Latest News

ബിപിയെ ഇനി സിംപിളായി നിയന്ത്രിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Malayalilife
ബിപിയെ ഇനി  സിംപിളായി നിയന്ത്രിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രോഗ്യപൂർണമായ ഒരു ശരീരം എന്ന് പറയുന്നത് ഏവരുടെയും ആഗ്രഹമാണ്. അതിന് വേണ്ടി നിരന്തരമായി നാം പരിശ്രമിക്കാറുമുണ്ട്. എന്നാൽ എല്ലാ വ്യക്തികളെ ആദ്യം ബാധിക്കുന്ന ഒരു വില്ലനായി എത്തുന്നതാണ് ബിപി അഥവാ രക്തസമ്മർദ്ദം. യുവാക്കളില്‍ രക്തസമ്മര്‍ദ്ദം അപകടകരമാംവിധം കൂടുന്നതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.  ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത അമിത രക്തസമ്മര്‍ദ്ദക്കാരില്‍ വളരെ കുടുതലാണ്. രക്തസമ്മർദ്ദം എങ്ങനെ നിയന്ത്രിക്കാം എന്ന് നോക്കാം. 

 ഒന്ന്

ഭക്ഷണത്തില്‍ ഉപ്പ് നന്നായി ഉപയോഗിക്കുന്നത് കുറയ്ക്കുക എന്നതാണ് ആദ്യത്തെ മാർഗ്ഗം. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് അമിത ഉപ്പ് കാരണമായി മാറും.  പ്രതിദിനം ആറു ഗ്രാമില്‍ താഴെ ഭക്ഷണത്തിലെ പരമാവധി ഉപ്പ് മതി.

 രണ്ട്

മദ്യം അമിതമായി ഉപയോഗിക്കുന്നത് രക്ത സമ്മർദ്ദം ഉണ്ടാകാൻ കാരണമാകുന്നു. മദ്യം പൂര്‍ണമായി ഒഴിവാക്കുന്നതാണ് ഉത്തമം. മദ്യപാനം രക്തസമ്മര്‍ദ്ദം കൂട്ടുന്നതോടൊപ്പം മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. 

 മൂന്ന്

 പുകവലിക്കാരില്‍ രക്തസമ്മര്‍ദ്ദം ഉയരാന്‍ സാധ്യത ഏറെയാണ്. പുകവലി ഹൃദ്രോഗം, ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്കു കാരണമാകും. അതുകൊണ്ട് തന്നെ പൂർണമായും ഇവ ഒഴിവാക്കേണ്ടതാണ്.

 നാല്

 ദിനംപ്രതി കൃത്യമായി വ്യായാമം ചെയ്യണം.  രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍  ദിവസവും 30 മിനിറ്റ് വ്യായാമംസഹായിക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

 അഞ്ച്

അമിതഭാരം ഉള്ളവര്‍ ശരീരഭാരം കുറയ്ക്കണം.

 ആറ്

ഭക്ഷണ കാര്യങ്ങളിൽ ഏറെ ശ്രദ്ധ പുലർത്തുന്നതും അത്യാവശ്യമാണ്. എണ്ണയില്‍ വറുത്ത ഭക്ഷണം, ഡ്രൈ മീറ്റ്, ബേക്കറി ഭക്ഷണം, അച്ചാര്‍, പപ്പടം തുടങ്ങിയവ പൂർണമായും ഒഴിവാക്കുന്നതോടൊപ്പം  പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതൽ ഉൾപെടുത്തുക.

Read more topics: # How to control blood pressure
How to control blood pressure

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക