ഉറക്കകുറവിന് ഇനി ശാശ്വത പരിഹാരം

Malayalilife
ഉറക്കകുറവിന് ഇനി ശാശ്വത പരിഹാരം

ല്ല ഉറക്കം ലഭിക്കുക എന്നത് ഏവരുടെയും ആഗ്രഹമാണ്. എന്നാൽ മനസികമായുള്ള സങ്കർഷവും, മാനസിക പിരിമുറുക്കവും എല്ലാം തന്നെ ഉറക്ക കുറവിന് കാരണമാകും. എന്നാൽ നല്ല ഉറക്കം ലഭിക്കാൻ എന്തൊക്കെ ചെയ്യാം എന്ന് നോക്കാം. 


മെഡിറ്റേഷന്‍

മെഡിറ്റേഷന്‍ നല്ല ഉറക്കം കിട്ടുന്നതിന് ഏറെ ഉപയോഗപ്രദമാണ്. റിലാക്സേഷന്‍, മെഡിറ്റേഷന്‍, മാനസീക അവബോധം ഉണ്ടാക്കുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ തുടങ്ങിയവ ഏകാഗ്രത കൂട്ടും. സമ്മര്‍ദ്ദങ്ങളെ ഒഴിവാക്കുകയും ചെയ്യും. ഇതിലൂടെ നമ്മുടെ ശാരീരികവും മാനസീകവുമായ എല്ലാത്തിനെയും നിയന്ത്രിക്കാനും ദിവസം മുഴുവന്‍ മന:ശ്ശാന്തിയുണ്ടാക്കാനും സാധിക്കും. 

ചിട്ടയോടെ ഉറക്കം

എന്നും ഒരെ സമയത്ത് ഉറങ്ങാന്‍ ശീലിക്കുക. ഉറങ്ങാന്‍ തടസ്സങ്ങളുണ്ടെങ്കില്‍ ക്ഷീണിക്കുമ്പോള്‍ മാത്രം ഉറങ്ങാന്‍ പോവുക. ഉറങ്ങാനും എഴുന്നേല്‍ക്കാനും കൃത്യമായ സമയ ക്രമീകരണം ഉണ്ടാക്കുക.

കോഫി വേണ്ട: 

ഉറക്കമില്ലായ്ക്കു പ്രധാന കാരണക്കാരാണ് കോഫി, ആല്‍ക്കഹോള്‍, അമിത ആഹാരം തുടങ്ങിയവ. ഇവയെല്ലാം രാത്രിയിലും നമ്മുടെ തലച്ചോര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കാരണക്കാരാണ്. ഇവയുടെ ഉപയോഗം പകല്‍ സമയങ്ങളില്‍ തന്നെ നിര്‍ത്തണം. മദ്യത്തിന്റെ ഉപയോഗം വേഗം ഉറങ്ങാന്‍ സഹായിക്കും എന്നാല്‍ ഇടയ്ക്കിടെ ഉണരാനുള്ള സാധ്യതയുണ്ട്, അത് അടുത്ത ദിവസം ക്ഷീണമുണ്ടാക്കും.

ഉറക്കം കെടുത്തും വെളിച്ചം

ഫോണുകളിലെ വെളിച്ചം ഉണര്‍ന്നിരിക്കാന്‍ കാരണക്കാരനാണ്. പ്രേത സിനിമകളല്ല പലപ്പോഴും നമ്മുടെ ഉറക്കം കെടുത്തുന്നത് വെളിച്ചങ്ങളാണ്. കിടക്ക ശാന്തമായ ഉറക്കത്തിനുള്ളതാണെന്നു തിരിച്ചറിയുക.ഫോണും മറ്റ് യന്ത്രങ്ങളും കിടക്കയിലേക്കു കൊണ്ടു പോകാതിരിക്കുക.

Read more topics: # how to get good sleep daily
how to get good sleep daily

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES