Latest News

പൊണ്ണത്തടി കുറയ്ക്കാൻ ഉലുവ ചായ; ഗുണങ്ങൾ ഏറെ

Malayalilife
പൊണ്ണത്തടി കുറയ്ക്കാൻ ഉലുവ ചായ; ഗുണങ്ങൾ ഏറെ

ചായ കുടിക്കുന്നത് ഏററുടെയും ഒരു പതിവ് ശീലമാണ്. എന്നാൽ ഇത്  തടികൂട്ടും എന്നാണ് പറയുന്നത് എങ്കിലും ശരീരഭാരം കുറയ്ക്കാന്‍ ചായ സഹായിക്കാറുമുണ്ട്. അത്തരത്തിൽ തടി കുറയ്ക്കാൻ സഹായിക്കുന്ന ചായ ആണ് ഉലുവ ചായ. ശരിയായ അളവില്‍ ഉലുവ ചായ നിങ്ങള്‍  കുടിച്ചാല്‍ ശരീരഭാരം പെട്ടെന്ന് കുറയുന്നതോടൊപ്പം തന്നെ  ഈ ചായ കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന മറ്റ് ഗുണങ്ങള്‍ ലഭിക്കും. ഉലുവയില്‍ ആന്റാസിഡുകള്‍ (antacids) അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തില്‍ ആസിഡ് റിഫ്ലെക്സ് പോലെ പ്രവര്‍ത്തിക്കും. ഇതോടൊപ്പം വയറ്റിലെ അള്‍സര്‍ അകറ്റാനും ഉലുവ ചായ കുടിക്കുന്നതിലൂടെ കഴിയും.

നിങ്ങള്‍ ഒരു സ്പൂണ്‍ ഉലുവപ്പൊടി  ആദ്യം  എടുത്ത് ചൂടുവെള്ളത്തില്‍ കലര്‍ത്തുക. ശേഷം ഉലുവ അരിച്ചെടുത്തശേഷം ആ പാനീയത്തില്‍ നാരങ്ങ ചേര്‍ക്കുക. ഇത് വേണമെങ്കില്‍ നിങ്ങള്‍ക്ക് രാത്രിയില്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇടാം ശേഷം അതിനെ രാവിലെ തുളസിയില ഇട്ട് തിളപ്പിച്ചെടുക്കാം. ചായ അരിച്ചെടുത്ത് അതില്‍ കുറച്ച്‌ തേന്‍ ചേര്‍ത്ത് കുടിക്കാം.

ധാരാളം പോഷകങ്ങള്‍ ഉലുവയില്‍  അടങ്ങിയിട്ടുണ്ട്.  ഉലുവ ചായ കിടുക്കുന്നതിലൂടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കൂടുന്നത് തടയുന്നു.  നിങ്ങള്‍ സാധാരണ കുടിക്കുന്ന ചായയുടെ സ്ഥാനത്ത് അതുകൊണ്ടുതന്നെ ഇനി മുതല്‍ ഉലുവ ചായ കുടിക്കൂ, ഫലം നിശ്ചയം.

ധാരാളം നാരുകള്‍ ഉലുവയില്‍  അടങ്ങിയിട്ടുണ്ട് ഇത് നിങ്ങള്‍ക്ക് മലബന്ധവുമായുള്ള പ്രശ്നങ്ങളില്‍ ആശ്വാസം നല്‍കും.  ഉലുവ ചായ കുടിക്കുന്നത് ഇതുകൂടാതെ വയറ്റിലെ കല്ലിന്റെ പ്രശ്നത്തിനും ആശ്വാസം നല്‍കും. ഇതിന്റെ ഉപയോഗം നിങ്ങളുടെ തടി കുറയ്ക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും.  നിങ്ങള്‍ ദിവസവും ഉലുവ ചായ കുടിക്കുന്നത് നിങ്ങള്‍ എപ്പോഴും ആരോഗ്യമുള്ളവരായി ഇരിക്കാന്‍ ശീലമാക്കണം.
 

Read more topics: # fenugreek tea for weightloss
fenugreek tea for weightloss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES