Latest News

5 കോഴിമുട്ടയ്ക്ക് സമം ഒരു കാടമുട്ട; ദിവസവും കാടമുട്ട കഴിച്ചാലുള്ള ഗുണങ്ങള്‍ ചില്ലയറല്ല

Malayalilife
5 കോഴിമുട്ടയ്ക്ക് സമം ഒരു കാടമുട്ട; ദിവസവും കാടമുട്ട കഴിച്ചാലുള്ള ഗുണങ്ങള്‍ ചില്ലയറല്ല

കാടമുട്ടയെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും. ധാരാളം പോഷകഗുണമുള്ള ഒന്നാണ് കാടമുട്ട. എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കാടമുട്ട. 5 കോഴിമുട്ടയ്ക്ക് സമം ഒരു കാടമുട്ടയെന്നാണ് പറയാറുള്ളത്. ധാരാളം പ്രോട്ടീന്‍ അടങ്ങിയ കാടമുട്ടയില്‍ വൈറ്റമിന്‍ ബിയും അടങ്ങിയിട്ടുണ്ട്.  ആസ്മ, ചുമ എന്നിവ തടയാന്‍ ഏറ്റവും നല്ലതാണ് കാടമുട്ട. 

വൈറ്റമിന്‍ എ, ബി 6, ബി 12 എന്നിവ ധാരാളം കാടമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. അമ്പതുഗ്രാം കാടമുട്ടയില്‍  80 കാലറി മാത്രമാണുള്ളത്. ജലദോഷം, പനി എന്നിവ മാറാന്‍ കാടമുട്ട കൊണ്ടുള്ള സൂപ്പ് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ആര്‍ത്തവ സമയത്തെ വേദന അകറ്റാന്‍ ഏറ്റവും നല്ലതാണ് കാടമുട്ട. പൊട്ടാസ്യം, അയണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തകോശങ്ങള്‍ രൂപപ്പെടാനും കാടമുട്ട കഴിക്കുന്നത് സഹായിക്കും. 

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കാടമുട്ട കഴിക്കുന്നത് ?ഗുണം ചെയ്യും. ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ ഏറ്റവും നല്ലതാണ് കാടമുട്ട. ദിവസവും രണ്ട് കാടമുട്ട കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ അകറ്റാന്‍ സഹായിക്കും. ക്യാന്‍സര്‍ വരാതിരിക്കാന്‍ കാടമുട്ട സഹായിക്കും. കോഴിമുട്ടയില്‍ കാണാത്ത ഓവോമുകോയ്ഡ് എന്ന പ്രോട്ടീന്‍ കാടമുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 

Read more topics: # health-benefits- of quail- eggs
health-benefits- of quail- eggs

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES