Latest News

കൈകള്‍ സൂക്ഷിക്കൂ വൃത്തിയായി; രോഗങ്ങള്‍ ഒഴിവാക്കു

Malayalilife
കൈകള്‍ സൂക്ഷിക്കൂ വൃത്തിയായി; രോഗങ്ങള്‍ ഒഴിവാക്കു


കൈകള്‍ നന്നായി വൃത്തിയാക്കാതെ ഭക്ഷണവും മറ്റും കഴിക്കുന്നതു കാരണം നിരവധി രോഗങ്ങളാണ് ഉണ്ടാകുന്നത് . സ്വന്തമായി അണുബാധ വരാതിരിക്കാനും നമ്മളിലെ അണുബാധ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും കൈകള്‍ എപ്പോഴും ശുചിയായി സൂക്ഷിക്കണം. ശരിയായ ശുചീകരണത്തിലൂടെ ന്യുമോണിയ, വയറു സംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയില്‍ നിന്ന് പ്രതിരോധം നേടാന്‍ കഴിയും.

എപ്പോഴൊക്കെ കൈകള്‍ കഴുകണം ?

1. ഭക്ഷണം പാകം ചെയ്യുന്നതിനു മുമ്പും ശേഷവും അതിനിടയിലും
2. രോഗബാധിതരായി കിടക്കുന്ന ആളുകളെ ചികിത്സിക്കുമ്പോള്‍  ചികിത്സിക്കുന്നതിനു മുമ്പും ശേഷവും. ആ അണുക്കള്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം.

അസുഖബാധിതനായ ഒരാള്‍ ചുമയ്ക്കുമ്പോള്‍ അയാളിലെ അണുക്കള്‍ ചുറ്റിലുമുള്ള വസ്തുക്കളില്‍ പറ്റാനിടയുണ്ട്. ആ വസ്തുക്കളിലേതിലെങ്കിലും കൈകള്‍ കൊണ്ട് സ്പര്‍ശിച്ച് നമ്മുടെ ശരീരഭാഗങ്ങളില്‍ തൊട്ടാല്‍ ആ അണുക്കള്‍ നമ്മളെ ബാധിക്കാനും രോഗം പിടിപെടാനും സാധ്യതയുണ്ട്. എന്നാല്‍ കൈകള്‍ നന്നായി വൃത്തിയാക്കുന്നതിലൂടെ ഈ രോഗസാധ്യതകള്‍ നമുക്ക് തടയാനാകുന്നു.

ടോയ്‌ലറ്റില്‍ പോയതിനു ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. നിലവിലെ കണക്കുകള്‍ പ്രകാരം 19 ശതമാനം ആളുകള്‍ മാത്രമാണ് ലോകത്ത് ടോയ്‌ലറ്റില്‍ പോയതിനു ശേഷം കൈകള്‍ വൃത്തിയാക്കുന്നത്. വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നവര്‍ അവയെ സ്പര്‍ശിച്ചതിനു ശേഷവും കന്നുകാലികളെ വളര്‍ത്തുന്നവര്‍ അവയെ പരിപാലിച്ചതിനു ശേഷവും അവയുടെ വിസര്‍ജ്യങ്ങള്‍ കൈകാര്യം ചെയ്തതിനു ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.

എങ്ങനെ കഴുകണം ?


ഒഴുകുന്ന വെള്ളത്തില്‍ വേണം എപ്പോഴും കൈകള്‍ വൃത്തിയാക്കാന്‍. സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിക്കാം. വസ്ത്രം തോളറ്റം വരെ ഉയര്‍ത്തിയ ശേഷം കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക. പിന്നീട് കൈകളുടെ ഉള്‍വശം നന്നായി കൂട്ടിത്തിരുമ്മിയും ഇരു കൈകളിലെയും വിരലുകള്‍ പരസ്പരം കോര്‍ത്തും നന്നായി കഴുകുക. കൈകളുടെ പുറംവശവും ഉള്‍ഭാഗവും വിരലുകളുപയോഗിച്ച് നന്നായി ഉരച്ചു കഴുകണം. ഓരോ കൈയിലെയും തള്ളവിരല്‍ മറ്റേ കൈയുടെ ഉള്ളില്‍വെച്ച് സോപ്പിട്ട് നന്നായി പതപ്പിച്ചു കഴുകുക. ഒരു കൈയുടെ ഉള്‍വശം മറ്റേ കൈ ഉപയോഗിച്ച് മുകളിലോട്ടും താഴോട്ടും ഉരച്ചു കഴുകുക. ആശുപത്രിയില്‍ രോഗിയെ സന്ദര്‍ശിച്ച് വീട്ടില്‍ മടങ്ങിയെത്തിയതിനു ശേഷം ഇതുപോലെ കൈകള്‍ കഴുകണം. കൈമുട്ടുകള്‍ക്കു താഴെ വരെ വൃത്തിയായി ഉരച്ചു കഴുകണം.

Read more topics: # hand wash ,# daily
hand wash daily

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES