Latest News

ഉറക്കമില്ലായ്മ ആണോ പ്രശ്‌നം; അറിയാം പരിഹാരങ്ങള്‍

Malayalilife
ഉറക്കമില്ലായ്മ ആണോ പ്രശ്‌നം; അറിയാം പരിഹാരങ്ങള്‍

ന്നായി ഉറങ്ങുക എന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അനിവാര്യമാണ്. ഏതു മാനസിക പ്രശ്‌നം അനുഭവപ്പെടുന്നവരിലും ഉറക്കക്കുറവ് ഒരു പ്രധാന ലക്ഷണമാണ് എങ്കിലും പലവിധമായ മാനസിക സമ്മര്‍ദ്ദം (stress) എന്നത് ഉറക്കക്കുറവിന് കാരണമായി പല ആളുകളിലും കാണാന്‍ കഴിയും. വളരെ വൈകി ഉറക്കം വരിക, വളരെ നേരത്തെ ഉറക്കം നഷ്ടപ്പെടുക, ഉറങ്ങിയതിനുശേഷം അധികം താമസിയാതെ ഉണരുകയും പിന്നീട് ഉറങ്ങാന്‍ കഴിയാതെയും വരിക എന്നിവയാണ് ഉറക്കക്കുറവ് നേരിടുന്നവര്‍ പറയാറുള്ള പരാതികള്‍.

അമിതമായ ഫോണ്‍ ഉപയോഗവും, ഉറങ്ങാന്‍ കൃത്യമായ സമയം പാലിക്കാത്ത രീതിയും ഉറക്കക്കുറവിനു കാരണമായി കണ്ടുവരാറുണ്ട്. വളരെ തിരക്കുപിടിച്ച ദൈനംദിന പ്രവര്‍ത്തികള്‍ക്ക് ശേഷം വിശ്രമം ആവശ്യമാണ്. അതിനു നല്ല ഉറക്കം ലഭിച്ചേ മതിയാവു. മാത്രവുമല്ല ഓര്‍മ്മ നിലനില്‍ക്കാന്‍, ഓരോ ദിവസവും പഠിച്ച കാര്യങ്ങള്‍ മറക്കാതെ ഇരിക്കാന്‍ ഉറക്കം അനിവാര്യമാണ്. 


നല്ല ഉറക്കത്തിന് സഹായിക്കുന്ന കാര്യങ്ങള്‍....

1.    വ്യായാമം.

ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല മനസ്സിന്റെ  ആരോഗ്യത്തിനും വ്യായാമം അത്യാവശ്യമാണ്. എല്ലാ ദിവസവും അല്പ സമയം വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്താം. വിഷാദം, മാനസിക സമ്മര്‍ദ്ദം എന്നിവ കുറയ്ക്കാനും ഇതു ഗുണം ചെയ്യും.

2.    ഉറങ്ങാന്‍ ക്യത്യമായി സമയം പാലിക്കാം .

ഉറക്കക്കുറവ് അനുഭവപ്പെടുന്നവര്‍ ഉറങ്ങാന്‍ കൃത്യമായി സമയം പാലിക്കുകയും പകല്‍ ഉറക്കം ഒഴിവാക്കുകയും വേണം.

3.    ഉറങ്ങും മുമ്പ് ഫോണ്‍ ഉപയോഗം വേണ്ട.  

എല്ലാ ദിവസവും ഉറങ്ങുന്നതിനു കുറച്ചു സമയം മുമ്പ് തന്നെ ഫോണ്‍, ടിവി എന്നിവ ഒഴിവാക്കുക. ഫോണില്‍ നിന്നും ടിവിയില്‍ നിന്നും വരുന്ന വെളിച്ചം ശരീരത്തില്‍ മെലാറ്റോണില്‍ എന്ന ഹോര്‍മോണിന്റെ ലെവല്‍ കുറയ്ക്കുകയും അതിനെ തുടര്‍ന്ന് ഉറക്കം നഷ്ടപ്പെടുകയും ചെയ്യും. വെളിച്ചം/ സൂര്യപ്രകാശമുള്ള സമയങ്ങളില്‍ ഈ ഹോര്‍മോണ്‍ ലെവല്‍ കൂടും. അതിനാല്‍ നല്ല ഉറക്കത്തിനായി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.

4.    മനസ്സിനെ ശാന്തമാക്കാന്‍ ശീലിക്കാം.

മാനസിക സമ്മര്‍ദ്ദം മൂലം ഉറങ്ങാന്‍ കിടന്നതിനു ശേഷവും ചിന്തകള്‍ മനസ്സിനെ വല്ലാതെ അലട്ടുന്ന അവസ്ഥ സൃഷ്ടിക്കും. അതിനാല്‍ മനസിനെ ശന്തമാക്കാനുള്ള റിലാക്‌സേഷന്‍ തെറാപ്പി പരിശീലിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. എന്താണ് ഉറക്കക്കുറവിന്റെ യഥാര്‍ത്ഥ കാരണം എന്നു കണ്ടെത്താന്‍ വിദഗ്ദ്ധ സഹായം തേടുക

Read more topics: # ഉറക്കം
insomnia tips for life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES