ലോകമെമ്പാടുമുള്ള ആരോഗ്യപ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ലംഗ്സ് ക്യാന്‍സര്‍ എന്നത്. ലംഗ്സിലെ അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് ഇതിന് കാരണമായി വരുന്നത്. ക്യാന്‍സര്‍ കാരണമുണ്ടാകുന്ന മരണങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കാരണമായി വരുന്ന ഒന്നാണ് ലംഗ്സ് ക്യാന്‍സര്‍ എന്നത്. ഇതെക്കുറിച്ച് കാരണങ്ങളും ഇതിന്റെ ലക്ഷണങ്ങളും ഇതിന്റെ ചികിത്സാവിധികളും ഇത് തടയാന്‍ വേണ്ടി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അറിയാം.
ലംഗ്സ് ക്യാന്‍സറിന്റെ പ്രധാന കാരണമായി പറയുന്നത് പുകവലിയാണ്. ആക്ടീവ്, പാസീവ് സ്മോക്കിംഗ് ദോഷം വരുത്തും. അതായത് നേരിട്ട് വലിയ്ക്കുന്നത് മാത്രമല്ല, വലിയ്ക്കുന്നവരുടെ സമീപത്ത് നില്‍ക്കുന്നതും. അന്തരീക്ഷത്തിലെ ചില പ്രത്യേക ഘടകങ്ങളും ഇതിന് കാരണമാകുന്നുണ്ട്. റാഡന്‍ ഗ്യാസ്, ആസ്ബെറ്റോസ്, ജോലിസ്ഥലത്തെ ക്യാന്‍സര്‍കാരണമാകുന്ന കാര്‍സിനോജനുകള്‍ എന്നിവയെല്ലാം ക്യാന്‍സര്‍ റിസ്‌കിന് കാരണമാകുന്നു. പാരമ്പര്യവും ലംഗ്സ് ക്യാന്‍സറിനുളള പ്രധാനപ്പെട്ട ഒരു കാരണമാണ്. ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ് പോലെയുള്ള അവസ്ഥകള്‍ ഈ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു
ഈ ക്യാന്‍സറിന് പല ലക്ഷണങ്ങളുമുണ്ട്. വിട്ടുമാറാത്ത ചുമ, രക്തം തുപ്പുക, നെഞ്ച് വേദന, പ്രത്യേക കാരണമില്ലാതെ ഭാരം കുറയുക, ക്ഷീണം, എല്ലുവേദന എന്നിവയെല്ലാം ലക്ഷണങ്ങളായി വരും. തുടക്കത്തില്‍ ഇത് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നത് തന്നെയാണ് പ്രശ്നമായി വരുന്നത്. ഇതിനുള്ള ചികിത്സ ഒരു വ്യക്തിയെ ആശ്രയിച്ചിരിയ്ക്കുന്നു. ഇമ്യൂണോതെറാപ്പി ഇതിനുള്ള ആധുനിക ചികിത്സാവഴികളില്‍ ഒന്നാണ്. ടാര്‍ഗെറ്റഡ് തെറാപ്പി, പ്രിസിഷണ്‍ മെഡിസിനുകള്‍ എന്നിവ ഇതിനുള്ള ചികിത്സാരീതികളാണ്.