Latest News

കോവിഡ് കാലത്ത് ഗർഭിണികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Malayalilife
കോവിഡ് കാലത്ത് ഗർഭിണികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നാടെങ്ങും കോവിടിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ്.  അതീവ ജാഗ്രതയാണ് നാം പുലർത്തേണ്ടതും. കോവിഡ് കാലത്ത് ഗർഭിണികൾ അതീവ ജാഗ്രതയാണ് പുലർത്തേണ്ടത്. ഈ സമയം ഗർഭികളുടെ ശരീരം എന്ന് പറയുന്നത് പ്രതിരോശേഷി കുറവായിരിക്കും. പനി, ചുമ എന്നതില്‍ കവിഞ്ഞ് ഗുരുതരമായ പ്രശ്നങ്ങള്‍ കോവിഡ് വൈറസ് ഗര്‍ഭിണികളില്‍ ഉണ്ടാക്കുന്നതായി ഇതുവരെ ഒരു പഠനത്തിലും കണ്ടെത്തിയിട്ടില്ല.  ഗര്‍ഭിണികളിലും കൂടുതല്‍ പ്രശ്നങ്ങൽ സാധാരണ ജനങ്ങളിലേതുപോലെ ശ്വാസകോശങ്ങള്‍ക്കു തന്നെയാണ് ബാധിക്കുന്നത്. അതേസമയം   ഗര്‍ഭപാത്രം മേല്‍വയറിലേക്ക് ഏഴുമാസം കഴിഞ്ഞ ഗര്‍ഭിണികളില്‍ എത്തുന്നതിനാല്‍ ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് ഏറുന്നത് കൊണ്ട് കോവിഡ് രോഗം വരാതിരിക്കാന്‍ കഴിവതും ശ്രദ്ധ നൽകേണ്ടതും അത്യാവശ്യമാണ്.

കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച്  കഴുക, വ്യക്തി ശുചിത്വം പാലിക്കുക , ഉപയോഗിക്കുന്ന മാസ്കിൽ സ്പർശിക്കാതെ ഇരിക്കുക ,  ശാരീരിക അകലം പാലിക്കുക. തുടങ്ങിയ കാര്യങ്ങളിൽ ഏറെ ശ്രദ്ധ നൽകേണ്ടതും അത്യാവശ്യമാണ്. കഴിവതും വീടുകളിൽ തന്നെ സുരക്ഷിതരായി കഴിയേണ്ടതും അത്യാവശ്യമാണ്.  സാധാരണയായി ഗർഭിണികളിൽ കണ്ടു വരുന്ന സംശയമാണ് അമ്മയിൽ നിന്നും കുഞ്ഞിനെ കോവിഡ് ബാധിക്കുമോ എന്നുള്ളത്. അമ്മയില്‍ നിന്നും കൊറോണ വൈറസ് കുഞ്ഞിലേയ്ക്ക് പകരുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല.

 ഇത്തരം രോഗങ്ങളെങ്കില്‍ ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍ ഇത് കുഞ്ഞില്‍ ജനിതിക വൈകല്യങ്ങള്‍ക്കു വരെ സാധ്യതയുണ്ടാക്കും. കുഞ്ഞിന് വളര്‍ച്ചക്കുറവ്, മാസം തികയാതെ പ്രസവിയ്ക്കുന്ന തുടങ്ങിയ അവസ്ഥകള്‍ക്കും ഇതു കാരണമാകും തുടങ്ങിയ പ്രചാരണങ്ങൾ ഉണ്ടാകുന്നുണ്ട് എങ്കിൽ കൂടിയും ഇതിന് അടിസ്ഥാനപരയിട്ടുള്ള തെളിവുകൾ വന്നിട്ടില്ല. ഗർഭിണികളിൽ കോവിദഃ ഉണ്ടായാൽ നോർമൽ ഡെലിവറി നടക്കുമോ എന്നുള്ളത് എല്ലാ അമ്മമാരുടെയും സംശയമാണ്. എന്നാൽ ഇത് ഒരു ഗർഭിണികളുടെ ആരോഗ്യ സ്ഥിതിയെ അനുസരിച്ചായിരിക്കും നോർമൽ ഡെലിവറി ആണോ സിസേറിയൻ ആണോ എന്നുള്ളത്.

pregnant women precautions for covid19

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക