ജങ്ക് ഫുഡ് കഴിച്ചാല്‍ വണ്ണം വെയ്ക്കും എന്ന അറിവുളളവരാണ് നമ്മളെല്ലാവരും . എന്നാല്‍ ചിലപ്പോഴെങ്കിലും ജങ്ക് ഫുഡ് കഴിക്കാന്‍ ഒരുപാട് ആഗ്രഹം തോന്നാറില്ലേ? മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല- വണ്ണം കൂടും എന്ന പേടി മാത്രമേയുള്ളൂവെങ്കില്‍ തീര്‍ച്ചയായും ജങ്ക് ഫുഡ് കഴിക്കാം. വണ്ണം കൂടാതിരിക്കാന്‍ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മതി .ജങ്ക് ഫുഡ് ഒഴിവാക്കാതെ നമുക്ക് വണ്ണം കുറയ്ക്കാം
ആഴ്ചയിലൊരിക്കല്‍ എന്ന കണക്കില്‍ ജങ്ക് ഫുഡ് കഴിക്കുന്നത് ക്രമീകരിക്കുക. ഇത് ശരീരത്തിന് മറ്റ് ദോഷങ്ങളൊന്നുമുണ്ടാക്കില്ലെന്ന് മാത്രമല്ല, ഇടയ്ക്കെങ്കിലും കുറച്ചധികം കലോറിയെ എരിച്ചുകളയാന്‍ ശരീരത്തെ ഒന്ന് പരിശീലിപ്പിക്കുന്നതിന് തുല്യമാവുകയും ചെയ്യും.പലര്‍ക്കും ജങ്ക് ഫുഡ് കഴിക്കുമ്പോള്‍ ഇതിലെ ഏറ്റവും വലിയ ആകര്‍ഷണം ഇതിനെല്ലാം ഒപ്പം കിട്ടുന്ന മയോണൈസ്, സോസ് എന്നിങ്ങനെയുള്ള ഘടകങ്ങളാണ്. ഇതിലും ധാരാളം കലോറികള്‍ അടങ്ങിയിരിക്കുന്നു എന്നതിനാല്‍ പലരും ആഗ്രഹമുണ്ടെങ്കിലും ഇവയെല്ലാം ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ ആദ്യം സൂചിപ്പിച്ചത് പോലെ ആഴ്ചയിലൊരിക്കല്‍ ഇത്തരം സാധനങ്ങള്‍ കഴിക്കുന്നത് കൊണ്ട് വലിയ ശാരീരിക ബാധ്യതകളൊന്നും വന്നേക്കില്ല. ജങ്ക് ഫുഡ് കഴിക്കുമ്പോള്‍ അത് ഏറ്റവുമധികം പ്രശ്നമുണ്ടാക്കുന്നത് വലിയ അളവില്‍ കഴിക്കുന്നതോടെയാണ്. ഇതൊഴിവാക്കാന്‍ കഴിക്കും മുമ്പ് അല്‍പം വെള്ളം കുടിക്കാം. ഇത് അമിതമായ കഴിക്കാനുള്ള പ്രേരണയെ ഒഴിവാക്കും. സമയമെടുത്ത് ആസ്വദിച്ച് കഴിക്കുക. ഇത് പെട്ടെന്ന് സംതൃപ്തി തോന്നിക്കാന്‍ സഹായിക്കും. ഒരു സമയത്ത്, ഒരു തരം ഭക്ഷണം മാത്രം കഴിക്കാന്‍ തെരഞ്ഞെടുക്കുക. പല തരം ഭക്ഷണങ്ങള്‍ കൂടിക്കലര്‍ത്തി കഴിക്കുന്നത് അളവിലധികം കഴിക്കാന്‍ കാരണമാകും. ഇത് അധിക കലോറിയും കൊഴുപ്പും ശരീരത്തിലെത്താന്‍ ഇടയാക്കും.