ശരിയായ ഭക്ഷണക്രമമാണ് ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള ആദ്യത്തെ പടി. സമീകൃതാഹാരം ശരീരത്തിന് ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പോഷകങ്ങള്‍ നല്‍കും. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ശരീരത്തിനുള്ളിലെ എല്ലാ പ്രക്രിയകളെയും ബാധിച്ചേക്കാം. ഒരാള്‍ ഒഴിവാക്കരുതാത്തതും ഭക്ഷണത്തില്‍ പതിവായി ചേര്‍ക്കേണ്ടതുമായ ചില ഘടകങ്ങളുണ്ട്. അതുപോലെതന്നെ ഭക്ഷണത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതായ ചില കാര്യങ്ങളുമുണ്ട്. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ശരിയായ ആരോഗ്യം നിലനിര്‍ത്തുവാന്‍ സാധിക്കൂ. ശരിയായ ദഹനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനുമായി ഒരാള്‍ പാലിക്കേണ്ട ചില ഭക്ഷണശീലങ്ങളുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം.
ആവശ്യത്തിന് ഫൈബര്‍ കഴിക്കുക
ഭക്ഷണത്തില്‍ നിങ്ങള്‍ പതിവായി ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഫൈബര്‍. കൃത്യമായ അളവില്‍ ഫൈബര്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഫൈബര്‍ ഒരു വ്യക്തിയുടെ ദഹനം നിലനിര്‍ത്തുന്നു. മിക്ക പഴങ്ങളിലും പച്ചക്കറികളിലും നാരുകള്‍ അടങ്ങിയിട്ടുണ്ട്. നാരുകളുടെ ഒപ്റ്റിമല്‍ അളവ് നേടാന്‍ നിങ്ങള്‍ ധാന്യങ്ങളും കഴിക്കണം. അധിക കലോറി ഉപഭോഗത്തില്‍ നിന്ന് നിങ്ങളെ തടയാനും ഫൈബര്‍ സഹായിക്കുന്നു. ഇത് നിങ്ങളെ കൂടുതല്‍ നേരം വിശപ്പില്ലാതെയും നിര്‍ത്തുന്നു.
കൂടുതല്‍ പ്രോട്ടീന്‍ കഴിക്കുക
പ്രോട്ടീന്‍ നിങ്ങളുടെ ശരീരത്തിന്റെ ബില്‍ഡിംഗ് ബ്ലോക്കായി പ്രവര്‍ത്തിക്കുന്നു. ഇത് ശരീരത്തിന്റെ ഇന്ധനമാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ പ്രോട്ടീന്റെ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം നിങ്ങള്‍ അവഗണിക്കരുത്. പതിവായി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. പ്രോട്ടീന്റെ ചില നല്ല സ്രോതസുകളാണ് വിത്തുകള്‍, നട്‌സ്, സോയ ഉല്‍പ്പന്നങ്ങള്‍, മുട്ട, പാലുല്‍പ്പന്നങ്ങള്‍ എന്നിവ.
ആവശ്യത്തിന് വെള്ളം കുടിക്കുക
നിങ്ങളുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ് വെള്ളം. ജലാംശം നിലനിര്‍ത്താന്‍ നിങ്ങള്‍ കൂടുതല്‍ വെള്ളം കുടിക്കണം. ജലത്തിന്റെ ശരിയായ ഉപഭോഗം വയറിളക്കം, നിര്‍ജ്ജലീകരണം, ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നല്‍കും. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ടോക്സിനുകള്‍ അകറ്റാനും സഹായിക്കും.
കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുക
സോഡുകളും കാര്‍ബണേറ്റഡ് പാനീയങ്ങളും അങ്ങേയറ്റം അനാരോഗ്യകരമാണ്. സോഡയുടെ ഉപയോഗം നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കും. അവയില്‍ പഞ്ചസാരയും രാസവസ്തുക്കളും നിറഞ്ഞിരിക്കുന്നു. ഇത്തരം പാനീയങ്ങള്‍ അമിതവണ്ണത്തിനും കാരണമാകും. ശീതളപാനീയങ്ങള്‍ മാത്രമല്ല, പായ്ക്ക് ചെയ്ത ജ്യൂസുകളിലും അമിതമായി പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത്തരം പാനീയങ്ങല്‍ ഒഴിവാക്കുക. ജലാംശം നിലനിര്‍ത്താന്‍ ഹെര്‍ബല്‍ ടീ, നാരങ്ങ വെള്ളം, തേങ്ങാവെള്ളം, ശുദ്ധമായ പച്ചവെള്ളം എന്നിവ കുടിക്കുക.
പ്രോസസ് ചെയ്ത ഭക്ഷണം ഒഴിവാക്കുക
ഭക്ഷണം എത്രത്തോളം പ്രോസസ് ചെയ്യുന്നുവോ അത്രത്തോളം കുറവായിരിക്കും അതിന്റെ പോഷകമൂല്യം. പ്രോസസ് ചെയ്ത ഭക്ഷണങ്ങളില്‍ രാസവസ്തുക്കള്‍ നിറഞ്ഞിട്ടുണ്ട്. ഭക്ഷണം പ്രോസസ് ചെയ്യുന്ന പ്രക്രിയ ഇതിലെ ആരോഗ്യ ഗുണങ്ങള്‍ കുറയ്ക്കുന്നു. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ക്ക് പകരമായി പുതിയതായി പാകം ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുക.
മധുരപലഹാരങ്ങള്‍ ഒഴിവാക്കുക
മധുരപലഹാരങ്ങളില്‍ കലോറിയും പഞ്ചസാരയും ധാരാളമായി അടങ്ങിയിട്ടുണ്ട്. പഞ്ചസാരയുടെ അമിതമായ ഉപഭോഗം പല വിട്ടുമാറാത്ത രോഗങ്ങള്‍ക്കും കാരണമാകും. അതിനാല്‍ മധുരപലഹാരങ്ങള്‍ കഴിക്കുന്നതിന് ഇടയ്ക്കിടെ അല്‍പം ഇടവേള നല്‍കുക. മധുരപലഹാരങ്ങള്‍ അമിതമായി കഴിക്കതിരിക്കാനും ശ്രദ്ധിക്കുക.
ക്രാഷ് ഡയറ്റ് വേണ്ട
ക്രാഷ് ഡയറ്റ് നിങ്ങളുടെ ശരീരഭാരം വേഗത്തില്‍ കുറച്ചേക്കാം. പക്ഷേ ഇത് നിങ്ങളുടെ ആരോഗ്യത്തെയും കുഴപ്പത്തിലാക്കും. ക്രാഷ് ഡയറ്റുകള്‍ അവശ്യ പോഷകങ്ങള്‍ നഷ്ടപ്പെടുത്തുന്നു. ഇത് നിങ്ങളുടെ ശരീരത്തിന്റെ പോഷണം പെട്ടെന്ന് കുറയ്ക്കും. കലോറിയും പോഷകങ്ങളും നഷ്ടപ്പെടുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ശരിയായ അളവില്‍ എല്ലാ പോഷകങ്ങളും അടങ്ങിയ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പരീക്ഷിക്കുക. കൂടാതെ, മികച്ച ആരോഗ്യത്തിനും ഫലപ്രദമായ ശരീരഭാരത്തിനുമായി വ്യായാമങ്ങളുമായി ശരിയായ ഭക്ഷണക്രമവും പാലിക്കുക.