത്കണ്ഠ കുറയ്ക്കാനും, വിഷാദം മാറാനും, ശരീരത്തെ റിലാക്സ് ചെയ്യിക്കാനും ഒക്കെ യോഗ ചെയ്യുന്നത്  സഹായിക്കാറുണ്ട്.  മൈഗ്രെയ്ന്‍ വരുന്ന ഇടവേളകള്‍ കൂട്ടാനും അതുപോലെ തന്നെ വേദനയുടെ തീവ്രത കുറയ്ക്കാനും  യോഗ സഹായിക്കും.

How to remove easily maigrain pain

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES