മൈഗ്രേന്‍ പതിവായി ഉളള ഏതൊരാള്‍ക്കും നന്നായി അറിയാവുന്ന കാര്യമാണ് അത് എത്രത്തോളം അസ്വസ്തവും ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ട്. തലവേദനയുടെ കഠിന്യമേറിയ രൂപമാണ് മൈഗ്രേന്‍. ഈ തലവേദന സാധാരണ തലവേദനയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് പാര്‍ശ്വഫലങ്ങളോടെ വരുന്ന ഓക്കാനം, ഛര്‍ദ്ദി, തലയുടെ ഒരു വശത്തെ കഠിനമായ വേദന എന്നിവയാണ്. മൈഗ്രേന്‍ ഉണ്ടാകുന്ന വേളയില്‍ തന്നെ വേദനസംഹാരിയായ ഒരു ടാബ്ലറ്റിനെയായിരിക്കും ആശ്രയിക്കുക. എന്നാല്‍ ഇതിനെല്ലാം പരിഹാരമായി ചെലവുകുറഞ്ഞ വീട്ടുവൈദ്യത്തെക്കുറിച്ച് അറിയൂ.
മൈഗ്രെയിന്‍ പതിവായി വരുന്നത് തടയുന്നതിന്റെ ഭാഗമായി കറുത്ത കുരുമുളക് ഉപയോഗിച്ച് ഒരു ഒറ്റമൂലി തയ്യാറാക്കാവുന്നതാണ്.ഒരു വിഭവത്തിന്റെ രുചി കൂട്ടുക മാത്രമല്ല കുരുമുളക് ചെയ്യുന്നത്. ധാതുക്കളുടെയും പോഷകങ്ങളുടെയും സമൃദ്ധമായ ഉറവിടം എന്നിവയുമാണ് കുരുമുളക്. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഉണക്കിയ കുരുമുളക് കുതിര്‍ത്ത് വയ്ക്കുകയോ നെയ്യില്‍ ചൂടാക്കുകയോ ഭക്ഷണങ്ങളില്‍ ചേര്‍ക്കുകയോ ചെയ്യുന്നത് തലവേദനയ്ക്ക് പരിഹാരമാകുന്നതാണ്. പൈപ്പറിന്‍' എന്നറിയപ്പെടുന്ന എന്‍സൈം കുരുമുളകില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആന്റി ഇന്‍ഫ്‌ലമേറ്ററി സവിശേഷത ഇതില്‍ നിറഞ്ഞതിനാല്‍ പഴുപ്പുകള്‍ കുറയ്ക്കുകയും ബാധിത പ്രദേശത്തെ വേദന ഒഴിവാക്കാനും സഹായകമാകും. അതുകൊണ്ട് തന്നെ ഇത് ഒരു പ്രകൃതിദത്ത വേദനസംഹാരിയായി കണക്കാകാം.
വിറ്റാമിന്‍ എ, സി, കെ എന്നിവയുടെ ഊര്‍ജ്ജ കേന്ദ്രവുമാണ് കറുത്ത കുരുമുളക്. പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, റൈബോഫ്‌ലേവിന്‍, തയാമിന്‍ എന്നിവയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് . ശരീരത്തിന് മികച്ച പോഷക ഗുണങ്ങളാണ് ഇതിലൂടെ പ്രദാനം ചെയ്യുന്നത്. അതോടാപ്പം മറ്റ് പോഷകങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് വലിച്ചെടുക്കുവാന്‍ സഹായിക്കുന്ന അവശ്യ ആന്റിഓക്സിഡന്റുകളും കുരുമുളകില്‍ അടങ്ങിയിരിക്കുന്നത്. ഹൃദയത്തിന്റെ ആരോഗ്യത്തിനും കുരുമുളക് ഉപയോഗിക്കുന്നതും ഗുണം ചെയ്യുന്നതാണ്.
കുറച്ച് കുരുമുളക് എടുത്ത് വെള്ളത്തില്‍ കുതിര്‍ക്കുക. രാത്രി മുഴുവന്‍ വെളളത്തില്‍ മുക്കിവയ്ക്കുക. പിറ്റേന്ന് രാവിലെ ആശ്വാസം ലഭിക്കുന്നതിനായി ഈ മിശ്രിതം കുടിക്കുക. നിങ്ങള്‍ക്ക് ഇത് ചതച്ചോ അല്ലെങ്കില്‍ മുഴുവനായിട്ടൊ നിങ്ങളുടെ താല്പര്യം അനുസരിച്ച് കഴിക്കുവാനും കഴിയും.