ശരീരഭാരം കുറയ്ക്കുന്നത് മുതൽ കൊഴുപ്പ് ഇല്ലാതാകുന്നത് വരെ; ചെമ്പരത്തി ചായയുടെ ഗുണങ്ങൾ അറിയാം

Malayalilife
ശരീരഭാരം കുറയ്ക്കുന്നത് മുതൽ കൊഴുപ്പ് ഇല്ലാതാകുന്നത് വരെ; ചെമ്പരത്തി ചായയുടെ ഗുണങ്ങൾ അറിയാം

നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ചെമ്പരത്തി. സൗന്ദര്യ സംരക്ഷണം മുതൽ ആരോഗ്യ സംരക്ഷണത്തിനുമെല്ലാം ചെമ്പരത്തി നാം ഉപയോഗിക്കാറുണ്ട്. അത്തരത്തിൽ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ചെമ്പരത്തി കൊണ്ടുള്ള ചായ. ചെമ്പരത്തി പൂക്കള്‍ ഉണക്കിയെടുത്തത് വെള്ളത്തിലിട്ട് തിളപ്പിച്ചെടുത്തുകൊണ്ടാണ് ഈ ചായ തയ്യാറാക്കേണ്ടതും.  ശരീരത്തിലെ എന്‍സൈമുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു കൊണ്ട് ചെമ്പരത്തി  ചായയിലെ സത്തകളില്‍ അടങ്ങിയിരിക്കുന്ന ശക്തിയേറിയ ആന്റിഓക്‌സിഡന്‍്റുകളെല്ലാം ഫ്രീ റാഡിക്കലുകളുടെ 92% വരെ കുറയ്ക്കുമെന്ന് പറയപ്പെടുന്നു.

രോഗസാധ്യതകളെ ഒരു പരിധിവരെ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചു കൊണ്ട്  അകറ്റി നിര്‍ത്താന്‍ നിങ്ങളെയിത് സഹായിക്കും.  ഏറ്റവും സവിശേഷമായ  മറ്റൊരു ഗുണം എന്ന് പറയുന്നത് ചെമ്പരത്തി  ചായ രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നതാണ്. ഹൃദയത്തില്‍ അധിക സമ്മര്‍ദ്ദം ശരീരത്തിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം  ചെലുത്തുകയും കാലക്രമേണ അതിനെ ദുര്‍ബലമാക്കി മാറ്റാനും സാധ്യതയും ഏറെയുമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗത്തിനുള്ള പ്രധാന സാധ്യതയായി കണക്കാക്കിയിരിക്കുന്നു. 

ചെമ്പരത്തി  ചായ  രക്തത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.  അതിനെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കരള്‍ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് ചെമ്പരത്തി ചായ. അമിതവണ്ണത്തില്‍ നിന്നും രക്ഷ നേടാനായും ചെമ്പരത്തി ചായ ഗുണകരമാണ്.   ഇത് പതിവായി 12 ആഴ്ചകള്‍കള്‍ കഴിക്കുന്നതിലൂടെ  വഴി ശരീരഭാരം, ശരീരത്തിലെ കൊഴുപ്പ്, ബോഡി മാസ് സൂചിക, അര ഭാഗത്തെ കൊഴുപ്പ് എന്നിവയെല്ലാം കുറയ്ക്കാൻ സാധിക്കുകയും ചെയ്യുന്നു.

health benefits of hibiscus tea

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES