Latest News

പഴവർഗങ്ങൾ ധാരാളമായി കഴിച്ചോളൂ; ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പകറ്റാം

Malayalilife
 പഴവർഗങ്ങൾ ധാരാളമായി  കഴിച്ചോളൂ; ശരീരത്തില്‍  അടിഞ്ഞുകൂടുന്ന കൊഴുപ്പകറ്റാം

ഴവര്‍ഗങ്ങളില്‍ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് നൽകുന്നത്. വിതശൈലി രോഗങ്ങളെ നിയന്തിരക്കാൻ സഹായിക്കുന്നതോടൊപ്പം ഡയറ്റ് പ്ലാനില്‍  ഉൾപെടുത്താൻ കഴിയുന്ന ഒന്ന് കൂടിയാണ് പഴവർഗങ്ങൾ. ശരീരത്തിൽ അടിങ്ങിയിരിക്കുന്ന കൊഴുപ്പിനെ പുറന്തള്ളാൻ ഏറെ സഹായിക്കുന്ന ഒന്നാണ് പഴവർഗങൾ. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അകറ്റാന്‍ സഹായിക്കുന്ന ചില പഴ വർഗങ്ങൾ ഏതൊക്കെ എന്ന് നോക്കാം...

ആപ്പിള്‍: ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഒരു പഴവർഗ്ഗമാണ്  ആപ്പിള്‍. നാരുകള്‍ അടങ്ങിയ പഴ വര്‍ഗങ്ങള്‍ ദിവസവും കഴിക്കുന്നതിലൂടെ  ദഹനം സുഗമമാക്കാന്‍ സഹായിക്കും. അതോടൊപ്പം ശരീരത്തില്‍ അടിഞ്ഞുകൂടിയ ഫാറ്റ്  ഒരു പരിധി വരെ ആപ്പിള്‍ കഴിക്കുന്നതിലൂടെ  നിയന്ത്രിക്കാന്‍ സഹായിക്കുന്നു..

മാതളനാരങ്ങ: ആന്റിഓക്സിഡന്റുകള്‍ ധാരാളമടങ്ങിയിട്ടുള്ള ഒന്നാണ്  മാതളനാരങ്ങ. നിരവധി ഗുണങ്ങളളാണ്  ഈ പഴത്തിന് ഉള്ളത്.  മാതളനാരങ്ങയില്‍ പോളിഫിനോള്‍ എന്ന ആന്റിഓക്സിഡന്റാണ് അടങ്ങിയിരിക്കുന്നത്.  മാതളനാരങ്ങ നല്ലൊരു ഫാറ്റ് കില്ലറാണ്.  കൊളസ്ട്രോള്‍ കുറയ്ക്കാനും മാതളനാരങ്ങ പതിവായി കഴിക്കുന്നത് സഹായിക്കും.

മുന്തിരി: ആന്റിഓക്സിഡന്റ് ധാരളമടങ്ങിയിട്ടുള്ള  മുന്തിരിയില്‍ രക്തത്തിലെ ഇന്‍സുലിന്റെ അളവിനെ ക്രമപ്പെടുത്താൻ സാധിക്കുന്നു. ശരീരത്തില്‍ അമിതമായി ഫാറ്റ് അടിയുന്നത് ഇല്ലാതാക്കാൻ  മുന്തിരി ഗുണകരമാണ്.  മുന്തിരി കഴിക്കുന്നതിലൂടെ ഇടയ്ക്കിടെ ഉണ്ടാകാറുള്ള വിശപ്പിനും നല്ലൊരു പരിഹാരം തന്നെയാണ്.

തക്കാളി: ജീവകം സി ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് തക്കാളിയില്‍. തക്കാളിയില്‍ ധാരാളമായി ഫൈറ്റോന്യൂട്രിയന്റും അടങ്ങിയിരിക്കുന്നു. അമിതമായി ശരീരത്തിലടിയുന്ന കൊഴുപ്പിനെ നിര്‍വീര്യമാക്കാന്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ തക്കാളി സഹായിക്കും. അതോടൊപ്പം തക്കാളി ഹൃദയസംരക്ഷണത്തിനും അത്യുത്തമമാണ്.തക്കാളി  ദിവസേന   ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഗുണകരമാണ്.

ബ്ലൂബെറി:  ബ്ലൂബെറി പതിവായി കഴിക്കുന്നതിലൂടെ ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന ഫാറ്റിനെ പുറംതള്ളാന്‍ കഴിക്കുന്നത് നല്ലതാണ്.  ബ്ലൂബറി ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ  ഉത്തമമാണ്.
 

Read more topics: # Fruits weight loss
Fruits weight loss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES